സാങ്കേതിക തകരാറുകളെ തുടർന്ന് എൻ.എസ്.ഇ വ്യാപാരം നിർത്തിവച്ചു
സാങ്കേതിക തകരാറുകളെ തുടർന്ന് എൻ.എസ്.ഇയിലെ എല്ലാ
വ്യാപാരങ്ങളും ഇന്ന് താത്ക്കാലികമായി നിർത്തിവച്ചു. ഏകദേശം നാല് മണിക്കൂറുകളോളമാണ് വ്യാപാരം നിശ്ചലമായിരുന്നത്. രാവിലെ 11:40 ഓടെ നിശ്ചലമായ വിപണി 3:25 വരെ തൽസ്ഥിതി തുടർന്നു. ഇതിനാൽ വ്യാപാരം 5 മണിവരെ നീട്ടിൽ നൽകി.
സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എൻ.എസ്.ഇയോട് സെബി ആവശ്യപ്പെട്ടു.
സ്വകാര്യ ബാങ്കുകൾക്ക് സർക്കാർ ബിസിനസുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ
സ്വകാര്യ ബാങ്കുകൾക്ക് സർക്കാർ ബിസിനസുകൾ അനുവദിക്കുന്നതിനുള്ള ഉപരോധം കേന്ദ്ര സർക്കാർ നീക്കിയതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് സ്വകാര്യ ബാങ്കുകൾക്ക് തുല്യ പങ്കാളികളാകാമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഫാർമാ മേഖലയ്ക്കായി 15000 കോടി രൂപയുടെ പി.എൽ.ഐ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം
ഐടി, ഫാർമ മേഖലകളിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് നൽകാൻ കേന്ദ്ര മന്ത്രി സഭ തീരുമാനിച്ചു. 2021-29 സാമ്പത്തിക വർഷത്തേക്കാണ് ഇവ അനുവദിച്ചിരിക്കുന്നത്. 15,000 കോടി രൂപയാണ് ഈ മേഖലയ്ക്ക് ഇൻസെന്റീവ് നൽകാനായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്.
ലാപ്പ്ടോപ്പ്, ടാബ്ല്ലറ്റ് എന്നിവ നിർമ്മിക്കുന്നതിനായുള്ള പി.എൽ.ഐ പദ്ധതിക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി.
പരസ്യ വിപണിയിലേക്ക് കടന്ന് ഭാരതി എയർടെൽ
എയർടെൽ ആഡ് അവതരിപ്പിച്ചു കൊണ്ട് പരസ്യ മേഖലയിലേക്ക് കടന്ന് എയർടെൽ. 10 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ പരസ്യ വ്യവസായത്തില്‍ എയര്‍ടെല്‍ ആഡ്സ് പുതിയ വഴിത്തിരിവാകുമെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.
തരുൺ തഹിലിയാനിയുമായി കെെകോർത്ത് ആദിത്യ ബിർള ഫാഷൻ
ആദിത്യ ബിർള ഫാഷനും റീട്ടെയിൽ ലിമിറ്റഡും സമകാലിക പുരുഷന്മാരുടെ വസ്ത്ര ബ്രാൻഡ് ആരംഭിക്കുന്നതിനായി ഇന്ത്യയുടെ പ്രമുഖ ഡിസൈനർ തരുൺ തഹിലിയാനിയുമായി കെെകോർത്തു.
ബെംഗളൂരിലെ ക്യാമ്പസ് നവീകരണത്തിനായി 800 കോടി ഡോളർ ചെലവഴിക്കാനൊരുങ്ങി ബോഷ് ഇന്ത്യ
ബെംഗളൂരിലെ ക്യാമ്പസ് നവീകരണത്തിനായി 800 കോടി ഡോളർ ചെലവഴിക്കാനൊരുങ്ങി ബോഷ് ഇന്ത്യ. സ്മാർട്ട് ക്യാമ്പസ് ആക്കി മാറ്റുന്ന 75 ഏക്കർ ക്യാമ്പസ് 2022 ജൂണിൽ ഉദ്ഘാടനം ചെയ്തേക്കും.
ഗ്രാനുലസ് ഇന്ത്യയുടെ മൈഗ്രെയ്ൻ മരുന്നിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ്
അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി
ഗ്രാനുലസ് ഇന്ത്യയുടെ അസറ്റാമോഫെൻ, ആസ്പിരിൻ, കഫീൻ എന്നീ ടാബ്ലറ്റുകൾക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി. മൈഗ്രെയിന്റെ ചികിത്സയ്ക്കായാണ്
പുതിയ മരുന്ന് വികസിപ്പിച്ചത്. ഹൈദരാബാദിലെ പ്ലാന്റിൽ നിർമ്മിക്കുന്ന മരുന്ന് വെെകാതെ വിപണിയിൽ എത്തും.
ക്രിപ്റ്റോകറന്‍സികള്‍ക്ക് മേൽ ആശങ്ക ഉയർന്നി ആർ.ബി.ഐ ഗവർണർ
ക്രിപ്റ്റോകറന്‍സികള്‍ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകരാറിലാക്കുമെന്ന ആശങ്ക അറിയിച്ച് റിസർവ് ബാങ്ക് ഗവർണർ.
ക്രിപ്റ്റോകറന്‍സിയെ ചൊല്ലിയുള്ള ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ബിറ്റ്കോയിന് പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ നിരോധിച്ച് പകരം റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
സോളാപൂരിലെ പുതിയ പ്ലാന്റിൽ വാണിജ്യ ഉത്പാദനം ആരംഭിക്കനൊരുങ്ങി
ഹാറ്റ്സൺ അഗ്രോ
മഹാരാഷ്ട്രയിലെ സോളാപൂരിൽ പുതിയ പ്ലാന്റിൽ വാണിജ്യ ഉത്പാദനം ആരംഭിക്കനൊരുങ്ങി ഹാറ്റ്സൺ അഗ്രോ. പ്രതിദിനം 6 ലക്ഷം ലിറ്റർ പാൽ കൈകാര്യം ചെയ്യാനുള്ള ശേഷി പ്ലാന്റിലുണ്ട്.