ടാറ്റാ കൺസ്യൂമർ ക്യു 4 ഫലം, അറ്റാദായം 133.34 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ടാറ്റാ കൺസ്യൂമറിന്റെ പ്രതിവർഷ അറ്റാദായം 133.34 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 50 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 44 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 26.2 ശതമാനം വർദ്ധിച്ച് 3037.22 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 4.05 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
കോഫ്റേജ് ക്യു 4 ഫലം, അറ്റാദായം 17 ശതമാനം വർദ്ധിച്ച് 133 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ കോഫ്റേജിന്റെ പ്രതിവർഷ അറ്റാദായം 17 ശതമാനം വർദ്ധിച്ച് 133 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13.7 ശതമാനം വർദ്ധിച്ച് 1261.5 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് കമ്പനി 13 രൂപ വീതം ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചു.
ഐഇഎക്സിന്റെ പ്രതിവർഷ വോളിയം വളർച്ച ഏപ്രിലിൽ 90 ശതമാനമായി വർദ്ധിച്ചു
ഏപ്രിലിൽ ഐഇഎക്സിന്റെ വെെദ്യുതി വിപണിയുടെ പ്രതിവർഷ വോളിയം 90.2 ശതമാനം വർദ്ധിച്ച് 7707 മില്യൺ യൂണിറ്റായി. ഐഇഎക്സിന്റെ തത്സമയ വിപണി ഏപ്രിലിൽ ഏറ്റവും ഉയർന്ന പ്രതിമാസ വോള്യമായ 1,473 മില്യൺ യൂണിറ്റ് രേഖപ്പെടുത്തി.
കൊവിഡ് ചികിത്സയ്ക്കായി ഇവെജാജ് ടാബ്ലെറ്റുകൾ അവതരിപ്പിച്ച് ബജാജ് ഹെൽത്ത് കെയർ
കൊവിഡ് ചികിത്സയ്ക്കായി ഇവെജാജ് ടാബ്ലെറ്റുകൾ അവതരിപ്പിച്ച് ബജാജ് ഹെൽത്ത് കെയർ. മരുന്നിന്റെ വിതരണത്തിന് ഡ്രഗ് കൺട്രോൾ ജനറൽ ഫാർമ കമ്പനിക്ക് അനുമതി നൽകി.
പ്രജ് ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 109 ശതമാനം വർദ്ധിച്ച് 52 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ പ്രജ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 109.21 ശതമാനം വർദ്ധിച്ച് 52 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 91.4 ശതമാനം വർദ്ധിച്ച് 567.10 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.16 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ടാറ്റാ മോർട്ടോഴ്സിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷൻ കമ്മീഷൻ
ഡീലർഷിപ്പ് കരാറുകളുമായി ബന്ധപ്പെട്ട് പ്രബലമായ സ്ഥാനം ദുരുപയോഗം ചെയ്തുവെന്ന കേസിൽ ടാറ്റാ മോട്ടോഴ്സിനെതിരെ വിശദമായ അന്വേഷണം നടത്താൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവിട്ടു. ടാറ്റാ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ടാറ്റാ മോട്ടോഴ്സ് ഫിനാൻസ് ലിമിറ്റഡ് എന്നി കമ്പനികൾക്ക് എതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ക്യാപ്ലിൻ പോയിന്റ് ക്യു 4 ഫലം, അറ്റാദായം 35 ശതമാനം വർദ്ധിച്ച് 66 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ക്യാപ്ലിൻ പോയിന്റിന്റെ പ്രതിവർഷ അറ്റാദായം 35.75 ശതമാനം വർദ്ധിച്ച് 66.37 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22.7 ശതമാനം വർദ്ധിച്ച് 288.17 കോടി രൂപയായി.
യുഎസ് ആസ്ഥാനമായ സ്നോഫ്ലേക്കുമായി കെെകോർത്ത് സുബെക്സ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രൈവൻ ആഗ്മെന്റഡ് അനലിറ്റിക്സിന്റെ ശക്തി സംരംഭങ്ങളിലേക്ക് എത്തിക്കുന്നതിനായി
യുഎസ് ആസ്ഥാനമായുള്ള സ്നോഫ്ലേക്കുമായി കെെകോർത്ത് സുബെക്സ്. സംരംഭങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമത കൊണ്ടുവരാനും ബിസിനസുകളുടെ മൂല്യം വർദ്ധിപ്പിക്കാനും ഈ പങ്കാളിത്തം സഹായിക്കും.
അദാനി ട്രാൻസ്മിഷൻ, അറ്റാദായം 82 ശതമാനം വർദ്ധിച്ച് 1290 കോടി രൂപയായി
മാർച്ച് പാദത്തിൽ അദാനി ട്രാൻസ്മിഷന്റെ പ്രതിവർഷ അറ്റാദായം 82 ശതമാനം വർദ്ധിച്ച് 1290 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 14 ശതമാനം വർദ്ധിച്ച് 8840 കോടി രൂപയായി.
അദാനി പവർ ക്യു 4 ഫലം, അറ്റാദായം 13.13 കോടി രൂപയായി
മാർച്ച് പാദത്തിൽ അദാനി പവറിന്റെ അറ്റാദായം 13 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 1312.86 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 6902 കോടി രൂപയായി ഉയർന്നു.