ഇന്ത്യൻ ഓയിലിനായി 15 ഹൈഡ്രജൻ പവർ ബസുകൾ നിർമിച്ച് നൽകാൻ ഒരുങ്ങി ടാറ്റാ മോട്ടോർസ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് 15 ഹൈഡ്രജൻ അധിഷ്ഠിത പ്രോട്ടോൺ എക്‌സ്‌ചേഞ്ച് മെംബ്രൻ ഇന്ധന സെൽ ബസുകൾക്കായി ടാറ്റാ മോട്ടോർസ് ഓർഡർ സ്വന്തമാക്കി. ധാരണാപത്രം ഒപ്പിട്ട തീയതി മുതൽ 144 ആഴ്ചയ്ക്കുള്ളിൽ എല്ലാ ബസുകളും കമ്പനി വിതരണം ചെയ്യും. 

എൻബിസിസി ക്യു 4 ഫലം, അറ്റാദായം 79.63 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എൻബിസിസി ലിമിറ്റഡിന്റെ പ്രതിവർഷ അറ്റാദായം 0.82 ശതമാനം വർദ്ധിച്ച്  79.63 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 14.8 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 2.09 ശതമാനം വർദ്ധിച്ച് 2706.80 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.47 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്ത്യയിലുടനീളമായി 1000 ക്ലിനിക്കുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഡോകോണുമായി കെെകോർത്ത് അസ്ട്രസെനെക്ക

ഇന്ത്യയിലുടനീളമായി 1000 ക്ലിനിക്കുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി ബെംഗളൂരു ആസ്ഥാനമായുള്ള ഹെൽത്ത് ടെക് കമ്പനിയായ ഡോകോണുമായി കെെകോർത്ത് അസ്ട്രസെനെക്ക. ഡോകോൺ ക്ലിനിക്കുകളെ കസ്റ്റമൈസ്ഡ് ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് സംവിധാനങ്ങളാൽ സജ്ജമാക്കും. ഇത് രോഗികളുടെ ചരിത്രം എളുപ്പത്തിൽ മനസിലാക്കാൻ ക്ലിനിക്കുകളെ സഹായിക്കും.

ഇർകോൺ ഇന്റർനാഷണൽ ക്യു 4 ഫലം, അറ്റാദായം 47 ശതമാനം വർദ്ധിച്ച് 170 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഇർകോൺ ഇന്റർനാഷണലിന്റെ പ്രതിവർഷ അറ്റാദായം 47.69 ശതമാനം വർദ്ധിച്ച് 170.43 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 29.27 ശതമാനം വർദ്ധിച്ച് 2421.65 കോടി രൂപയായി.

ലുപിന്റെ എച്ച്.ഐ.വി മരുന്നിന് അംഗീകാരം നൽകി യുഎസ്എഫ്ഡിഎ

ലുപിൻ ലിമിറ്റഡിന്റെ ഡോലെറ്റെഗ്രാവിർ, ലാമിവുഡിൻ, ടെനോഫോവിർ ഡിസോപ്രോക്‌സിൽ ഫ്യൂമറേറ്റ് ഗുളികകൾക്കൊപ്പം ആന്റി റിട്രോവൈറൽ ഫിക്സഡ്-ഡോസ് എന്നിവയ്ക്ക് അനുമതി നൽകി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡമിനിസ്ട്രേഷൻ. എച്ച്.ഐ.വി രോഗബാധയുടെ ചികിത്സയ്ക്കായാണ് മരുന്ന് അവതരിപ്പിച്ചിട്ടുള്ളത്. എയ്ഡ്‌സ് ദുരിതാശ്വാസത്തിനുള്ള യുഎസ് പ്രസിഡന്റിന്റെ അടിയന്തര പദ്ധതി പ്രകാരമാണ് മരുന്നിന് അനുമതി ലഭിച്ചത്.

‘അരോക്യ’ ബ്രാൻഡിന് കീഴിൽ പനീർ അവതരിപ്പിച്ച്  ഹാറ്റ്സൺ അഗ്രോ 

‘അരോക്യ’ ബ്രാൻഡിന് കീഴിൽ പനീർ അവതരിപ്പിച്ച് ഹാറ്റ്സൺ അഗ്രോ പ്രൊഡക്റ്റ് ലിമിറ്റഡ്. ആദ്യഘട്ടത്തിൽ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി വിൽപ്പന നടത്തും. ശുദ്ധമായ പാൽ, നാരങ്ങ എന്നിവ ചേർത്താണ് പനീർ നിർമിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

സൺടെക് റിയൽറ്റി ക്യു 4 ഫലം, അറ്റാദായം 215 ശതമാനം വർദ്ധിച്ച് 10.4 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സൺടെക് റിയൽറ്റിയുടെ പ്രതിവർഷ അറ്റാദായം 215 ശതമാനം വർദ്ധിച്ച് 10.4 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 55.35  ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം  പ്രതിവർഷ വരുമാനം 113.52 ശതമാനം വർദ്ധിച്ച് 194.67 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1.5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

മാക്രോടെകിന്റെ പ്രെമോട്ടർമാർ കമ്പനിയുടെ 1596 കോടി രൂപയുടെ കടം തിരിച്ചടച്ചു

കമ്പനിയുടെ മേലുള്ള 1596 കോടി രൂപയുടെ കടം പ്രൊമോട്ടർമാർ  തിരിച്ചടച്ചതായി മാക്രോടെക് പ്രഖ്യാപിച്ചു. 2021 ഏപ്രിലിൽ 400 കോടി രൂപ തിരിച്ചടച്ചിരുന്നു. ബാക്കി 1196 കോടി രൂപയുടെ കടമാണ് ഇന്ന് വീട്ടിയത്.  ഈ വർഷത്തോടെ കടം 10,000 കോടി രൂപയായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും മാക്രോടെക് പറഞ്ഞു.

ഇഡി പാരി ക്യു 4 ഫലം, അറ്റ നഷ്ടം 6.34 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഇഡി പാരിയുടെ ഏകീകൃത അറ്റ നഷ്ടം 6.34 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 157.23 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം  പ്രതിവർഷ വരുമാനം 7.8 ശതമാനം ഇടിഞ്ഞ് 3928.52 കോടി രൂപയായി.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement