ഇന്നത്തെ വിപണി വിശകലനം

നേരിയ ഗ്യാപ്പ് അപ്പിൽ 15659 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തകർന്ന് അടിഞ്ഞു. കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ അസ്ഥിരമായി നിന്ന സൂചിക വീണ്ടും 15450ലേക്ക് കൂപ്പുകുത്തി. വിപണി തുറന്ന് 2 മണിക്കൂർ കൊണ്ട് സൂചിക 300 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇവിടെ നിന്നും തിരികെ കയറിയ സൂചിക അവസാന നിമിഷം വരെ മുകളിലേക്ക് കയറി ഫ്ലാറ്റായി അടച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 8 പോയിന്റുകൾ/ 0.05 ശതമാനം താഴെയായി 15,683 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34738 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 90 മിനിറ്റ് കൊണ്ട് 830 പോയിന്റുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ശേഷം നിഫ്റ്റിക്ക് സമാനമായി തന്നെ സൂചിക ശക്തമായി തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 47 പോയിന്റുകൾ/ 0.14 ശതമാനം താഴെയായി 34558 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്ന് 1.7 ശതമാനം നഷ്ടം രേഖപ്പെടുത്തി. മറ്റു സൂചികകൾ ഒന്നും തന്നെ 1 ശതമാനത്തിൽ കൂടുതൽ നീങ്ങിയില്ല.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നേരിയ  നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

Adani Ports ഓഹരി ഇന്ന് 7.33 ശതമാനം നേട്ടം കെെവരിച്ച് ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി ഇന്നലെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടിരുന്നു. Adani Ent നേട്ടം കെെവരിച്ചു. അതേസമയം Adani Power, ATGL, Adani Green, Adani Trans എന്നിവ 5 ശതമാനം നഷ്ടം രേഖപ്പെടുത്തി.

Bajaj Auto 2.7 ശതമാനവും Eicher Motors 1.26 ശതമാനവും നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

താരിഫ് വർദ്ധനവ് സമ്പന്ധിച്ച സൂചന നൽകിയതിന് പിന്നാലെ Bharti Airtel  ഓഹരി ഇന്ന് 1.9 ശതമാനം നേട്ടം കെെവരിച്ചു.

Hindustan Unilever ഓഹരി ഇന്ന്  2.7 ശതമാനം നേട്ടം കെെവരിച്ച് 2 മാസത്തെ ഉയർന്ന നില രേഖപ്പെടുത്തി. ഒരു ആഴ്ച കൊണ്ട് 6.5 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കെെവരിച്ചത്.ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ ONGC ഓഹരി ഇന്ന് 3.9 ശതമാനം നഷ്ടം രേഖപ്പെടുത്തി. വഡാത്തേരുവിലെ എണ്ണ, വാതക മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് എതിരായ കർഷക സമരവും കമ്പനിയെ പ്രതിസന്ധിയിലാക്കി.

Coal India 3.78 ശതമാനവും NTPC 3.28 ശതമാനവും PowerGrid 2.86 ശതമനവും നഷ്ടം രേഖപ്പെടുത്തി ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

മെറ്റൽ ഓഹരികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിൽ അടച്ചു.  JSW Steel 3.7 ശതമാനവും VEDL 3.67 ശതമാനവും SAIL 3.35 ശതമാനവും Jindal Steel 1.8 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ക്യുഐപി വഴി 5,000-7,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ Idea  ഓഹരി ഇന്ന് 9.5 ശതമാനം നേട്ടത്തിൽ അടച്ചു. മോഡീസ് റേറ്റിംഗ് ഏജൻസിയും കമ്പനി സ്ഥിരതയിലേക്ക് മാറുന്നതായി സൂചിപ്പിച്ചു.

വാക്സിനേഷന്റെ ഭാഗമായി ഡോ. റെഡ്ഡിയുമായി കെെകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. ഓഹരി ഇന്ന് 4.4 ശതമാനം നേട്ടം കെെവരിച്ചു.നാലാം പാദത്തിൽ 443 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ Eveready Industries ഇന്ന് 6 ശതമാനം നേട്ടത്തിൽ അടച്ചു. 630 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പോയവർഷം 63.1 കോടി രൂപയായിരുന്നു ലാഭം.

ക്രെഡിറ്റ് സ്യൂസെ തരംതാഴ്ത്തിയതിന് പിന്നാലെ Ashok Leyland ഓഹരി ഇന്ന് 4 ശതമാനം നഷ്ടം രേഖപ്പെടുത്തി. സമാനമായി സി.എൽ.എസ്.എ തരംതാഴ്ത്തിയതിന് പിന്നാലെ Nazara Tech ഓഹരി ഇന്ന് 9 ശതമാനം നഷ്ടം രേഖപ്പെടുത്തി.

5.1 ശതമാനം ഓഹരി 5,000 കോടി രൂപയ്ക്ക്  വിറ്റഴിക്കാൻ പദ്ധതിയിട്ടതിന് പിന്നാല SBI Cards ഓഹരി ഇന്ന് 4 ശതമാനം നഷ്ടം രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

നഷ്ടം നികത്തി തിരികെ കയറിയ നിഫ്റ്റി ഫ്ലാറ്റായാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അസ്ഥിരമായി നിൽക്കുമെന്ന് പ്രതീക്ഷിച്ചയിടത്തുനിന്നാണ് സൂചിക ശക്തമായ തിരിച്ചു വരവ് നടത്തിയത്. ആദ്യത്തെ താഴേക്ക് ഉള്ള വീഴ്ചയും പിന്നീടുള്ള തിരികെ കയറ്റവും സൂചിക മൊത്തത്തിൽ അസ്ഥിരമാണെന്ന് തന്നെ കാണിക്കുന്നു.

Reliance, HDFC Bank ഓഹരികളിൽ കണ്ട ബുള്ളിഷ് അടുത്താഴ്ച വിപണിയെ ശക്തമായി മുന്നിലേക്ക് കൊണ്ട് പോയേക്കാം. ഈ ആഴ്ച വിപണി മോശം പ്രകടനമാണ് കാഴ്ചവച്ചത്. നിഫ്റ്റി ഐടി 0.8 ശതമാനവും നിഫ്റ്റി എഫ്.എം.സി.ജി 1.18 ശതമാനം  നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു. അതേസയമം മെറ്റൽ സൂചിക 6.6 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

മിഡ്, സ്മോൾക്യാപ്പ് സൂചികകൾ ഈ ആഴ്ച നിഫ്റ്റിയെ മറികടന്നു.ബുള്ളിഷ് ആയി കണ്ടിട്ടും ഇന്നലത്തെ ഉയർന്ന നില മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തിങ്കളാഴ്ച ഈ ലെവൽ ശ്രദ്ധിക്കാവുന്നതാണ്. ആഗോള വിപണിയിലും ശ്രദ്ധിക്കുക. എന്നാൽ കാര്യങ്ങൾക്ക് വ്യക്തത ഇല്ലാത്തതിനാൽ വിപണി അസ്ഥിരമായി തുടരാനാണ് സാധ്യത.

ഏവർക്കും ഈ ആഴ്ച മികച്ചതായിരുന്നു എന്ന് കരുതുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement