അല്ലിസ് ഇന്ത്യയുടെയും ഗ്രീൻ ഇൻവെസ്റ്റ്‌മെന്റിന്റെയും
മുഴുവൻ ഓഹരികൾ ടെക് മഹീന്ദ്ര ഏറ്റെടുക്കുന്നു

അല്ലിസ് ഇന്ത്യയുടെയും ഗ്രീൻ ഇൻവെസ്റ്റ്‌മെന്റിന്റെയും 100% ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള നിർദ്ദേശത്തിന് ടെക് മഹീന്ദ്ര ലിമിറ്റഡ് അംഗീകാരം നൽകി. 125 മില്യൺ ഡോളറിനാണ് (929 കോടി രൂപ) ഏറ്റെടുക്കൽ. ചെലവ് കുറയ്ക്കാനും പ്രകടനം മെച്ചപ്പെടുത്താനും ഓർഗനൈസേഷനുകളെ സഹായിക്കുന്ന ടെക്നോളജി കൺസൾട്ടിംഗും നിയന്ത്രിത സേവനങ്ങളുമാണ് അല്ലിസ് വാഗ്ദാനം ചെയ്യുന്നത്.

ടെക്സ്റ്റൈൽസിന്റെ നിരക്ക് വർദ്ധന 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തുന്നത് മാറ്റിവച്ചു

ടെക്സ്റ്റൈൽസിന്റെ നിരക്ക് വർദ്ധന 5% ൽ നിന്ന് 12% ആയി മാറ്റാനുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനം മാറ്റിവച്ചു. തീരുമാനം 2022 ഫെബ്രുവരിയിലെ അടുത്ത മീറ്റിംഗിൽ വീണ്ടും അവലോകനം ചെയ്യും. വിവിധ സംസ്ഥാനങ്ങൾ നികുതി വർദ്ധനയെ എതിർത്തിരുന്നു. അസംഘടിത മേഖലയെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിരക്ക് വർദ്ധന പാവപ്പെട്ടവന്റെ വസ്ത്രം വിലപിടിപ്പുള്ളതാക്കുമെന്നും അവർ അവകാശപ്പെട്ടു.

ഇന്ത്യ ഇന്റർനാഷണൽ ക്ലിയറിംഗ് കോർപ്പറേഷന്റെ 10 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ എസ്ബിഐ

ഇന്ത്യ ഇന്റർനാഷണൽ ക്ലിയറിംഗ് കോർപ്പറേഷന്റെ (ഐഐസിസി) 10% ഓഹരികൾ ഏറ്റെടുക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 34.03 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 9.95% ഓഹരിയാണ് എസ്ബിഐ ഏറ്റെടുക്കുക. ഗിഫ്റ്റ്-ഐഎഫ്എസ്‌സിയിൽ സ്ഥാപിതമായ ആദ്യ അന്താരാഷ്ട്ര ക്ലിയറിംഗ് കോർപ്പറേഷനാണ് ഐഐസിസി. ക്ലിയറിംഗും സെറ്റിൽമെന്റും റിസ്ക് മാനേജ്മെന്റ് സേവനങ്ങളും നൽകുന്ന സ്ഥാപനമാണിത്. ഇത് ഇൻഡെക്സ്, സിംഗിൾ സ്റ്റോക്ക് ഡെറിവേറ്റീവുകൾ, കറൻസി ഡെറിവേറ്റീവുകൾ, ഡെറ്റ് സെക്യൂരിറ്റികൾ എന്നിവ ക്ലിയർ ചെയ്യുകയും സെറ്റിൽ ചെയ്യുകയും ചെയ്യുന്നു.

പിമവൻസെറിൻ ക്യാപ്‌സ്യൂൾ വിപണനം ചെയ്യാൻ യുഎസ്എഫ്ഡിഎ അംഗീകാരം

സൈഡസ് ഫാർമസ്യൂട്ടിക്കൽസിന് യുഎസ്എഫ്ഡിഎയിൽ നിന്നും ജനറിക് പിമവൻസെറിൻ ക്യാപ്‌സ്യൂളുകൾ വിപണനം ചെയ്യുന്നതിനുള്ള താൽക്കാലിക അനുമതി ലഭിച്ചു. പാർക്കിൻസൺസ് സൈക്കോസിസ് എന്നിവയുമായി ബന്ധപ്പെട്ട ചികിത്സിക്കാണ് മരുന്നു ഉപയോഗിക്കുന്നത്. അഹമ്മദാബാദിലെ കാഡില ഹെൽത്ത്‌കെയറിന്റെ ഫോർമുലേഷൻ മാനുഫാക്‌ചറിംഗ് ഫെസിലിറ്റിയിലായിരിക്കും ഇത് നിർമ്മിക്കുക.

മഹാരാഷ്ട്രയിലെ എഫ്എംസിജി വിതരണക്കാർ ജനുവരി 1 മുതൽ എച്ച് യു എൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കും

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച് യു എൽ) കിസാൻ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളുടെ വിതരണം ജനുവരി 1 മുതൽ നിർത്താൻ മഹാരാഷ്ട്ര കൺസ്യൂമർ പ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂഷൻ ഫെഡറേഷൻ. ബൾക്ക് ഡീലർമാരും സ്റ്റോക്കിസ്റ്റുകളും വൻകിട നിബന്ധനകൾ അടിസ്ഥാനമാക്കി എച്ച് യു എൽന്റെ ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദിലീപ് ബിൽഡ്‌കോണിന്റെ ഔദ്യോഗിക സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും സിബിഐ റെയ്ഡ്

ഭോപ്പാലിലെ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡിന്റെ (ഡിബിഎൽ) ഉദ്യോഗസ്ഥരുടെ വീട്ടിലും റെസിഡൻഷ്യൽ പരിസരങ്ങളിലും റെയ്ഡ് നടത്തി സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (സിബിഐ). നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ഉദ്യോഗസ്ഥന് 20 ലക്ഷം രൂപ കൈക്കൂലി നൽകാൻ ശ്രമിക്കുന്നതിനിടെ മൂന്ന് ദിവസം മുമ്പ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറെ സിബിഐ പിടികൂടിയതിനെ തുടർന്നാണ് നടപടി. എൻഎച്ച്എഐ ബാംഗ്ലൂരിലെ റീജിയണൽ ഓഫീസറും ഡിബിഎല്ലിന്റെ മൂന്ന് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി മുതിർന്ന സിബിഐ ഉദ്യോഗസ്ഥൻ അറിയിച്ചു.

പ്രൊമോട്ടർ സ്ഥാപനങ്ങളുമായുള്ള ലയനത്തിന് അംഗീകാരം നൽകി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ബോർഡ്

ഐഡിഎഫ്‌സി, ഐഡിഎഫ്‌സി ഫിനാൻഷ്യൽ ഹോൾഡിംഗ് (പ്രൊമോട്ടർ ഗ്രൂപ്പ്) എന്നിവയുമായുള്ള ലയനത്തിന് അംഗീകാരം നൽകി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഡയറക്ടർ ബോർഡ്. നിബന്ധനകൾക്ക് വിധേയമായി ലയന നടപടികൾ പൂർത്തീകരിക്കാൻ ബാങ്കിന്റെ ബോർഡ് കാപ്പിറ്റൽ റെയ്സ് & കോർപറേറ്റ് റികൺസ്ട്രിംഗ് കമ്മിറ്റിയെ രൂപീകരിക്കുകയും അധികാരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രണ്ട് സബ്സിഡിയറികളിലായി 1,000 കോടി രൂപ നിക്ഷേപിക്കാൻ പിബി ഫിൻടെക്

പോളിസിബസാർ ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ 700 കോടി രൂപ വരെ നിക്ഷേപം നടത്താൻ അനുമതി നൽകി പിബി ഫിൻടെക് ലിമിറ്റഡ്. അനുബന്ധ സ്ഥാപനമായ പൈസബസാർ മാർക്കറ്റിംഗ് ആൻഡ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിൽ 299.99 കോടി രൂപയുടെ നിക്ഷേപത്തിനും ഇത് അംഗീകാരം നൽകിയിട്ടുണ്ട്.

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement