ഐഡിഎഫ്സിയും അതിന്റെ അനുബന്ധ സ്ഥാപനമായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും ഏതാനും മാസങ്ങളായി പ്രതിസന്ധി നേരിട്ട് വരികയാണ്. നിക്ഷേപകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഐഡിഎഫ്സി മാനേജ്മെന്റ് സെപ്റ്റംബർ 14 ന് ഒരു അനൗപചാരിക കോൺഫറൻസ് കോൾ സംഘടിപ്പിച്ചിരുന്നു. മോശം വായ്പാ പുസ്തകം, തൃപ്തികരമല്ലാത്ത സാമ്പത്തിക പ്രകടനം, ദുരിതത്തിലായ ടെലികോം കമ്പനി വോഡഫോൺ-ഐഡിയക്ക് വായ്പ നൽകിയത് തുടങ്ങിയ അനേകം കാര്യങ്ങൾ ഉന്നയിച്ച് കൊണ്ട് മാനേജ്മെന്റിന് നേരെ ഓഹരിയുടമകൾ പൊട്ടിത്തെറിച്ചു. 2021 ഓഗസ്റ്റ് 31 വരെ കമ്പനിയുടെ ഓഹരി വില ഒരു വർഷം മുമ്പുള്ളതിനേക്കാൾ വളരെ കൂടുതലായിരുന്നു. ഇപ്പോൾ 2016 സെപ്റ്റംബറിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ കുറവാണ് ഓഹരി വില. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഓഹരി വില ഇടിയാനുള്ള കാരണത്തെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

മോശം ലോൺ ബുക്കും അധിക ക്രെഡിറ്റ് ചെലവും

2020-21 സാമ്പത്തിക വർഷം കമ്പനി സ്ഥിരമായ ലാഭം ബുക്ക് ചെയ്തിരുന്നു. എന്നാൽ 22 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 621 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മോശം വായ്പാ പുസ്തകം, തൃപ്തികരമല്ലാത്ത സാമ്പത്തിക പ്രകടനം, വോഡഫോൺ ഐഡിയക്ക് നൽകിയ കടം എന്നിവയാണ് ഇതിന് കാരണമായത്.

കമ്പനിയുടെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 11.08 ശതമാനവും മുൻ പാദത്തെ അപേക്ഷിച്ച് 2.15 ശതമാനവും വർദ്ധിച്ചു. വർദ്ധിച്ചുവന്ന ചെലവും ക്രെഡിറ്റും കമ്പനിയുടെ വരുമാനത്തെ ഇല്ലാതെയാക്കി. ഒരു ലോൺ ബുക്കിന്റെ സ്ഥിതി രണ്ട് മെട്രിക്കിലൂടെയാണ് പരിശോധിക്കുക. പ്രൊവിഷനും നിഷ്ക്രിയ ആസ്തിയുടെ അനുപാതവും പരിശോധിക്കുന്നതിലൂടെയാണ് ഇത് മനസിലാക്കാൻ സാധിക്കുക. 2020 ജൂൺ മുതൽ 2021 ജൂൺ വരെ നോക്കിയാൽ കമ്പനിയുടെ മൊത്തം നിഷ്ക്രിയ ആസ്തി എന്നത് 1.99 ശതമാനത്തിൽ നിന്നും 4.61 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ നെറ്റ് എൻപിഎ 0.51 ശതമാനത്തിൽ നിന്നും 2.32 ശതമാനമായി ഉയർന്നു. 

ബാങ്ക് പ്രതിസന്ധിയിലാകാതിരിക്കാൻ ബാഡ് ലോണിനായി കുറച്ച് അധികം തുക മാറ്റിവയ്ക്കാറുണ്ട്. അത്തരം ഫണ്ടുകൾ മാറ്റിവയ്ക്കുന്ന പ്രക്രിയയെയാണ് വ്യവസ്ഥ മാറ്റിവയ്ക്കൽ അഥവ പ്രൊവിഷൻ എന്ന് പറയുന്നത്. ഐഡിഎഫ്സിയുടെ പ്രൊവിഷൻ 2021 സാമ്പത്തിക വർഷത്തെ 646 കോടിയിൽ നിന്നും  54 ശതമാനം വർദ്ധിച്ച് 2022 സാമ്പത്തിക വർഷം 1001 കോടി രൂപയായി. ലോൺ എടുത്തവർ തുക തിരികെ അടയ്ക്കാൻ വീഴ്ച വരുത്തുമ്പോൾ ബാങ്കിന്റെ പ്രൊവിഷൻ കൂടും. കൊവിഡ് രണ്ടാം തരംഗം അലയടിച്ചതോടെ ഐഡിഎഫ്സിയുടെ പ്രൊവിഷൻ നിരക്ക് വർദ്ധിച്ചു. അതേസമയം മറ്റു പ്രവർത്തന ചെലവുകൾ നിയന്ത്രിക്കാനും ബാങ്കിന് സാധിച്ചില്ല. കമ്പനിയുടെ വരുമാനം ഒരു വർഷം കൊണ്ട് 11 ശതമാനം വർദ്ധിച്ചപ്പോൾ ഇതേകാലയളവിൽ പ്രവർത്തന ചെലവ് 54 ശതമാനം ഉയർന്നു.

വോഡഫോൺ ഐഡിയക്ക് നൽകിയ സുരക്ഷിതമല്ലാത്ത വായ്പ്

കഴിഞ്ഞ ചില മാസങ്ങളായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഓഹരി വില ഇടിയുന്നതായി കാണാം. എന്നാൽ സെപ്റ്റംബറോടെ ഓഹരി അതിന്റെ സ്ഥാനം നിലനിർത്തി. വോഡഫോൺ ഐഡിയ്ക്ക് ഉയർന്ന നിരക്കിൽ വായ്പ നൽകിയിട്ടുള്ളതിനാൽ തന്നെ ഓഹരിയിൽ സമ്മർദ്ദം ഏറിയിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കമ്പനിയാണ് വോഡഫോൺ ഐഡിയ. കമ്പനിക്ക് ഏകദേശം 62000 കോടി രൂപയുടെ എജിആർ കൂടിശ്ശികയാണുള്ളത്. കമ്പനിയുടെ മൊത്തം കടം എന്നത് 1.8 ലക്ഷം കോടി രൂപയാണ്. ഇതിൽ 3240 കോടി രൂപയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന് ലഭിക്കാനുള്ളത്. 

ഐഡിഎഫ്സി ബാങ്കിന്റെ ലോൺ ബുക്കിന്റെ 3 ശതമാനവും വോഡഫോൺ ഐഡിയക്ക് നൽകിയിട്ടുള്ള കടമാണ്. എസ്.ബി.ഐ പോലും 0.5 ശതമാനത്തിന്റെ വായ്പയാണ് ഐഡിയക്ക് നൽകിയിട്ടുള്ളത്. വോഡഫോൺ ഐഡിയ എന്ന കമ്പനി പൂട്ടിപ്പോയാൽ ഐഡിഎഫ്സി ബാങ്കിന് വളരെ വലിയ നഷ്ടം നേരിടേണ്ടി വരും. സർക്കാർ എല്ലാ ടെലികോം കമ്പനികൾക്കും നാല് വർഷത്തെ മൊറട്ടോറിയം നൽകിയതിനാൽ തന്നെ വോഡഫോൺ ഐഡി പൂട്ടാൻ സാധ്യതയില്ല. ഇതിനാൽ തന്നെ കേന്ദ്ര സർക്കാർ എജിആർ കുടിശ്ശികയ്ക്ക് മേൽ ടെലികോം കമ്പനികൾക്കായി മൊറട്ടോറിയം പ്രഖ്യാപിച്ച ദിവസം ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി 4.5 ശതമാനം നേട്ടമാണ് കെെവരിച്ചത്.  ഒരു യഥാർത്ഥ നിക്ഷേപകൻ ഐഡിഎഫ്സിയെ പറ്റി മനസിലാക്കാൻ വോഡഫോൺ ഐഡിയെ നിരീക്ഷിക്കുന്നതാണ്.

ഓഹരി ഉടമകളുടെ ആശങ്ക

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ മാതൃസ്ഥാപനമായ ഐഡിഎഫ്സി വളരെ മോശം പ്രകടനമാണ് കാഴ്ചവക്കുന്നത്. സെപ്റ്റംബർ 14ന് ഐഡിഎഫ്സി ലിമിറ്റഡ് സമീപ മാസങ്ങളിലെ മാതൃ കമ്പനിയുടെ പ്രകടനത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഒരു കോൺഫറൻസ് കോൾ നടത്തിയിരുന്നു. ഓഹരിയുടമ്മകളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മാനേജ്മെന്റിന് പിടിച്ചു നിൽക്കാനായില്ല.നിക്ഷേപകർ അസംതൃപ്തിയിലാണെന്ന സൂചനയാണ് ഇതിൽ നിന്നും ലഭിക്കുന്നത്. സിഇഒ ശമ്പളം, മാനേജ്മെന്റ് തീരുമാനങ്ങൾ, കമ്പനിയുടെ ഘടനയിലെ സങ്കീർണ്ണത എന്നിവയെക്കുറിച്ച് ഓഹരി ഉടമകൾ ചോദ്യങ്ങൾ ഉയർത്തി. ഓഹരി ഉടമകളുടെ നഷ്ടം എങ്ങനെ പരിഹരിക്കുമെന്നും അതിനുള്ള പദ്ധതിയെന്താണെന്നും അവർ ചോദിച്ചു.

കോൺകോളിന്റെ ഭാഗമായി ഓഹരി ഉടമകൾ രണ്ട് കാര്യങ്ങളാണ് മുന്നോട്ട് വച്ചത്. അസറ്റ് മാനേജ്മെന്റ് ബിസിനസിനെ വിൽക്കുക, അല്ലെങ്കിൽ മികച്ച പ്രകടനം നടത്തുന്ന ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായി ഒരു ‘റിവേഴ്സ് ലയനം’ നടത്തുക. ഇരു കമ്പനികളെ ഒരുമിപ്പിക്കാനാണ് ഐഡിഎഫ്സി ലിമിറ്റഡ് പദ്ധതിയിടുന്നത്. കമ്പനിയുടെ മൊത്തം കോൺഫറൻസ് കോൾ ശ്രവിക്കുവാനായി ലിങ്ക് സന്ദർശിക്കുക.

മുന്നിലേക്ക് എങ്ങനെ?

ഇത്രയും പ്രശ്നങ്ങൾക്ക് ശേഷവും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്തുകൊണ്ടാണ് നിക്ഷേപകർക്ക് മികച്ചതായി തോന്നുന്നത്? പിന്തുണയ്ക്കുന്ന സാങ്കേതിക സൂചകങ്ങളും മാനേജ്മെന്റിന്റെ ശക്തമായ പദ്ധതിയുമാണ് ഇതിന് കാരണം. കമ്പനിയുടെ ഓഹരി വില ഇപ്പോഴും 52 ആഴ്ചയിലെ ഉയർന്ന നിലയേക്കാൾ 30 ശതമാനം താഴെയായി 51.4 രൂപ നിരക്കിലാണ് നിലകൊള്ളുന്നത്.

ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശികയ്ക്ക് മേൽ മൊറട്ടോറിയം നൽകിയ കേന്ദ്ര സർക്കാർ നടപടി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നിക്ഷേപകർക്ക് ആശ്വാസം നൽകി. ഇത് സംബന്ധിച്ച വാർത്ത പുറത്തു വന്നതിന് പിന്നാലെ ഓഹരി 4.5 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചച്ചു. കമ്പനി അതിന്റെ മൊത്തവ്യാപാരം കുറയ്ക്കാനും റീട്ടെയിൽ ബിസിനസ്സ് വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ലോൺ ബുക്കിൽ കുറഞ്ഞത് 70 ശതമാനവും റീട്ടെയിൽ ലോണുകൾ  ഉൾപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നു. കോർപ്പറേറ്റ് കടം വർദ്ധിപ്പിക്കുന്നതിന്റെ ഭാരം വൈവിധ്യവത്കരിക്കാനും കുറയ്ക്കാനും ഇത് സഹായിക്കും. വരും വർഷങ്ങളിൽ ഇന്ത്യയുടെ കുതിച്ചുയരുന്ന ഭവന വിപണി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ റീട്ടെയിൽ ബിസിനസിന് പിന്തുണ നൽകിയേക്കും.

ക്രെഡിറ്റ് കോസ്റ്റ് കുറച്ച് കൊണ്ടും നിഷ്ക്രിയ ആസ്തികൾ കുറച്ചും ബാങ്ക് ശക്തമായ വീണ്ടെടുക്കൽ നടത്തുമെന്ന് പ്രതീക്ഷിക്കാം. ഇതോടെ വരും മാസങ്ങളിൽ കമ്പനി മുൻ കാലങ്ങളിലെ പോലെ മികച്ച അറ്റാദായം രേഖപ്പെടുത്തുമെന്നും ഓഹരി വില ഉയരുമെന്നു കരുതാം.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement