ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തിവച്ച് താലിബാൻ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാൻ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി-ഇറക്കുമതി എന്നിവ താലിബാൻ നിർത്തലാക്കി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാൻ വഴിയാണ് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വ്യാപാരം നടന്നിരുന്നത്. ഇതിൽ തടസം നേരിട്ടത് കൊണ്ടാണ് വ്യാപാരം അവസാനിപ്പിച്ചതെന്നാണ് സൂചന.

ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 9.4 ശതമാനമായി കുറച്ച് ഇന്ത്യ റേറ്റിംഗ്സ്

ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക്  2022 സാമ്പത്തിക വർഷം 9.4 ശതമാനമായി കുറച്ച് ഇന്ത്യ റേറ്റിംഗ്സ്. കൊവിഡ് ഒന്നാം തരംഗം നഗരപ്രദേശങ്ങളിൽ വ്യാപിച്ചപ്പോൾ രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ കീഴടക്കി. 2021 ഡിസംബർ 31ന് ഉള്ളിൽ രാജ്യത്തെ മുഴുവൻ പ്രായപൂർത്തിയായവർക്കും വാക്സിൻ നൽകാനാകില്ലെന്നും വ്യക്തമാണ്.

ആരതി ലാബ്സുമായി വേർപ്പെടുത്തുന്നതിനായി  അനുമതി നൽകി ആരതി ഇൻഡസ്ട്രീസ്

ആരതി ലാബ്സുമായി വിഭജനത്തിനുള്ള അനുമതി നൽകി ആരതി ഇൻഡസ്ട്രീസ്. ഓരോ ഓഹരിയുടമയ്ക്കും തങ്ങളുടെ ഉടമസ്ഥതയിലുള്ള ആരതി ഇൻഡസ്ട്രീസിന്റെ ഓരോ നാല് ഓഹരികൾക്കും 1 ഓഹരി ആരതി ഫാർമ ലാബ്സ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ബാങ്ക് ലോക്കർ സേവനങ്ങൾക്കായി പുതിയ മാർഗനിർദ്ദേശം പ്രഖ്യാപിച്ച് ആർബിഐ

ബാങ്ക് ലോക്കർ സേവനങ്ങൾക്കായി പുതിയ മാർഗനിർദ്ദേശം പ്രഖ്യാപിച്ച് ആർബിഐ. സെൻട്രൽ ബാങ്ക് നിശ്ചയിച്ച നിയമം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ആർബിഐയുടെ നോട്ടിഫിക്കേഷൻ വായിക്കുന്നതിനായി ലിങ്ക് സന്ദർശിക്കുക.

ഐപിഒയ്ക്കായി അപേക്ഷ നൽകി എമ്ക്യുർ ഫാർമസ്യൂട്ടിക്കൽസ്

പ്രാരംഭ ഓഹരി വിൽപ്പന നടത്താൻ ഒരുങ്ങി പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എമ്ക്യുർ ഫാർമസ്യൂട്ടിക്കൽസ്. ഇതിനായി കമ്പനി സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഐപിഒ വഴി 4500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1100 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഓഫർ ഫോർ സെയിലിലൂടെ 18168356 ഇക്യുറ്റി ഓഹരികളും ഐപിഒയുടെ ഭാഗമാകും.

ഇന്ത്യയിൽ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ

ആര്‍.ടി.പി. സി.ആര്‍. ടെസ്റ്റ് നടത്താതെ ഇന്ത്യയിൽ നിന്നും യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. ആഗസ്റ്റ് 24 വരെയാണ് വിലക്ക് നിലനിൽക്കുക. ഇന്ത്യയിൽ നിന്നും വരുന്ന എല്ലാ യാത്രക്കാരും ആർടിപിസിആർ ടെസ്റ്റ് നടത്തിയിരിക്കണമെന്നാണ് യുഎഇയുടെ ചട്ടം.

ജീവനക്കാർക്കായി 270 കോടി രൂപയുടെ വാർഷിക ബോണസ് പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീൽ

ജീവനക്കാർക്കായി 270 കോടി രൂപയുടെ വാർഷിക ബോണസ് പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീൽ. ഇതിന്റെ ഭാഗമായി ടാറ്റാ വർക്കേഴ്സ് യൂണിയനുമായി കമ്പനി ഒരു സെറ്റിൽമെന്റ് മെമ്മോറാണ്ടത്തിൽ ഒപ്പുവച്ചു.

ഈ പാദത്തിലെ മൊത്തം ലെെസൻസ് ഫീസ് കുടിശ്ശികയും അടച്ചതായി വ്യക്തമാക്കി വോഡഫോൺ ഐഡിയ

ഈ പാദത്തിലെ മൊത്തം ലെെസൻസ് ഫീസ് കുടിശ്ശികയും അടച്ചതായി വ്യക്തമാക്കി വോഡഫോൺ ഐഡിയ. ഏപ്രിൽ-ജൂൺ പാദത്തിൽ 150 കോടി രൂപയുടെ പെൻഷൻ ലൈസൻസ് ഫീസ് അടയ്ക്കുന്നതിൽ കമ്പനി വീഴ്ചവരുത്തിയെന്ന് ടെെംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement