ഇന്നത്തെ വിപണി വിശകലനം

തുടർച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം ലാഭത്തിൽ അടച്ച് നിഫ്റ്റി.

വീണ്ടും ഗ്യാപ്പ് ഡൗണിൽ 15755 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ഉച്ചയോടെ ദിവസത്തെ താഴ്ന്ന നിലയിലേക്ക് വീണു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ തുറന്നതിന് പിന്നാലെ സൂചിക ശക്തി കൈവരിച്ച് മുകളിലേക്ക് കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 150 പോയിന്റുകൾ/ 0.93 ശതമാനം മുകളിലായി 16013 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൗണിൽ 32560 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്നലത്തെ താഴ്ന്ന നില തകർത്ത് താഴേക്ക് വീണെങ്കിലും 32000ൽ എത്തുന്നതിന് മുമ്പേ സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറി. ഉച്ചയ്ക്ക് ശേഷം ഏകദേശം 1000 പോയിന്റുകളുടെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 286 പോയിന്റുകൾ/ 0.87 ശതമാനം മുകളിലായി 33158 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ(-1.4%) ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി(+3.2%), നിഫ്റ്റി പി.എസ്.യു ബാങ്ക് (+2.5%), നിഫ്റ്റി മീഡിയ (+2.7%), നിഫ്റ്റി ഐടി(+2.6%)  എന്നിവ മികച്ച മുന്നേറ്റം കാഴ്ചവച്ചു.

പ്രധാന ഏഷ്യൻ  വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുകെ ഫ്ലാറ്റായി കാണപ്പെടുന്നു.

നിർണായക വാർത്തകൾ 

IOC (+4.2%) ഓഹരി ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മുന്ദ്ര തുറമുഖത്ത് ക്രൂഡിന്റെ അളവ് വർധിപ്പിക്കാൻ കമ്പനി Adani Ports (+1.6%)-മായി കൈകോർത്തു.

ഡോളറിനെതിരായി രൂപയുടെ മൂല്യം ഇടിഞ്ഞതിന് പിന്നാലെ SunPharma (+3.9%), Cipla (+3%), TCS (+3.3%), Wipro (+2.7%), TechM (+2.6%), Dr Reddy (+2.6%) തുടങ്ങിയ ഐടി ഫാർമ ഓഹരികൾ നേട്ടത്തിൽ അടച്ചു.

Hindalco (-4.8%), Tata Steel (-1.7%), ONGC (-4.2%), JSW Steel (-1.1%), UPL (-1%) എന്നീ ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി.

അന്താരാഷ്ട്ര ഗ്യാസ് വില വർദ്ധനവിനെ തുടർന്ന്  IGL (+9.6%) , MGL  (+6.7%), GujGas (+5.1%) എന്നിവ നേട്ടത്തിൽ അടച്ചു.

നിക്ഷേപ സ്ഥാപനങ്ങൾ ബൈയിംഗ് നടത്തിയതിനെ തുടർന്ന് LemonTree (7.4%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി 4 മാസത്തെ ഉയർന്ന നില രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്

ദിവസത്തിൽ ഏറെ നേരവും വിപണി നഷ്ടത്തിൽ തന്നെയാണ് കാണപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് ശേഷം തിരികെ കയറുന്നതിന് മുമ്പായി ഡൌ ഡോൺസ് ഫ്യൂച്ചേഴ്സ് 360 പോയിന്റുകൾ താഴെയായി കാണപ്പെട്ടിരുന്നു. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചത്.

ഉക്രൈന് യുദ്ധവിമാനങ്ങൾ നൽകാൻ തീരുമാനിച്ചാൽ പോളണ്ടിനെ പിന്തുണയ്ക്കുമെന്ന് യുകെ അറിയിച്ചു. അതേസമയം റഷ്യ ഉക്രൈനിൽ രാവിലെ 10 മുതൽ ഒരു ‘നിശബ്ദ ഭരണകൂടം’ പ്രഖ്യാപിച്ചു. ഒപ്പം കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു. ഇത് ചർച്ചകൾക്കുള്ള സാധ്യതയും തുറന്ന് കാണിക്കുന്നു.

16000ന് മുകളിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് വിപണിക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അന്താരാഷ്ട്ര പ്രതിസന്ധികൾ മാറിയാൽ വിപണി ശക്തമായ മുന്നേറ്റം നടത്തിയേക്കാം. രൂപയുടെ മൂല്യം ഇടിയുന്നതിനാൽ ഐടി, ഫാർമ ഓഹരികൾ ശക്തമായി കാണപ്പെടുന്നു.

വിപണിയിൽ മുന്നേറ്റം ഉണ്ടാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement