ടാറ്റാ മോട്ടോർസ് ക്യു 4 ഫലം, അറ്റനഷ്ടം 7605 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ടാറ്റാ മോട്ടോർസിന്റെ പ്രതിവർഷ അറ്റനഷ്ടം 7605 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 9894.3 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2906.45 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ പ്രതിവർഷ വരുമാനം 42 ശതമാനം വർദ്ധിച്ച് 88728 കോടി രൂപയായി.

കാനറാ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 1011 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ കാനറാ ബാങ്കിന്റെ അറ്റാദായം 1011 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 3259 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പലിശയിനത്തിലുള്ള പ്രതിവർഷ  വരുമാനം 68.4 ശതമാനം വർദ്ധിച്ച് 5589 കോടി രൂപയായി. കമ്പനിയുടെ ജി.എൻ.പി.എ അനുപാതം 8.93 ശതമാനമായി ഉയർന്നു. മൂന്നാം പാദത്തിൽ ഇത് 7.46 ശതമാനമായിരുന്നു.

ജോതി ലാബ്സ് ക്യു 4 ഫലം, അറ്റാദായം 3 ശതമാനം വർദ്ധിച്ച് 27 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ജോതി ലാബ്സിന്റെ പ്രതിവർഷ അറ്റാദായം 2.59 ശതമാനം വർദ്ധിച്ച് 27.28 കോടി രൂപയായി ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 26 ശതമാനം വർദ്ധിച്ച് 495.11 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 4 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ടോറന്റ് ഫാർമ ക്യു 4 ഫലം, അറ്റാദായം 3 ശതമാനം വർദ്ധിച്ച് 324 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ടോറന്റ് ഫാർമയുടെ ഏകീകൃത അറ്റാദായം 3.18 ശതമാനം വർദ്ധിച്ച് 324 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 0.15 ശതമാനം വർദ്ധിച്ച് 1915 കോടി രൂപയായി. കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 10 ശതമാനം വർദ്ധിച്ച് 269 കോടി രൂപയായി.  അതേസമയം ഓഹരി ഒന്നിന് 15 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഉജ്ജിവൻ എസ്.എഫ്.ബി ക്യു 4 ഫലം, അറ്റാദായം 86 ശതമാനം വർദ്ധിച്ച് 136 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഉജ്ജിവൻ എസ്.എഫ്.ബിയുടെ പ്രതിവർഷ അറ്റാദായം 86 ശതമാനം വർദ്ധിച്ച് 136 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 16.22 ശതമാനം ഇടിഞ്ഞ് 617.58 കോടി രൂപയായി.

അബോട്ട് ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 37 ശതമാനം വർദ്ധിച്ച് 152 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ അബോട്ട് ഇന്ത്യയുടെ പ്രതിവർഷ , അറ്റാദായം 37.4 ശതമാനം വർദ്ധിച്ച് 152.47 കോടി രൂപയായി.  മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 13.93 ശതമാനം കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള  പ്രതിവർഷ വരുമാനം 14 ശതമാനം വർദ്ധിച്ച് 1095.54 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 120 രൂപ വീതം അവസാന  ലാഭവിഹിതവും 155 രൂപ വീതം പ്രത്യേക ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

കൃഷ്ണപട്ടണം പോർട്ട്സിന്റെ 25 ശതമാനം ഓഹരി ഏറ്റെടുക്കാൻ അദാനി പോർട്ട്സിന് അനുമതി ലഭിച്ചു

കൃഷ്ണപട്ടണം പോർട്ട്സിന്റെ 25 ശതമാനം വരുന്ന ഓഹരികൾ കൂടി ഏറ്റെടുക്കുന്നതിന് അദാനി പോർട്ട്സിന് അനുമതി നൽകി കോമ്പിനേഷന്‍ കമ്മിഷൻ ഓഫ് ഇന്ത്യ. 2800 കോടി രൂപയ്ക്കാണ് കമ്പനിയുടെ 25 ശതമാനം ഓഹരി അദാനി പോർട്ട്സ് ഏറ്റെടുക്കുക. ഏറ്റെടുക്കൽ പൂർത്തിയായാൽ  കൃഷ്ണപട്ടണം പോർട്ട്സ് അദാനി പോർട്ട്സിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കും.


റൂട്ട് മൊബെെൽ ക്യു 4 ഫലം, അറ്റാദായം 161 ശതമാനം വർദ്ധിച്ച് 35 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ റൂട്ട് മൊബെെലിന്റെ പ്രതിവർഷ അറ്റാദായം 161 ശതമാനം വർദ്ധിച്ച് 35 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 6.9 ശതമാനം ഇടിഞ്ഞു.  ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 36.38 ശതമാനം വർദ്ധിച്ച് 362.44 കോടി രൂപയായി.  അതേസമയം ഓഹരി ഒന്നിന് 2 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement