ഇന്നത്തെ വിപണി വിശകലനം

തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ വീണ് വിപണി.

ഫ്ലാറ്റായി 18120 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17950ൽ രണ്ട് തവണ സപ്പോർട്ട് എടുക്കുകയും തിരികെ കയറുകയും ചെയ്തു. ഒരിക്കൽ ഇത് തകർത്ത് താഴേക്ക് വീണ സൂചിക ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 230 പോയിന്റുകളും നഷ്ടം രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 174 പോയിന്റുകൾ/ 0.96 ശതമാനം താഴെയായി 18938 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 38104 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. ശേഷം 38300ന് മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചികയ്ക്ക് അത് നിലനിർത്താൻ സാധിച്ചില്ല. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 550 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 169 പോയിന്റുകൾ/ 0.44 ശതമാനം താഴെയായി 38041 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക്(2.2%), മീഡിയ(1%) എന്നിവ നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി(-2.%), എഫ്.എം.സി.ജി (-1%), ഫിൻസർവ് (-1%) എന്നിവ 1 ശതമാനത്തിന് മുകളിൽ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ  ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

അന്താരാഷ്ട്ര എണ്ണ വില 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് പിന്നാലെ ONGC (+3.9%) ഓഹരി നേട്ടത്തിൽ അടച്ചു. ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയ്ക്ക് അടുത്താണുള്ളത്.

ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിന് പിന്നാലെ പെയിന്റ് ഓഹരികൾ താഴേക്ക് വീണു. Asian Paints (-2.7%), Berger (-1.6%), Indigo Paints (-2.8%) എന്നിവ താഴേക്ക് കൂപ്പുകുത്തി. ഇൻഫ്രാ മാർക്കറ്റ് കമ്പനിയുടെ 24 ശതമാനം ഓഹരി വാങ്ങിയതിന് പിന്നാലെ Shalimar Paints (+.4%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി ലാഭത്തിൽ അടച്ചു.

മറ്റു ഊർജ്ജ അനുബന്ധ ഓഹരികളായ Coal India (+1.9%), GAIL (+3.5%), Tata Power (+3.9%), Gujarat Gas (+3%), IEX (+2.7%) എന്നിവ നേട്ടത്തിൽ അടച്ചു.

കമ്പനി 2 പുതിയ സിഎൻജി കാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയും രാകേഷ് ജുൻജുൻവാല ഓഹരികൾ വർധിപ്പിക്കുകയും ചെയ്തതിന് പിന്നാലെ Tata Motors(+1.9%) ഓഹരി നേട്ടത്തിൽ അടച്ചു. Maruti (+1.2%) ലാഭത്തിൽ അടച്ചു. മൂന്നാം പാദ ഫലങ്ങൾ പുറത്തുവരാനിരിക്കെ Bajaj Auto (+1%) ഓഹരി നേട്ടത്തിൽ അടച്ചു.

മേഖലയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അരങ്ങേറിയതിന് പിന്നാലെ ഐടി ഓഹരികൾ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Infosys (-2.8%), Wipro (-1.9%) എന്നിവ താഴേക്ക് വീണു. LTTS (-6.3%), Mphasis (-3.5%), Mindtree (-2.7%), LTI (-2.5%) എന്നീ ഓഹരികളും താഴേക്ക് വീണു.

എഫ്.എംസിജി ഓഹരികൾ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Nestle, Hindustan Unilever, Tata Consumer എന്നിവ നഷ്ടത്തിൽ അടച്ചു. 

മൂന്നാം പാദ ഫലം പുറത്തുവന്നതിന് പിന്നാലെ Tata Elxsi (+9.4%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

മോർഗൻ സ്റ്റാൻലി സ്റ്റോക്കിന്റെ ടാർഗറ്റ് ഉയർത്തിയതിന് പിന്നാലെ Biocon (+5.3%) ഓഹരി നേട്ടത്തിൽ അടച്ചു. രാജ്യത്ത് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനായി ചൈനീസ് കമ്പനിയായ ഫോൺകൂയുമായി ഒരു പങ്കാളിത്ത കരാർ ഒപ്പിട്ടതിന് പിന്നാലെ Lupin (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

മൂന്നാം പാദ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ICICI Prudential (-5.6%) ഓഹരി നേട്ടത്തിൽ അടച്ചു.

2022 ബജറ്റിന് മുമ്പുള്ള പ്രതീക്ഷകളെ തുടർന്ന് പി.എസ്.യു ബാങ്ക് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി. Bank of Baroda (+3.9%), SBIN (+1.7%), Maha Bank (+4.6%) എന്നിവ നേട്ടത്തിൽ അടച്ചു.

PayTM (-4.2%)
ഓഹരി കുത്തനെ ഇടിഞ്ഞ് ലിസ്റ്റിംഗ് വിലയുടെ 50 ശതമാനം താഴേയായി കാണപ്പെടുന്നു.

വിപണി മുന്നിലേക്ക് 

ഐടി മേഖലയിൽ വിൽപ്പന രൂക്ഷമായതോടെ ജനുവരിയിലെ ഉയർന്ന നിലയിൽ നിന്നും നാസ്ഡാക് സൂചിക 9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യൻ ഐടി സൂചികയും ഇൻഫോസിസിനൊപ്പം നിഫ്റ്റിയെ 50 പോയിന്റുകൾ  ഇന്ന് താഴേക്ക് വലിച്ചിട്ടു.

നാളെ ആഴ്ചയിലെ എക്സ്പെയറി ആണ്. നിലവിലെ ഓപ്ഷൻ ഡാറ്റ നൽകുന്ന വിവരങ്ങൾ അനുസരിച്ച് വരും ദിവസങ്ങളിൽ നിഫ്റ്റിക്ക് 18000 ശക്തമായ പ്രതിബന്ധമായി മാറിയേക്കും.

ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഓഹരികളിൽ ശ്രദ്ധിക്കാവുന്നതാണ്.  യു.പി തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പെട്രോൾ വില വർധിക്കുകയും ഈ ഓഹരികളിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുകയും ചെയ്തേക്കാം. കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങികൂട്ടാൻ ശ്രദ്ധിക്കുക.

ബാങ്ക് നിഫ്റ്റി 38000ന് താഴെ വീണെങ്കിലും ഇവിടെ സപ്പോർട്ട് എടുത്ത് തിരികെ കയറി ഇതിന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. നാളെ എക്സ്പെയറി ആയതിനാൽ സൂചികയിൽ മുമ്പത്തെ പോലെ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement