കെ.എസ്.ഇ.ബിയിൽ നിന്നും 400 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ടാറ്റാ പവർ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ നിന്ന് 400 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ടാറ്റാ പവർ. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഗാർഹിക ഉപഭോക്താക്കൾക്കായി 84 മെഗാവാട്ട് സോളാർ മേൽക്കൂര എന്ന പദ്ധതി നടപ്പാക്കുന്നതിനായാണ് കരാർ നൽകിയിരിക്കുന്നത്. പദ്ധതിയിലൂടെ പ്രതിവർഷം 120 ദശലക്ഷം യൂണിറ്റ് വെെദ്യുതി ഉത്പാദിപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇർകോൺ ഇന്റർനാഷണലിൽ നിന്നും 482 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി അശോക ബിൽഡ്കോൺ

ഇർകോൺ ഇന്റർനാഷണലിൽ നിന്നും 482 കോടി രൂപയുടെ ഓർഡറിനായി അശോക് ബിൽഡ്കോണിന് കത്ത് ലഭിച്ചു. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിലെ ധരം-കത്ര വിഭാഗത്തിലെ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റത്തിന്റെ വിതരണം, പരിശോധന എന്നിവ  പദ്ധതിയിൽ ഉൾപ്പെടും.

ജൂണിലെ ഒന്നാം പാദത്തിൽ ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ഉത്പാദനം 65 ശതമാനം വർദ്ധിച്ച് 5.07 മില്യൺ ടണ്ണായി

ജൂണിലെ ഒന്നാം പാദത്തിൽ ജെ.എസ്.ഡബ്ല്യു സ്റ്റീൽ ലിമിറ്റഡിന്റെ പ്രതിവർഷ ഉത്പാദനം 65 ശതമാനം വർദ്ധിച്ച് 5.07 മില്യൺ ടണ്ണായി. മൊത്തം ഉത്പാദനം  മുൻ പാദത്തെ അപേക്ഷിച്ച് 16 ശതമാനമായി വർദ്ധിച്ചു.  ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ  ഏപ്രിൽ-ജൂൺ പാദത്തിൽ 65,000 ടൺ ദ്രാവക ഓക്സിജൻ രാജ്യമൊട്ടാകെ വിതരണം ചെയ്തിരുന്നു.

ഡൽഹിയിലെ റോഡ് നിർമാണ പദ്ധതിക്കായി എച്ച്ജി ഇൻഫ്രാക്ക് ഓർഡർ ലഭിച്ചു

ഡൽഹിയിൽ റോഡ് നിർമാണ പദ്ധതിക്കായി എച്ച്ജി ഇൻഫ്രാ എഞ്ചിനീയറിംഗിനെ തിരഞ്ഞെടുത്ത് നാഷണൽ ഹെെവേ അതോറിറ്റി ഓഫ് ഇന്ത്യ. ഡൽഹിയിലെ എൻ‌എച്ച് 344 എം ആറ് വരി പാത  വികസിപ്പിക്കുന്നതിനായാണ് പദ്ധതി.1,393.11 കോടി രൂപയുടെ പദ്ധതിയാണ് കമ്പനിക്ക് ലഭിച്ചത്.

ഉപഭോക്താക്കൾക്ക് സാമ്പത്തിക പരിഹാരം നൽകുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി സുസുകി

കാറുകൾ വാങ്ങുന്നവർക്കായി സാമ്പത്തിക പരിഹാരം നൽകുന്നതിന് രാജ്യവ്യാപകമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി സുസുകി. എച്ച്‌ഡി‌എഫ്‌സി ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക് തുടങ്ങി ഒമ്പതോളം ധനകാര്യ സ്ഥാപനങ്ങളുമായി കമ്പനി ഇതിനായി ധാരണയിലായി.

ഇൻഡസ്ഇൻഡ് ബാങ്കുമായി  കെെകോർത്ത് ടാറ്റാ മോട്ടോർസ്

യാത്രക്കാർക്ക് സാമ്പത്തിക പരിഹാരങ്ങൾ അനുവദിക്കുന്നതിനായി ഇൻഡസ്ഇൻഡ് ബാങ്കുമായി  കെെകോർത്ത് ടാറ്റാ മോട്ടോർസ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പാസഞ്ചർ കാറുകളുടെ ശ്രേണിയിൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയുന്ന ‘സ്റ്റെപ്പ് അപ്പ്’ സ്കീം അവതരിപ്പിച്ചു. സ്കീമിലൂടെ ആദ്യത്തെ 3-6 മാസത്തേക്ക് കുറഞ്ഞ ഇഎംഐ ഓപ്ഷൻ അനുവദിക്കും. 

ന്യൂക്ലിയർ സ്റ്റീം ജനറേറ്ററുകൾക്കായി എൻപിസിഐഎല്ലിന്റെ ഓർഡർ സ്വന്തമാക്കി ബെൽ

12 സ്റ്റീം ജനറേറ്ററുകൾ വിതരണം ചെയ്യുന്നതിനായി  ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് ഓർഡർ സ്വന്തമാക്കി  ഭാരത് ഹെവി ഇലക്ട്രിക്കൽസ്. 1405 കോടി രൂപയുടെ ഓർഡറാണ് ബെൽ സ്വന്തമാക്കിയത്. തമിഴ്നാട്ടിലെ ബെല്ലിന്റെ പ്ലാന്റിലാണ് ജനറേറ്ററുകൾ നിർമിക്കുക.

IPO Updates

963.27 കോടി രൂപ സമാഹരിക്കുവാനായി ജി ആർ ഇൻഫ്രാപ്രോജക്ട്സ് നടത്തിയ ഐപിഒ അവസാന ദിനം 102.58  തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 12.57  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

1546.62 കോടി രൂപ സമാഹരിക്കുവാനായി ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി നടത്തിയ ഐപിഒ അവസാന ദിനം 93.41 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു.റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 9 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement