രാജ്യത്ത് കൊവിഡ് വെെറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ മേഖലയിലെ ഓക്സിജൻ ക്ഷാമം വർദ്ധിച്ചു വരികയാണ്. ഓക്സിജന്റെ ആവശ്യകത വർദ്ധിച്ചതോടെ ഓക്സിജൻ വിതരണ കമ്പനികളിലേക്ക് ഉറ്റുനോക്കുകയാണ് ഏവരും.

ഓക്സിജന്റെ ആവശ്യകത നിറവേറ്റുന്നതിനായി വേണ്ട നടപടികൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു നിക്ഷേപകൻ എന്ന നിലയിൽ അവസരങ്ങളെ കണ്ടെത്തി അത് പണമാക്കി മാറ്റുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ഓക്സിജന്റെ ആവശ്യം വർദ്ധിക്കുന്നതിനാൽ നിങ്ങൾ ഓക്സിജൻ ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ എൻ.എസ്.ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ഓക്സിജൻ നിർമാണ കമ്പനിയാണ്  Linde India.

Linde India

ഏറ്റവും വലിയ വ്യാവസായിക വാതക കമ്പനികളിൽ ഒന്നായ  ലിൻഡെ പി‌എൽ‌സിയുടെ ഇന്ത്യയിലെ  അനുബന്ധ സ്ഥാപനമാണ് ലിൻഡെ ഇന്ത്യ. കംപ്രസ് ചെയ്ത അജൈവ വ്യാവസായിക ,മെഡിക്കൽ വാതകങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ടതാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ. 1935ലാണ് കമ്പനി ആദ്യം പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ ഇത് ബി.ഒ.സി ഇന്ത്യ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നു. ലിൻഡെ ഏറ്റെടുത്തതോടെ കമ്പനിയുടെ പേര് മാറി.

നിലവിൽ, ഇന്ത്യയിലെ ഏറ്റവും വലിയ വായു വിഭജന പ്ലാന്റ് ഉൾപ്പെടെ രാജ്യത്തുടനീളം 20ൽ അധികം ഉത്പാദന സൗകര്യങ്ങളും ഫില്ലിംഗ് സ്റ്റേഷനുകളും കമ്പനി നടത്തി വരുന്നു. ലിൻഡെ ഹെൽത്ത്കെയർ മെഡിക്കൽ ഓക്സിജൻ, ഉത്പ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരിന് മുന്നിൽ രണ്ട് മാർഗങ്ങളാണുള്ളത്.

ഒന്നെങ്കിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഓക്സിജൻ ഇറക്കുമതി ചെയ്യണം. എന്നാൽ ഇത് വളരെ ചെലവേറിയ പ്രക്രിയയാണ്. സർക്കാർ ഇതിന് തയ്യാറായില്ലെങ്കിൽ നിലവിൽ രാജ്യത്തുള്ള ലിൻഡെ ഇന്ത്യൻ ഉൾപ്പെടെയുള്ള ഓക്സിജൻ നിർമാണ കമ്പനികൾക്ക് കൂടുതൽ ഓർഡറുകൾ നൽകുകയാണ് മറ്റൊരു മാർഗം.

സാമ്പത്തിക നില

2012 മുതൽ തന്നെ കമ്പനിയുടെ വരുമാനം ഓരോ വർഷവും വർദ്ധിച്ചുവരുന്നതായി കാണാം. 2020 സാമ്പത്തിക വർഷം മാത്രമാണ് കമ്പനിയുടെ വരുമാനത്തിൽ ഇടിവ് സംഭവിച്ചത്. എന്നിരുന്നാലും കമ്പനിയുടെ വരുമാനം ശക്തമായ ഒരു അപ് ട്രെൻഡ് കാഴ്ചവയ്ക്കുന്നു.

2019 സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായം 720.19 കോടി രൂപയായിരുന്നു. എന്നാൽ 2020 സാമ്പത്തിക വർഷത്തിൽ ഇത് 151 കോടി രൂപയായി കുറഞ്ഞു. 2020ലേ ലോക്ക്ഡൗൺ കമ്പനിയെ വളരെ വലിയ രീതിയിൽ ബാധിച്ചുവെന്നത് ഇതിൽ നിന്നും വ്യക്തമാണ്. അതേസമയം കമ്പനിയുടെ അറ്റ വരുമാനം 45.15 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം  പണമൊഴുക്ക് എന്നത് വളരെ പ്രധാനമാണ്. 2015 മുതൽ കമ്പനി ശക്തമായ പോസിറ്റീവ് ക്യാഷ് ഫ്ലോ കാഴ്ചവക്കുന്നു. 172 കോടി രൂപയുണ്ടായിരുന്ന വില ഇപ്പോൾ 243 കോടി രൂപയായി.

കമ്പനിയുടെ പ്രെമോർട്ടർമാർ 75 ശതമാനം ഓഹരികളും കെെവശം വച്ചിരിക്കുകയാണ്. ഇതിൽ നിന്നും കമ്പനിയുടെ ഭാവികാല പ്രവർത്തനങ്ങളിൽ പ്രെമോട്ടർമാർ വിശ്വാസം അർപ്പിക്കുന്നുവെന്ന് വേണം മനസിലാക്കാൻ. റീട്ടെയിൽ നിക്ഷേപകർ കമ്പനിയുടെ 10 ശതമാനം ഓഹരികൾ കെെവശം വച്ചിരുന്നത് അടുത്തിടെ 12 ശതമാനമായി വർദ്ധിപ്പിച്ചു. 

ഓഹരിയിലെ കുതിച്ചുകയറ്റം

മറ്റു എല്ലാ മേഖലകളെയും പോലെ തന്നെ ലിൻഡെ ഇന്ത്യയും 2020 മാർച്ച് 23ന് താഴേക്ക് കൂപ്പുകുത്തി. ഏറ്റവും താഴ്ന്ന നിലയായ 405 രൂപയിലാണ് അന്ന് ഓഹരി വില എത്തിപ്പെട്ടത്. 2074 എന്ന ഉയർന്ന നിലകെെവരിച്ചതിന് ശേഷം 2021 ഏപ്രിൽ 21ന്  രണ്ട് ചുവന്ന കാൻഡിലുകൾ രേഖപ്പെടുത്തി കൊണ്ട് ഓഹരി 1870 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഫെബ്രുവരി മുതൽ ഇന്ത്യയിലെ കൊവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്. ആദ്യഘട്ടത്തിൽ രേഗവ്യാപനം കുറവായിരുന്നെങ്കിലും പെട്ടന്ന് ഇത് കത്തിക്കയറി. ഫെബ്രുവരി മാസത്തിലെ ലിൻഡെ ഇന്ത്യയുടെ ചാർട്ട് പരിശോധിച്ചാൽ ഇത് വ്യക്തമാകും. നാല് ചുവന്ന കാൻഡിലുകൾ മാത്രമാണ് ഇക്കാലയളവിൽ കാണാനായത്. ഫെബ്രുവരി ഒന്നിന് 899 എന്ന നിരക്കിൽ വ്യാപാരം ആരംഭിച്ച ലിൻഡെ ഇന്ത്യയുടെ ഓഹരി വില മാർച്ച് 1ന് 1642 രൂപയിലെത്തി. ഏകദേശം 200 ശതമാനത്തിന്റെ വർദ്ധനവാണ് ഓഹരിയിൽ ഉണ്ടായത്.

ലിൻഡെ ഇന്ത്യയുടെ കുതിച്ചുകയറ്റം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. കത്തിക്കയറിയ ഓഹരി പുതിയ ഉയരങ്ങൾ കീഴടക്കി.രാജ്യത്തെ ഓക്സിജന്റ ആവശ്യകത വർദ്ധിക്കുന്നതിന് അനുസരിച്ച് കമ്പനി അവരുടെ ഉത്പാദനവും വർദ്ധിപ്പിച്ചു. ആവശ്യത്തിനുള്ള ഓക്സിജൻ ഉത്പാദിപ്പിക്കാൻ ലിൻഡെക്കും മറ്റു സ്ഥാപനങ്ങൾക്കും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ നേരത്തെ തന്നെ ഈ ഓഹരിയിൽ നിക്ഷേപം നടത്തിയെങ്കിൽ തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏവരും സുരക്ഷിതരാണെന്ന് കരുതുന്നു.

നിങ്ങൾ എക്സ് റേ സ്ക്യാൻ, രക്ത പരിശോധന എല്ലാം നടത്തിയിട്ടുണ്ടാകുമല്ലോ, ഇതിനെയാണ് മെഡിക്കൽ രംഗത്ത് ഡയഗ്നോസ്റ്റിക്സ് എന്ന് പറയുന്നത്. ഐപിഒ സീസൺ അടുത്തതോടെ ആരോഗ്യ മേഖലയിലെ  നിരവധി കമ്പനികളാണ് ഓഹരി വിതരണത്തിനായി രംഗത്ത് വന്നിട്ടുള്ളത്. ക്യസ്ണ ഡയഗ്നോസ്റ്റിക്സ്തങ്ങളുടെ ഐപിഒയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആഗസ്റ്റ് 4ന് ആരംഭിക്കുന്ന ഐപിഒ ആഗസ്റ്റ് 6ന് അവസാനിക്കും. ക്യസ്ണ ഡയഗ്നോസ്റ്റിക്സിന്റെ ബിസിനസ് സാധ്യതകളും സാമ്പത്തിക സ്ഥിതിയും ഭാവി പദ്ധതികളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. ബിസിനസ് മോഡൽ 2010ൽ പ്രവർത്തനം ആരംഭിച്ച ക്യസ്ണ ഡയഗ്നോസ്റ്റിക്സ് […]
പ്രധാനതലക്കെട്ടുകൾ Marketfeed എന്ന സ്റ്റോക്ക് ട്രേഡിംഗ് ഫ്ലാറ്റ്മോം അവതരിപ്പിച്ച് കൊണ്ട് കേരളം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച “ഫണ്ട്ഫോളിയോ” സ്റ്റാർട്ട് അപ്പ് ആക്സിലറേറ്റർ പദ്ധതിയായ വെെ കോമ്പിനേറ്ററിൽ ഇടംപിടിച്ചു. 125000 ഡോളിന്റെ മൂലധന  ഫണ്ടും കമ്പനി സ്വന്തമാക്കി. Adani Ports and Special Economic Zone: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 77.04 ശതമാനം വർദ്ധിച്ച് 1341.69 കോടി രൂപയായി.Bharti Airtel:  ജൂണിലെ ഒന്നാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 62.7 ശതമാനം ഇടിഞ്ഞ് […]
അദാനി പോർട്ട്സ് ക്യു 1 ഫലം, അറ്റാദായം 72 ശതമാനം വർദ്ധിച്ച് 1307 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ അദാനി പോർട്ട്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 72 ശതമാനം വർദ്ധിച്ച് 1307 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.5 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 99 ശതമാനം വർദ്ധിച്ച് 4557 കോടി രൂപയായി. ഭാരതി എയർടെൽ ക്യു 1 ഫലം, അറ്റാദായം 63 ശതമാനം ഇടിഞ്ഞ് 284 […]

Advertisement