റിലയൻസ് ഇൻഡസ്ട്രീസ് ക്യു 2 ഫലം, അറ്റാദായം 43 ശതമാനം വർദ്ധിച്ച് 13680 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 43 ശതമാനം വർദ്ധിച്ച് 13680 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 11.4 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 50 ശതമാനം വർദ്ധിച്ച് 1.74 ലക്ഷം കോടി രൂപയായി.

ടാറ്റ കൺസ്യൂമർ ക്യു 2 ഫലം, അറ്റാദായം 4 ശതമാനം വർദ്ധിച്ച് 268 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 4 ശതമാനം വർദ്ധിച്ച് 268 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 44.77 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9.1 ശതമാനം വർദ്ധിച്ച് 3,033.1 കോടി രൂപയായി. ബെവ്റെജസിലുണ്ടായ 14% വർധനയും ഫുഡ് ബിസിനസിലെ 23% വർദ്ധനവുമാണ് വരുമാനം ഉയരാൻ സഹായിച്ചത്.

450 മെഗാവാട്ടിന്റെ കാറ്റാടി പദ്ധതി അദാനി ഗ്രീനിന്റെ അനുബന്ധ സ്ഥാപനത്തിന്

450 മെഗാവാട്ടിന്റെ കാറ്റാടി പദ്ധതി സ്ഥാപിക്കുന്നതിനായുള്ള കത്ത് അദാനി റിന്യൂവബിൾ എനർജി ഹോൾഡിംഗ് ഫിഫ്റ്റീൻ ലിമിറ്റഡിന് ലഭിച്ചു. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് അദാനി റിന്യൂവബിൾ എനർജി ഹോൾഡിംഗ് ഫിഫ്റ്റീൻ ലിമിറ്റഡ്. 25 വർഷത്തേക്ക് മണിക്കൂറിൽ ഒരു കിലോവാട്ട് 2.70 രൂപയാണ് താരിഫ് .

എച്ച്ഡി എഫ്സി ലൈഫ് ക്യു 2 ഫലം, അറ്റാദായം 16 ശതമാനം വർദ്ധിച്ച് 276 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് സർവീസസിന്റെ ഏകീകൃത അറ്റാദായം 16 ശതമാനം വർദ്ധിച്ച് 276 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 24.6 ശതമാനം വർദ്ധിച്ച് 20,478.46 കോടി രൂപയായി. അതേസമയം കമ്പനിയുടെ മൊത്ത ​​പ്രീമിയം വരുമാനം (എൻ‌പി‌ഐ) കഴിഞ്ഞ പാദത്തിലെ 10,056.71 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 11,445.33 കോടി രൂപയായിട്ടുണ്ട്.

എൻ‌ബി‌എഫ്‌സികൾ‌ക്കായി സ്കെയിൽ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ ചട്ടക്കൂട് ആർ‌ബി‌ഐ പ്രഖ്യാപിച്ചു

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്കായി (എൻബിഎഫ്സി) പരിഷ്കരിച്ച സ്കെയിൽ അധിഷ്ഠിത ചട്ടക്കൂട് അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മൂലധനത്തിന്റെ ആവശ്യകത, ഭരണത്തിനുള്ള മാനദണ്ഡങ്ങൾ, പ്രൂഡൻഷ്യൽ റെഗുലേ എൻ എന്നിവയുൾപ്പെടെയുള്ള നിരവധി മേഖലകൾ ചട്ടക്കൂടിൽ ഉൾപ്പെടുന്നുണ്ട്. ഇതുവഴി പ്രാരംഭ പബ്ലിക് ഓഫറിന് (ഐപിഒ) ഓരോ വായ്പക്കാരനും നൽകുന്ന ധനസഹായത്തിന്റെ പരിധി ഒരു കോടി രൂപയാക്കും. 2022 ഒക്ടോബർ 1 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.

പിവിആർ ക്യു 2 ഫലം, അറ്റ നഷ്ടം 153 കോടിയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ അറ്റ നഷ്ടം 153 കോടി രേഖപ്പെടുത്തി പി വി ആർ ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 184.06 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം മൂന്ന് മടങ്ങ് വർദ്ധിച്ച് 120.32 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് 18.31% വർദ്ധിച്ച് 460.68 കോടി രൂപയായി.

ഹിന്ദുസ്ഥാൻ സിങ്ക് ക്യു 2 ഫലം, അറ്റാദായം 4 ശതമാനം വർദ്ധിച്ച് 2017 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 4 ശതമാനം വർദ്ധിച്ച് 2017 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 7.6 ശതമാനം വർദ്ധിച്ച് 5958 കോടി രൂപയായി. അതേസമയം കമ്പനിയുടെ മൊത്തം ചെലവ് 4.2% വർദ്ധിച്ച് 3,571 കോടി രൂപയായി. 2050 ഓടെ നെറ്റ് സീറോ എമിഷൻസിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും എച്ച്ഇസഡ്എൽ അറിയിച്ചു.

ഫെഡറൽ ബാങ്ക് ക്യു 2 ഫലം, അറ്റാദായം 50 ശതമാനം വർദ്ധിച്ച് 460 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ ഏകീകൃത അറ്റാദായം 50 ശതമാനം വർദ്ധിച്ച് 460 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 7 ശതമാനം വർദ്ധിച്ച് 1479.4 കോടി രൂപയായി.

16,600 കോടി രൂപയുടെ ഐപിഒയ്ക്ക് പേടിഎമ്മിന് സെബി അംഗീകാരം

ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന് 16,600 രൂപ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ആരംഭിക്കുന്നതിന് മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ അംഗീകാരം. 8,300 കോടി രൂപ വരെയുള്ള ഓഹരികളുടെ പുതിയ ലക്കവും ഓഫർ ഫോർ സെയിലും ഐപിഒയിൽ ഉൾപ്പെടുന്നു. ഐപിഒയിൽ നിന്നുള്ള വരുമാനം പേടിഎമ്മിന്റെ പേയ്മെന്റ് എക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ്സ് സംരംഭങ്ങൾക്കുമായും ഉപയോഗിക്കും.

ടാറ്റ എൽക്സി 2 ഫലം, അറ്റാദായം 59 ശതമാനം വർദ്ധിച്ച് 125 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടാറ്റാ എൽക്സി ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 58.9% ശതമാനം വർദ്ധിച്ച് 125 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 10.55% ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 38.4% ശതമാനം വർദ്ധിച്ച് 1,512 കോടി രൂപയായി.

യെസ് ബാങ്ക് 2 ഫലം, അറ്റാദായം 74 ശതമാനം വർദ്ധിച്ച് 225 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ യെസ് ബാങ്കിന്റെ ഏകീകൃത അറ്റാദായം 74 ശതമാനം വർദ്ധിച്ച് 225 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 9 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 23.4 ശതമാനം വർദ്ധിച്ച് 1,512 കോടി രൂപയായി.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement