No-Cost EMIs- പലിശ രഹിത വായ്പ്പയ്ക്ക് പിന്നിലെ വ്യാപാര തന്ത്രം ഇങ്ങനെ

Home
editorial
the-truth-behind-no-cost-emis
undefined

ഓൺലെെനിലൂടെയും അല്ലാതെയും  ഇഷ്ടമുള്ള സാധനങ്ങൾ  വാങ്ങികൂട്ടുകയെന്നത് എല്ലാവരുടെയും ശീലമാണ്. എന്നാൽ ഉയർന്ന വിലയുള്ള സാധനങ്ങൾ രൊക്കം പണം നൽകി വാങ്ങാൻ സാധാരണക്കാരായ പലർക്കും കഴിയില്ല. ഇതോടെയാണ് തവണകളായി എല്ലാ മാസവും നിശ്ചിത തുക അടച്ചുകൊണ്ട് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന EMI സംവിധാനം നിലവിൽ വന്നത്. എന്നാൽ ഇ.എം.ഐ വഴി സാധനങ്ങൾ വാങ്ങിയാൽ ഉയർന്ന പലിശ നൽകേണ്ടി വരുന്നതിനാൽ പലരും ഇതിൽ നിന്നും പിന്തിരിയുന്ന സാഹചര്യത്തിലാണ്  No-Cost EMIs സംവിധാനം നിലവിൽ വന്നത്.

Zero-Cost EMI  അഥവ No-cost EMI എന്നൽ  തവണകളായാണ് പണം നൽകുന്നത് എങ്കിൽ പോലും ഉപഭോക്താവിന്  ഒരു രൂപ പോലും പലിശ ഇനത്തിൽ നൽകേണ്ടി വരില്ല. സാധനത്തിന്റെ വില എന്താണോ അത് മാത്രം തവണകളായി അടച്ചാൽ മതിയാകും. ഉദാഹരണത്തിന് 30000 രൂപയുടെ ഉത്പന്നമാണ് നിങ്ങൾ വാങ്ങിയതെങ്കിൽ 3,6,9 മാസത്തിനുള്ളിൽ തവണകളായി ഇത് അടച്ചാൽ മതി. ഇവിടെ പലിശയിനത്തിൽ ഒന്നും തന്നെ നൽകേണ്ടി വരുന്നില്ല.

കേൾക്കുമ്പോൾ നിങ്ങൾക്ക് ഇത് ലാഭകരമായി തോന്നാം. നിങ്ങൾ കണ്ണും പൂട്ടി ഇഷ്ടമുള്ള സാധനങ്ങൾ എല്ലാം തന്നെ വാങ്ങി കൂട്ടും. എന്നാൽ കമ്പനികൾ തങ്ങൾക്ക് പലിശയിനത്തിൽ  ലഭിച്ചിരുന്ന  ലാഭം ഒഴിവാക്കി ഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സത്യത്തിൽ ഈ വ്യാപാര തന്ത്രത്തിന് പിന്നിലെ രഹസ്യമെന്തെന്ന് നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടോ ?

No-cost EMI- RBI നോട്ടീസ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 2013ൽ പുറത്തിറക്കിയ പ്രസ്താവനയിൽ no-cost EMI അഥവ zero cost EMI  സംവിധാനം നിലവിലില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. പലിശ ഉപഭോക്താവിൽ നിന്നും മറച്ചുവച്ചു കൊണ്ട് പ്രോസസ്സിംഗ് ഫീസിന്റെ  രൂപത്തിൽ ഉപഭോക്താവിൽ നിന്നും കമ്പനി ഈടാക്കുന്നു. പൂജം പലിശ നിരക്ക് നിലവിൽ ഇല്ലാതതും പ്രോസസ്സിംഗ് ചാർജ് ഒഴിവാക്കണമെന്ന ആവശ്യം നില നിൽക്കുന്നതിനാലും ഇത് ഉപഭോക്താക്കളെ പറ്റിക്കുന്നതിന് തുല്ല്യമാണ്. ഇതിനാൽ തന്നെ ആർ.ബി.ഐയുടെ പ്രസ്താവന പലിശ രഹിത ഇ.എം.ഐയെ എതിർക്കുന്നു.

സാധാരണമായി സംഭവിക്കുന്നത്

no-cost EMI സംവിധാനത്തിലൂടെ  ഒരു തരത്തിലുമുള്ള പലിശയും ഉപഭോക്താവിന്  നൽകേണ്ടി വരുന്നില്ലെന്നാകും   നിങ്ങൾ ഇപ്പോൾ  കരുതുന്നത്. സത്യത്തിൽ നിങ്ങൾ  പോലും അറിയാതെ  ഉയർന്ന പലിശയാണ് നിങ്ങൾ  നൽകുന്നത്. ഈ വ്യാപാര തന്ത്രത്തിന് പിന്നിലെ രഹസ്യമെന്തെന്ന് അല്ലെ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. 

ഒരു റീട്ടെയിൽ കച്ചവടക്കാരന് 16000 രൂപയ്ക്ക് സ്മാർട്ട്ഫോൺ നിർമ്മാതാവിൽ നിന്നും ഒരു മൊബെെൽ ഫോൺ ലഭിക്കുന്നു എന്ന് കരുതുക. ഫോണിന്റെ MRP 20000 രൂപയാണ്. അപ്പോൾ നിങ്ങളെയും എന്നെയും പോലെയുള്ള ഉപഭോക്താക്കളിൽ നിന്ന് കട ഉടമയ്ക്ക് ലഭിക്കുന്ന ലാഭം 4000 രൂപയാണ്. 16000നും 20000നും ഇടയിൽ കട ഉടമയ്ക്ക് ഇഷ്ടമുള്ള വിലയിൽ  ഇത് വിൽക്കാനാകും.

ഇവിടെ റീട്ടെയിൽ കട ഉടമയ്ക്ക്  വരുമാനം വർദ്ധിപ്പിക്കണമെങ്കിൽ രണ്ട് മാർഗങ്ങളാണ് ഉള്ളത്.  ഒന്നിങ്കിൽ സ്മാർട്ട്ഫോണിന്റെ വില വർദ്ധിപ്പിക്കുക അല്ലെങ്കിൽ കൂടുതൽ ഫോണുകൾ വിറ്റഴിക്കുക.
MRP ഉള്ളതിനാൽ 20000ന് മുകളിൽ വിൽക്കാനാകില്ല. അതിനാൽ തന്നെ കൂടുതൽ ഫോണുകൾ വിൽക്കുക എന്നത്  മാത്രമാണ് റീട്ടെയിൽ ഉടമയുടെ മുന്നിലുള്ള ഏകമാർഗം. അപ്പോൾ ഇത് എങ്ങനെ സാധ്യമാകും ? “No-Cost EMIs!”

No-Cost EMIs തന്ത്രം

നിങ്ങൾക്ക് ഓൺലെെനിലൂടെ 20000 രൂപ വിലവരുന്ന ഒരു സ്മാർട്ട്ഫോൺ വാങ്ങണം എന്ന് കരുതുക. നിങ്ങൾക്ക് ഇവിടെ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ 20000 രൂപ രൊക്കം പണം നൽകി ഫോൺവാങ്ങാം. അല്ലങ്കിൽ no-cost EMI വഴി മാസം 1667 രൂപ വീതം 12 മാസത്തേക്ക് തവണകളായി അടയ്ച്ചു കൊണ്ട് ഫോൺ വാങ്ങാം. ഇത് പ്രകാരം ഒരു വർഷം കഴിയുമ്പോൾ സ്മാർട്ട്ഫോൺ വാങ്ങാൻ നിങ്ങൾ നൽകിയ തുക വെറും 20,004 രൂപ (Rs 1,667 x 12) മാത്രമെ ആകുന്നുള്ളു. ഇവിടെ  no-cost EMI നിങ്ങൾക്ക് ഏറെ പ്രയോജനമായി തോന്നിയേക്കാം. കാരണം തവണകളായി മാത്രം പണം നൽകിയാൽ മതി. പലിശയും നൽകേണ്ട.

ഇവിടെയാണ് ബാങ്കുകളുടെ കളി നടക്കുന്നത്. റീട്ടെയിൽ വ്യാപാരികളോട് ബാങ്കുകൾ no-cost EMI തങ്ങളുടെ ഉപഭോക്താവിന്
നൽകാൻ ആവശ്യപ്പെടുന്നു. പകരം റീട്ടെയിൽ ഉടമയ്ക്ക് ലഭിക്കുന്ന ലാഭത്തിന്റെ പകുതി ബാങ്കിന് നൽകണം. no-cost EMI സംവിധാനം നടപ്പിലായതോടെ ആവശ്യക്കാരുടെ എണ്ണവും വർദ്ധിച്ചു. 100 സ്മാർട്ട്ഫോണുകൾ വിറ്റുകൊണ്ടിരുന്ന കടയുടമ 250 സ്മാർട്ട്ഫോണുകൾ വിൽക്കാൻ തുടങ്ങി. ഇതോടെ വിൽപ്പനയിലൂടെയുള്ള  ആകെ വരുമാനം 5000000 ആയി ഉയർന്നു. ഇതിൽ നിന്നും ലാഭമായി ലഭിക്കുന്ന 10 ലക്ഷം രൂപയിൽ 5 ലക്ഷം ബാങ്കും 5 ലക്ഷം റീട്ടെയിൽ കട ഉടമയും വീതിച്ചെടുക്കും.

നിഗമനം

ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഇത് ലാഭം തന്നെയാണ്. കാരണം നിങ്ങൾ വാങ്ങിയ ഉത്പന്നതിനുള്ള പണം നിങ്ങൾക്ക് ഉടൻ നൽകേണ്ടതില്ല. കട ഉടമയെ സംബന്ധിച്ചിടത്തോളം അയാൾക്ക് വിൽപ്പന വർദ്ധിച്ചതിലൂടെ വരുമാനവും ലാഭവും  ഉയർന്നു. തങ്ങളുടെ വിഹിതം ലഭിക്കുന്നതിനാൽ തന്നെ ബാങ്കിനും ഇത് ഗുണകരമാണ്.
സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിക്ക് നേരത്തെ തന്നെ തുക മുഴുവനായി ലഭിക്കുകയും ചെയ്തു. ഇപ്പോൾ നിങ്ങൾക്ക് തോന്നാം no-cost EMIs എല്ലാവർക്കും പ്രയോജനകരമാണെന്ന്. എങ്കിൽ പിന്നെ ആർക്കാണ് ഇത് ദോശമായി ഭവിക്കുന്നത് ?

no-cost EMIs വരുന്നതോടെ വിൽപ്പന വർദ്ധക്കും ഇതോടെ ഉത്പന്നത്തിന്റെ ആവശ്യകതയും വർദ്ധിക്കും. തുക പലപ്പോഴായി നൽകിയാൽ മതിയെന്നുള്ളതിനാൽ നിരവധി ആളുകൾ സാധനങ്ങൾ വാങ്ങി കൂട്ടാൻ തുടങ്ങും. കുറഞ്ഞ വിലയിൽ സാധനങ്ങൾ വിൽക്കാൻ കട ഉടമയ്ക്ക് ആകും. എന്നാൽ ബാങ്കുകൾക്ക് വിഹിതം നൽകേണ്ടതിനാൽ അവരുടെ ലാഭം കുറയുന്നു. ഇത് ഉപഭോക്താക്കളിൽ നിന്നും ഈടാക്കും. എങ്ങനെയെന്നല്ലെ?

2000 രൂപ ലാഭത്തിൽ 18000 രൂപയ്ക്ക് വിൽക്കാമായിരുന്ന സ്മാർട്ട്ഫോൺ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി മാത്രം 20000 രൂപയ്ക്ക് വിൽക്കുന്നു. ഇവിടെ നിങ്ങളുടെ പോക്കറ്റിൽ നിന്നും 2000 രൂപ എടുത്താണ് കട ഉടമ ബാങ്കുകൾക്ക് നൽകുന്നത്. അതിനാൽ നേരിട്ടല്ലതെ തന്നെ നിങ്ങളിൽ നിന്നും ബാങ്കുകൾ 10 ശതമാനം പലിശ ഈടാക്കുന്നു.

ചുരുങ്ങിയ കാലയളവിൽ ഇത് ഉപഭോക്താവിന് പ്രയോജനമാണ്. ബാങ്കുകൾക്ക് കട ഉടമയിൽ നിന്നും ലാഭവും കട ഉടമയ്ക്ക് വിൽപ്പന വർദ്ധിക്കുകയും ലാഭം കൂടുകയും ചെയ്യുന്നു.

എന്നാൽ ദീഘ കാലയളവിൽ നോക്കിയാൽ ഇതിലൂടെ ഉത്പന്നങ്ങളുടെ വില വർദ്ധിക്കും. ഒപ്പം പണപ്പെരുപ്പം കൂടും. ഇത് ഉപഭോക്താവിനെയും  രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കും.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023