പ്രധാനതലക്കെട്ടുകൾ

Reliance Industries:  ഓയിൽ റിഫെെനറി, പെട്രോകെമിക്കൽ വിഭാഗത്തിലെ 20 ശതമാനം ഓഹരി വിൽക്കുന്നതിനായി കമ്പനി സൗദി അരാംകോയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത്.

Adani Enterprises: ഇക്വിറ്റി ഓഹരികൾ, ക്യുഐപി വഴി മാറ്റാവുന്ന ബോണ്ടുകൾ, കൺവേർട്ടിബിൾ സെക്യൂരിറ്റികൾ എന്നിവയിലൂടെ മൂലധനം സമാഹരിക്കുന്നതിനുള്ള  പരിധിപുതുക്കുന്നതിനായി   ആദാനി എന്റർപ്രൈസസ് ബോർഡ് മെയ് 5 ന് യോഗം ചേരും.

Affle (India): ക്യൂഐപി വഴി ഓഹരി വിൽക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. ഓഹരി ഒന്നിന് പത്ത് രൂപ വീതം മുഖവിലയിൽ 5422.94 കോടി രൂപയുടെ ഷെയറുകളാണ് വിതരണം ചെയ്യുക.

Indiamart: ഷിപ്പ് വേ ടെക്നോളജി, ട്രക്ക്ഹാൾ എന്നീ രണ്ട് കമ്പനികളിലെ ഓഹരി 20 കോടി രൂപയ്ക്ക് ഇന്ത്യമാർട്ട്  ഏറ്റെടുത്തു.

Morepen Laboratories: സ്വിറ്റ്‌സർലൻഡിന്റെ സ്വകാര്യ സംരംഭ മൂലധന സ്ഥാപനമായ കൊരിന്ത് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്സ്, ലിക്വിഡ് ഹോൾഡിംഗ്സ് എന്നിവയ്ക്ക് ഓഹരികൾ വിതരണം ചെയ്തു കൊണ്ട് 433 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.

Tata Communications:
മാർച്ചിലെ നാലാം പാദത്തിൽ കമ്പനി 299 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 275 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

KPIT: മാർച്ചിലെ നാലാം പാദത്തിൽ കെപിഐടി ടെക്നോളജീസിന്റെ പ്രതിവർഷ അറ്റാദായം 23.6 ശതമാനം വർദ്ധിച്ച് 47 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ
:

  • Hindustan Unilever
  • Titan
  • Bajaj Auto
  • Ambuja Cements
  • Motherson Sumi
  • Bajaj Holdings
  • Shriram Transport
  • AU SFB
  • IndiaMart InterMesh

ഇന്നത്തെ വിപണി സാധ്യത

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്നലെ മുകളിലേക്ക് കുതിച്ചുകയറി. ശേഷം 14850 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

നിഫ്റ്റിയെ മറികടന്ന ബാങ്ക് നിഫ്റ്റി ഇന്നലെ 3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. 33200 എന്ന നിർണായക പ്രതിരോധം മറികടന്ന സൂചിക 33662 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക്സ്, പി.എസ്.യു ബാങ്കസ്, ഫിനാൻഷ്യൽ സേവന മേഖലകൾ എല്ലാം തന്നെ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.



യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിൽ ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ  യുഎസ് ഫെഡ് പലിശ നിരക്ക് പ്രതീക്ഷിച്ച പോലെ തന്നെ കുറച്ചു നിർത്തിയതിനാൽ  യുഎസ് വിപണി നേരിയ നഷ്ടത്തിൽ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. റിപ്പോ നിരക്ക് ഉയർത്തിക്കൊണ്ട് പിന്തുണ ലഘൂകരിക്കുന്നതിന് മുമ്പ് സാമ്പത്തിക വീണ്ടെടുക്കൽ ശക്തിപ്പെടുത്തുന്നതിനുള്ള കൂടുതൽ തെളിവുകൾ കാണാൻ ഫെഡറൽ ആഗ്രഹിക്കുന്നു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ്  ഫ്യൂച്ചേഴ്സും ലാഭത്തിലാണ് നിൽക്കുന്നത്. SGX NIFTY 14,977 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

ഒഐ പ്രകാരം 15000 നിഫ്റ്റിക്ക് ശക്തമായ പ്രതിരോധം തീർക്കുമെന്നാണ് കാണാനാകുന്നത്. നമുക്ക് നോക്കാം ഗ്യാപ്പ് അപ്പ് നേട്ടം നിലനിർത്താൻ സൂചികയ്ക്ക് ആകുമോയെന്ന്.

14150 എന്ന താഴ്ന്ന നിലയിൽ നിന്നാണ് നിഫ്റ്റി മുകളിലേക്ക് കുതിച്ചു കയറിയത്. 5 ദിവസം കൊണ്ട് 700 പോയിന്റുകളുടെ നേട്ടമാണ് സൂചിക കെെവരിച്ചത്. കഴിഞ്ഞ തവണത്തെ പോലെ 15000ൽ നിഫ്റ്റിയിൽ വിൽപ്പന സമ്മർദ്ദം ഉണ്ടായേക്കാം.

34,000 , 34,500 എന്നിവിടെ ബാങ്ക് നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം കാണപ്പെടുന്നു.

14,800, 14,750 ,14,600 എന്നിവിടെ  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായി കാണം. 33,200 , 32,900  എന്നത് ബാങ്ക് നിഫ്റ്റിക്കും  ശക്തമായ സപ്പോർട്ടായി പരിഗണിക്കാം.

15000,15100 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 14000,14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 14700ൽ കഴിഞ്ഞ ദിവസം വളരെ നല്ല പുട്ട് ഒഐ ഉണ്ടായിരുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 766 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  436 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങാൻ ആരംഭിച്ചിരിക്കുന്നു. ഇത് വിപണി ശക്തമാകുമെന്നതിന്റെ സൂചനയാണ്.


റിലയൻസ്  കഴിഞ്ഞ ചില ദിവസങ്ങളായി ശക്തമായി വരുകയാണ്. കഴിഞ്ഞ ദിവസം 2000 മറികടക്കാൻ ഓഹരി ശ്രമിച്ചിരുന്നെങ്കിലും  സാധിച്ചില്ല. ഇത് മറികടന്നാൽ നിഫ്റ്റിയിൽ  മറ്റൊരു ശക്തമായ മുന്നേറ്റം കാണാനാകും. അരാംകോ ഇടപാട് സംബന്ധിച്ച വാർത്ത വന്നതിനാൽ റിലയൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement