ടെക് മഹീന്ദ്ര ക്യു 1 ഫലം, അറ്റാദായം 39 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ടെക് മഹീന്ദ്രയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 39.17 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി. അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 25.13 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11.98 ശതമാനം വർദ്ധിച്ച് 10197 കോടി രൂപയായി.

ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി ജെഎസ്ഡബ്ല്യു എനർജിയുമായി കരാർ ഒപ്പിട്ട് ഓസ്‌ട്രേലിയൻ കമ്പനി

ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾക്കായി ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡ് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഫോർട്ടസ്‌ക്യൂ ഫ്യൂച്ചർ ഇൻഡസ്ട്രീസുമായി കരാറിൽ ഏർപ്പെട്ടു. ഗ്രീൻ സ്റ്റീൽ നിർമാണം, ഹൈഡ്രജൻ മൊബിലിറ്റി, ഗ്രീൻ അമോണിയ എന്നിവയ്ക്കായുള്ള ഹരിത ഹൈഡ്രജന്റെ സാധ്യതകൾ കമ്പനികൾ വിലയിരുത്തും. ഫോർട്ടസ്‌ക്യൂ മെറ്റൽസ് ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ വ്യവസായ കമ്പനിയാണ് എഫ്എഫ്‌ഐ.

പിവിആർ ക്യു 1 ഫലം, അറ്റനഷ്ടം 200 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ പിവിആറിന്റെ ഏകീകൃത അറ്റനഷ്ടം 219.4 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 225.7 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 367 ശതമാനം വർദ്ധിച്ച് 59.4 കോടി രൂപയായി.

കോൾഗേറ്റ്-പാമോലൈവ് ക്യു 1 ഫലം, അറ്റാദായം 18 ശതമാനം വർദ്ധിച്ച് 223 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ കോൾഗേറ്റ്-പാമോലൈവിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 18 ശതമാനം വർദ്ധിച്ച് 233 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12 ശതമാനം വർദ്ധിച്ച് 1157.8 കോടി രൂപയായി.

ഫെഡറൽ ബാങ്കിന്റെ 4.99 ശതമാനം ഓഹരി 916 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ഐഎഫ്സി

ഫെഡറൽ ബാങ്കിന്റെ 4.99 ശതമാനം ഓഹരി 916 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ . പാരിസ്ഥിതിക, സാമൂഹിക, ഭരണ മാനദണ്ഡങ്ങളോടുള്ള ഫെഡറൽ ബാങ്കിന്റെ പ്രതിബദ്ധതയെ നിക്ഷേപം പിന്തുണയ്ക്കും. ലോക ബാങ്ക് ഗ്രൂപ്പിന്റെ ഒരു വിഭാഗമാണ് ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ.

ടിവിഎസ് മോട്ടോർ ക്യു 1 ഫലംക്യു 1 ഫലം, അറ്റനഷ്ടം 15 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ടിവിഎസിന്റെ ഏകീകൃത അറ്റനഷ്ടം 15 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 183 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മൊത്തം ആദായം 141 ശതമാനം വർദ്ധിച്ച് 4692 കോടി രൂപയായി. ഇരുചക്രവാഹനങ്ങളുടെ മൊത്തം പ്രതിവർഷ വിൽപ്പന 146 ശതമാനം വർദ്ധിച്ച് 6.58 ലക്ഷം യൂണിറ്റായി.

മെയിൽ 46.1 ലക്ഷം വരിക്കാരെ നഷ്ടപ്പെടുത്തി എയർടെൽ, ജിയോ 35.5 ലക്ഷം വരിക്കാരെ സ്വന്തമാക്കി

മെയിൽ ഭാരതി എയർടെല്ലിന് 46.1 ലക്ഷം വരിക്കാരെ നഷ്ടമായി. റിലയൻസ് ജിയോ 35.54 ലക്ഷം വരിക്കാരെ സ്വന്തമാക്കി. അതേസമയം വോഡാഫോൺ ഐഡിയ്ക്ക് 42.8 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. മെയിലെ കണക്കുപ്രകാരം ജിയോക്ക് 43.12 കോടി വരിക്കാരും ഭാരതി എയർടെല്ലിന് 34.9 കോടി വരിക്കാരും വോഡാഫോൺ ഐഡിയ്ക്ക് 27.7 കോടി വരിക്കാരുമാണുള്ളത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

ലോറസ് ലാബ്സ് Q1 ഫലം, അറ്റാദായം 40 ശതമാനം വർദ്ധിച്ച് 241 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ലോറസ് ലാബ്സിന്റെ  പ്രതിവർഷ ഏകീകൃത അറ്റാദായം 40 ശതമാനം വർദ്ധിച്ച് 241 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 31.3 ശതമാനം വർദ്ധിച്ച് 1279 കോടി രൂപയായി.

ആശയവിനിമയങ്ങൾക്കായി സൂമുമായി കെെകോർത്ത് ടാറ്റാ ടെലി സർവീസസ്

ഏകീകൃത ആശയവിനിമയ പരിഹാരങ്ങൾ നൽകുന്നതിനായി സൂമുമായി കെെകോർത്ത് ടാറ്റാ ടെലി സർവീസസ്. സൂം പ്ലാറ്റ്ഫോം സേവനങ്ങളായ സൂം മീറ്റിംഗുകൾ, സൂം വെബിനാർസ് എന്നിവ പ്രധാനമായും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി കമ്പനി നൽകും.

ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് ഐപിഒ, അവസാന ദിനം 44.17 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു

1,514.6 കോടി രൂപ സമാഹരിക്കുന്നതിനായി ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് നടത്തിയ ഐപിഒ അവസാന ദിനം 44.17 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 14.63 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

731 കോടി രൂപ സമാഹരിക്കുന്നതിനായി റോളക്സ് റിംഗ്സ്  നടത്തിയ ഐപിഒ രണ്ടാം ദിനം 9.26 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 15.89 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

ഐ‌.പി‌.ഒയെ  പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
ഇന്നത്തെ വിപണി വിശകലനം കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. 17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 […]
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഐഐഎഎസ് ഉയർത്തിയ ആശങ്ക സെപ്റ്റംബർ 10ന്  പ്രോക്സി […]

Advertisement