ഗൂഗിൾ ക്ലൗഡുമായി ചേർന്ന് കോ ഇന്നവേഷൻ സ്പേസ് അരംഭിച്ച് വിപ്രോ

ക്ലൗഡ് സേവനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി വിപ്രോ-ഗൂഗിൾ ക്ലൗഡ് ഇന്നവേഷൻ അരീന ആരംഭിക്കുമെന്ന് വിപ്രോ ലിമിറ്റഡ്. ബെംഗളൂരുവിലാണ് ഈ കോ ഇന്നവേഷൻ സ്പേസ് നിർമിക്കുക. ഇത് ഇൻ-ഹൗസ് ടെക്നിക്കൽ എക്സ്പർട്ടൈസ്, തടസ്സങ്ങളില്ലാത്ത ക്ലൗഡ് അഡാപ്ഷൻ എന്നിവ നൽകുകയും ഉപഭോക്താക്കളുടെ ബിസിനസ്സ് പരിവർത്തനങ്ങൾ വേ​ഗത്തിലാക്കുകയും ചെയ്യും. ഗൂഗിൾ ക്ലൗഡിൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുന്നതിനും ഇത് സഹായകരമാകും.

സൈഡസ് കാഡിലയുടെ ആന്റിഡിപ്രസന്റ് മരുന്നിന് യുഎസ്എഫ്ഡിഎ അംഗീകാരം

സൈഡസ് കാഡിലയുടെ ആന്റിഡിപ്രസന്റ് മരുന്നായ വോർട്ടിയോക്സൈറ്റിനിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അന്തിമ അം​ഗീകാരം ലഭിച്ചു. തലച്ചോറിലെ സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതാണ് ഈ മരുന്ന്. സന്തോഷത്തിന് കാരണമാകുന്ന ഹോർമോണാണിത്.  സെലക്ടീവ് സെറോടോണിൻ റീഅപ്‌ടേക്ക് ഇൻഹിബിറ്റർ, സെറോടോണിൻ റിസപ്റ്റർ മോഡുലേറ്റർ എന്നിങ്ങനെ രണ്ടായി ഇതിനെ തരംതിരിച്ചിരിക്കുന്നു. അഹമ്മദാബാദിലെ നിർമാണ കേന്ദ്രത്തിലാണ് മരുന്ന് ഉത്പാദിപ്പിക്കുക.

കൊച്ചിയിൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കാൻ 690 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ടിസിഎസ്

കൊച്ചിയിൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കാൻ 690 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ & ഐടി/ഐടിഇഎസ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ കാക്കനാട്  36.84 ഏക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തോടെ ഇന്നവേഷൻ പാർക്ക് പ്രവർത്തനമാരംഭിക്കും. 10,000 ജോലി സാധ്യതകളും ഇതുവഴി പ്രതീക്ഷിക്കുന്നുണ്ട്.

2026 ഓടെ റീട്ടെയിൽ പ്രോപ്പർട്ടികളുടെ പോർട്ട്ഫോളിയോ ഇരട്ടിയാക്കാൻ ഫീനിക്സ് മിൽസ്

2025-26 സാമ്പത്തിക വർഷത്തോടെ റീട്ടെയിൽ പ്രോപ്പർട്ടികളുടെ പോർട്ട്ഫോളിയോ ഇരട്ടിയാക്കാൻ മാൾ ഡെവലപ്പേഴ്സ് ആയ ഫീനിക്സ് മിൽസ് ലിമിറ്റഡ് . 2026 സാമ്പത്തിക വർഷത്തിനു ശേഷം ഓരോ വർഷവും 1 ദശലക്ഷം ചതുരശ്ര അടി വീതം കൂട്ടിച്ചേർക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ മുംബൈ, പൂനെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലായി 6.9 ദശലക്ഷം ചതുരശ്ര അടി മാളുകളുണ്ട് ഫീനിക്സ് മിൽസിന്.

21.89 ലക്ഷം രൂപയുടെ സഫാരി ഹോൾഡ് എഡിഷൻ പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്

ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡ് അതിന്റെ മുൻനിര മോഡലായ സഫാരിയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. 21.89 ലക്ഷം രൂപയാണ് വില. ഉത്സവ സീസണിന് മുന്നോടിയായാണിത്. പുതിയ വാഹനം വൈറ്റ് ഗോൾഡ്, ബ്ലാക്ക് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും. വിവോ ഐപിഎൽ 2021 ന്റെ രണ്ടാം പാദത്തിൽ ഇത് പ്രദർശിപ്പിക്കും.

ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾക്ക്  5 ശതമാനം ജിഎസ്ടി

സൊമാറ്റോ, സ്വിഗ്ഗി തുടങ്ങി ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളിൽ നിന്നും 5 ശതമാനം  ജിഎസ്ടി ഈടാക്കാൻ കേന്ദ്രം. ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾക്ക് ഓർഡർ എടുക്കുന്ന റെസ്റ്റോറന്റുകൾക്ക് പകരം ഭക്ഷണ വിതരണത്തിൽ  ജിഎസ്ടി ഈടാക്കും. പല റെസ്റ്റോറന്റുകളും ഓൺലൈൻ ഭക്ഷണ വിതരണത്തിൽ ജി എസ് ടി ഒഴിവാക്കുകയാണ് ചെയ്യുന്നത്. ജി എസ് ടി വരുന്നതോടെ  ഉപഭോക്താക്കൾക്ക് അധിക നികുതി ഭാരം ഉണ്ടാകില്ല.

മൊറട്ടോറിയത്തിലൂടെ ഭാരതി എയർടെൽ, ജിയോ എന്നിവയ്ക്ക് പ്രതിവർഷം 16000 കോടി രൂപയുടെ കാശ് റിലീഫ് ലഭിച്ചേക്കും

മൊറട്ടോറിയത്തിലൂടെ ഭാരതി എയർടെൽ, ജിയോ എന്നിവയ്ക്ക് പ്രതിവർഷം 16000 കോടി രൂപയുടെ ക്യാശ് റിലീഫ് ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിലൂടെ അടുത്ത വർഷം നടക്കാനിരിക്കുന്ന 5ജി സ്പെക്ട്ര ലേലത്തിൽ ഇരു കമ്പനികൾക്കും മികച്ച രീതിയിൽ പങ്കെടുക്കാൻ സാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. 1.9 ലക്ഷം കോടി രൂപയുടെ കടബാധ്യതയും 920 കോടി രൂപ കാശ് ബാലൻസുമുള്ള വോഡഫോൺ ഐഡിയയും മാറ്റിവച്ച പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്തേക്കും.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement