പ്രധാനതലക്കെട്ടുകൾ

Reliance Capital: കമ്പനിക്കെതിരെ ആർബിഐ പാപ്പരത്ത നടപടികൾ ആരംഭിച്ചു. ഇതിനായി എൻസിഎൽടിയുടെ മുംബൈ ബെഞ്ചിൽ സെൻട്രൽ ബാങ്ക് പാപ്പരത്വ അപേക്ഷ സമർപ്പിച്ചു.

Biocon: യുഎസ് എഫ്ഡിഎയിൽ നിന്നും മൈകോഫെനോളിക് ആസിഡിന് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബയോകോൺ ഫാർമക്ക് എഎൻഡിഎ അനുമതി ലഭിച്ചു.

Unichem Laboratories: യുഎസ് എഫ്ഡിഎയിൽ നിന്നും കമ്പനിയുടെ അരിപിപ്രാസോൾ ഗുളികകൾക്കായി എഎൻഡിഎ അനുമതി ലഭിച്ചു.

Bharti Airtel: ഡിഷ് ടിവിയുടെ ഓഹരി വാങ്ങുന്നത് സംബന്ധിച്ച മാധ്യമവാർത്തകളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി കമ്പനി.

NHPC: സെക്യൂരിറ്റൈസേഷൻ വഴി കമ്പനിയുടെ ഒരു പവർ സ്റ്റേഷന്റെ റിട്ടേൺ ഓൺ ഇക്വിറ്റിയുടെ ധനസമ്പാദനം സംബന്ധിച്ച നിർദ്ദേശം ഡിസംബർ 7-ന് കമ്പനി പരിഗണിക്കും.

Delta Corp: വാട്ടർവേസ് ഷിപ്പ്‌യാർഡ് എന്ന കമ്പനിയുടെ അസോസിയേറ്റ്  സ്ഥാപനം WSPL കണ്ടെയിനേഴ്സിന്റെ 50 ശതമാനം വിഹിതം 5 കോടി രൂപയ്ക്ക് ഏറ്റെടുക്കും. ഡിസംബർ 31ന് അകം ഏറ്റെടുക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Canara Bank: ബേസൽ-3 കംപ്ലയിന്റ് ബോണ്ടുകൾ ഇഷ്യൂ ചെയ്തു കൊണ്ട് 1,500 കോടി രൂപ സമാഹരിച്ചതായി ബാങ്ക് വ്യക്തമാക്കി. 

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ 17189 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 17300ൽ  ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. ഇവിടെ ഏറെ നേരം അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം 100 പോയിന്റുകൾക്ക് മേൽ മുകളിലേക്ക് കയറി. തുടർന്ന് 235 പോയിന്റുകൾക്ക് മുകളിലായി 17401 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്നലെ ഗ്യാപ്പ് ഡൌണിൽ 36308 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ദുർബലമായി കാണപ്പെട്ടു. ഏറെ നേരം അസ്ഥിരമായി കാണപ്പെട്ട സൂചിക അവസാന നിമിഷം മുന്നേറ്റം നടത്തി. തുടർന്ന് 143 പോയിന്റുകൾ/ 0.39 ശതമാനം മുകളിലായി 36508 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി(+2%) ഇന്നലെ ബുള്ളിഷായി കാണപ്പെട്ടു. എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് വിപണികൾ ശക്തമായി ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,373-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,325, 17,290, 17,200, 17,100, 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,400, 17,450, 17,550, 17,600, 17,690
എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  36,350, 36,000, 35,500, 35,300, 35,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,650, 36,770, 37,000, 37,250, 37,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18,000, 17500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 17300 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയും ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നത്. 37000ൽ ഉയർന്ന കോൾ ഒഐയും 36000ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 7 ശതമാനം ഇടിഞ്ഞ് 18.09 ആയി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 910 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1373 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങാമെന്നും ഒമൈക്രോൺ വേവലാതി താത്ക്കാലികമാണെന്നും മോർഗൺ അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്ക അവർ പങ്കുവച്ചു. ബുധനാഴ്ച യുഎസിൽ ഒമെെക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ യുഎസ് വിപണി ഇടിഞ്ഞിരുന്നു.

തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർധിച്ചതായി യുഎസ് തൊഴിൽ ഡാറ്റാ സൂചിപ്പിക്കുന്നു. അമേരിക്കൻ വിപണി ഇവയെല്ലാം മറികടന്ന് മുന്നേറിയതായി കാണാം. S&P VIX ബുധനാഴ്ച 30 ആയിരുന്നത് ഇപ്പോൾ 28 ആയി കുറഞ്ഞു.

ഇന്നലെ വെെകിട്ടോടെ ഇന്ത്യയിൽ ആദ്യ ഒമെെക്രോൺ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്ന് പ്രതീക്ഷിക്കാം.

ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിച്ചെങ്കിലും 1000 കോടിക്ക് താഴെയാണ് വിറ്റഴിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂടി വിപണിയെ പിന്തുണച്ചാൽ വെെകാതെ നിഫ്റ്റി 18000 സ്വന്തമാക്കിയേക്കും.

17400 മറികടന്നതിനാൽ തന്നെ നിഫ്റ്റി ശക്തമാണെന്ന് പറയാം. 17600ന് മുകളിൽ ശക്തമായി വ്യാപാരം അവസാനിപ്പിച്ചാൽ വിപണി ദീർഘകാല അടിസ്ഥാനത്തിൽ ശക്തമാണെന്ന് പറയാം. 17200 താഴേക്ക് ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement