ജൂലെെ മാസത്തെ നാലാമത്തെ ഐപിഒയുമായി എത്തിയിരിക്കുകയാണ് തത്വ ചിന്തൻ ഫാർമ കെം ലിമിറ്റഡ്. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  

Tatva Chintan Pharma Chem

1996ൽ ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് തത്വ ചിന്തൻ ഫാർമ കെം ലിമിറ്റഡ്. സ്ട്രക്ചർ ഡയറക്റ്റിംഗ് ഏജന്റ്സ്, ഫേസ് ട്രാൻസ്ഫർ കാറ്റലിസ്റ്റ് , ഫാർമസ്യൂട്ടിക്കൽ, അഗ്രോകെമിക്കൽ ഇന്റർമീഡിയേറ്റ്സ്, മറ്റ് സ്പെഷ്യാലിറ്റി കെമിക്കൽസ് എന്നിവ നിർമിക്കുന്ന കമ്പനിയാണിത്. സൂപ്പർ കപ്പാസിറ്റർ ബാറ്ററികൾ നിർമിക്കാൻ ആവശ്യമായ  ഇലക്ട്രോലൈറ്റ് ലവണങ്ങളും കമ്പനി ഉത്പാദിപ്പിക്കുന്നു. ഓട്ടോമൊബൈൽ, പെട്രോളിയം, കാർഷിക രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽ, ഡൈ, പിഗ്മെന്റുകൾ, പെയിന്റ്  എന്നിവയ്ക്കായി കമ്പനി അവശ്യമായ രാസവസ്തുക്കൾ നൽകി വരുന്നു.

2021 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 154 ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയാണുള്ളത്. ഇന്ത്യയിലെ സിയോലൈറ്റുകൾക്കായി എസ്‌ഡി‌എകളുടെ ഏക വാണിജ്യ നിർമാതാവാണ് കമ്പനി. (എയർ / വാട്ടർ പ്യൂരിഫയറുകളിലും, ഡിറ്റർജന്റുകളിലെ ഡ്രൈയിംഗ് ഏജന്റായും സിയോലൈറ്റുകൾ  ഉപയോഗിക്കുന്നു.പെട്രോകെമിക്കൽ, ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.) കമ്പനിയുടെ ശക്തമായ ഗവേഷണ വികസന ക്ഷമത വിപണി വിഹിതം നിലനിർത്താനും വർദ്ധിപ്പിക്കാനും  അവരെ സഹായിച്ചു.

യുഎസ്, ജർമ്മനി, ദക്ഷിണാഫ്രിക്ക, ചൈന, യുകെ തുടങ്ങി 25ൽ അധികം രാജ്യങ്ങളിലേക്കായി കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. 2021 സാമ്പത്തിക വർഷം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനത്തിന്റെ 70.5 ശതമാനവും കയറ്റുമതിയിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്. മെർക്ക്, ബയർ എജി, ഏഷ്യൻ പെയിന്റ്സ്, ലോറസ് ലാബ്സ്, നവീൻ ഫ്ലൂറിൻ ഇന്റർനാഷണൽ, അതുൽ ലിമിറ്റഡ്, എസ്ആർഎഫ് ലിമിറ്റഡ് തുടങ്ങിയവരാണ് കമ്പനിയുടെ പ്രമുഖ ഉപഭോക്താക്കൾ. നിലവിൽ ഗുജറാത്തിലെ അങ്കലേശ്വർ, ദാഹെജ് എന്നിവിടങ്ങളിലായി കമ്പനിക്ക് രണ്ട് നിർമാണ കേന്ദ്രങ്ങളാണുള്ളത്. 

ഐപിഒ എങ്ങനെ?

ജൂലെെ 16ന് ആരംഭിക്കുന്ന തത്വ ചിന്തൻ ഫാർമ കെം ലിമിറ്റഡിന്റെ പ്രരംഭ ഓഹരി വിൽപ്പന ജൂലെെ 20ന് അവസാനിക്കും. ഓഹരി ഒന്നിന് 1073 മുതൽ 1083 രൂപയാകാം ഐപിഒയുടെ പ്രെെസ് ബാൻഡ്.

10 രൂപ മുഖ വിലയ്ക്ക് 225 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഓഫർ ഫോർ സെയിലിലൂടെ 275 കോടി രൂപയുടെ 25.39 ലക്ഷം ഓഹരികളുമാണ് ഐപിഒയുടെ ഭാഗമാകുന്നത്.

ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 13 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 13,949 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 182  ഓഹരികൾ അഥവ 14 ലോട്ടുകൾ മാത്രമാണ്.

ഐപിഒ വഴി സമാഹരിക്കുന്ന പണം രണ്ട് കാര്യങ്ങൾക്കായി കമ്പനി ഉപയോഗിക്കും

 1. ഡാഹെജിലെ ഉത്പാദന കേന്ദ്രം വിപുലീകരിക്കുന്നതിനായി 147.1 കോടി രൂപ മാറ്റിവയ്ക്കും.

 2. വഡോദരയിലെ ഗവേഷണ-വികസന കേന്ദ്രത്തിന്റെ നവീകരണത്തിനായി 23.97 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

 3. ബാക്കി തുക കമ്പനിയുടെ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ നടപ്പിലാക്കാനായി ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് 100 ശതമാനത്തിൽ നിന്നും 79.17 ശതമാനമായി കുറയും.

സാമ്പത്തികം

കഴിഞ്ഞ മൂന്ന് വർഷമായി കമ്പനി മികച്ച സാമ്പത്തിക മുന്നേറ്റമാണ് കാഴ്ചവക്കുന്നത്.  കമ്പനിയുടെ മൊത്തം വരുമാനം 21.70 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കെെവരിച്ചത്. അറ്റാദായം 59.5 ശതമാനത്തിന്റെ വളർച്ചയാണ് കെെവരിച്ചത്. കൊവിഡ് പ്രതിസന്ധി കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി തോന്നുന്നില്ല.കാരണം കമ്പനിയുടെ ഉത്പന്നങ്ങൾക്ക് നിരവധി മേഖലകളിൽ നിന്നായി ആവശ്യം ഉയർന്നിരുന്നു.

കമ്പനിയുടെ റിട്ടേൺ ഓൺ നെറ്റ് വർത്ത് (RoNW)  31.49 ശതമാനം ആയി രേഖപ്പെടുത്തി.ഇത് കമ്പനിയുടെ എതിരാളികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ലാഭമുണ്ടാക്കാൻ കമ്പനി ഷെയർഹോൾഡർമാരുടെ മൂലധനം എത്രത്തോളം ഉപയോഗിക്കുന്നുവെന്ന് RoNW സൂചിപ്പിക്കുന്നു. 

അപകട സാധ്യതകൾ

 • കൊവിഡിന്റെ ആഘാതം തുടർന്നാൽ അത് കമ്പനിയുടെ സാമ്പത്തിക പ്രവർത്തനങ്ങളെയും വരുമാനത്തെയും ഒരു പോലെ ബാധിച്ചേക്കും.

 • കമ്പനിയുടെ പ്രവർത്തനങ്ങൾ അതിന്റെ ഉപഭോക്താക്കളുടെ പതിവ് പരിശോധനകൾക്കും ഓഡിറ്റുകൾക്കും വിധേയമാണ്. സ്ഥാപന മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങളും സാങ്കേതിക സവിശേഷതകളും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഇത് ബിസിനസ് നഷ്ടത്തിലാക്കിയേക്കാം.
   
 • അവശ്യ അസംസ്കൃത വസ്തുക്കളായ അമിൻസ്, ജനറൽ സോൾവന്റ്സ്, എന്നിവയ്ക്കായി പരിമിതമായ  വിതരണക്കാരെ മാത്രമാണ് കമ്പനി ആശ്രയിക്കുന്നത്. ഈ വിതരണക്കാരുമായി കമ്പനിക്ക് ദീർഘകാല കരാറുകൾ ഒന്നും തന്നെയില്ല. ഒന്നോ അതിലധികമോ വിതരണക്കാരുടെ നഷ്ടം കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കാം.

 • അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് കമ്പനിയുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഭീഷണിയാണ്.

 • 2021 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം വിൽപ്പന വരുമാനത്തിന്റെ 59.9 ശതമാനവും വന്നത് 10 ഉപഭോക്താക്കളിൽ നിന്നുമാണ്. ഈ ഉപഭോക്താക്കളിൽ ആരെയെങ്കിലും നഷ്ടപ്പെടുകയോ അവർ വാങ്ങുന്ന അളവിൽ കുറവ് സംഭവിക്കുകയോ ചെയ്താൽ അത് കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിക്കും.

 • അന്താരാഷ്ട്ര വിപണികളിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനായി കമ്പനിക്ക് കർശന നിയന്ത്രണങ്ങൾ‌ പാലിക്കേണ്ടതുണ്ട്. കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾ റെഗുലേറ്ററി അപകടസാധ്യതകൾക്ക് വിധേയമായതിനാൽ  ഇത് കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനത്തെ സാരമായി ബാധിച്ചേക്കാം.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. 2021 ജൂലെെ 10നാണ്  തത്വ ചിന്തൻ ഫാർമ കെം ലിമിറ്റഡ് ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ചത്. ഇത് വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

നിഗമനം

ആഗോളതലത്തിൽ ഉപഭോക്ത അടിത്തറയുള്ള കമ്പനിയാണ് തത്വ ചിന്തൻ ഫാർമ കെം ലിമിറ്റഡ്. കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം നിലനിർത്തി വരുന്നു. ആർ ആൻഡ് ഡിയുടെ നവീകരണത്തോടെ കമ്പനിയുടെ  ഉത്പ്പന്ന പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാനും അതിലൂടെ വളർച്ചയും ലാഭവും ഉറപ്പാക്കാനും കമ്പനിക്ക് സാധിക്കും. ഉത്പാദന ശേഷി ഇരട്ടിയാക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഹരിത രസതന്ത്രത്തിലുള്ള കമ്പനിയുടെ പ്രവർത്തനങ്ങളും രസകരമായി തോന്നാം.

വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ ടി.സി.പി.സി ആരതി ഇൻഡസ്ട്രീസ്, നവീൻ ഫ്ലൂറിൻ, ആൽക്കൈൽ അമൈൻസ്, വിനാറ്റി ഓർഗാനിക്സ്, ഫൈൻ ഓർഗാനിക് ഇൻഡസ്ട്രീസ് എന്നിവയുടെ എതിരാളിയാകും. 2021ൽ ഐപിഒ നടത്തുന്ന നാലാമത്തെ സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയാണ് ടിസിപിസി. അനുപം രസായൻ ഇന്ത്യ, ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ്, ക്ലീൻ സയൻസ് & ടെക്നോളജി എന്നീ കമ്പനികൾ ഇതിനോട് അകം തന്നെ ഐപിഒ നടത്തിയിരുന്നു. മേഖലയിൽ വലിയ മത്സരം അരങ്ങേറുന്നതായി ഇതിൽ നിന്നും വ്യക്തമാണ്.

കമ്പനിയുടെ ഓഹരിക്ക് ഗ്രേ മാർക്കറ്റിൽ ആവശ്യകത വർദ്ധിച്ചതായി കാണാം. ഗ്രേ മാർക്കറ്റ് പ്രീമിയം ഐപിഒ വിലയേക്കാൾ 64 ശതമാനം മുകളിൽ 690 രൂപയായി കാണാം. കമ്പനിയുടെ അപകട സാധ്യതകൾ മനസിലാക്കിയതിന് ശേഷം നിങ്ങൾ സ്വന്തമായി ഒരു നിഗമനത്തിൽ എത്തിച്ചേരുക.

മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
ഇന്നത്തെ വിപണി വിശകലനം കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. 17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 […]
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഐഐഎഎസ് ഉയർത്തിയ ആശങ്ക സെപ്റ്റംബർ 10ന്  പ്രോക്സി […]

Advertisement