പ്രധാനതലക്കെട്ടുകൾ

Reliance Industries: ജൂണിലെ ഒന്നാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 7 ശതമാനം ഇടിഞ്ഞു. എന്നാൽ ഇത് അനലിസ്റ്റുകൾ പ്രതീക്ഷിച്ചതിന് മുകളിലാണ്,

ICICI Bank: ജൂണിലെ ഒന്നാം പാദത്തിൽ ഐസിഐസിഐ ബാങ്കിന്റെ പ്രതിവർഷ  അറ്റാദായം 77 ശതമാനം വർദ്ധിച്ച് 4616 കോടി രൂപയായി. ഇത് വളരെ നല്ല ഫലമാണ്. എന്നിരുന്നാലും വെള്ളിയാഴ്ച ഓഹരി 3 ശതമാനം നേട്ടം കെെവരിച്ചിരുന്നു.ITC:
ജൂണിലെ ഒന്നാം പാദത്തിൽ ഐടിസിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 30.24 ശതമാനം വർദ്ധിച്ച് 3343.44 കോടി രൂപയായി.

JSW Steel: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജെ‌എസ്‌ഡബ്ല്യു പെയിന്റിലേക്ക് 750 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു.

IndusInd Bank:
ഡെറ്റ്, ഇക്യുറ്റി എന്നിവയിലൂടെ 30000 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് ബാങ്ക് ബോർഡ് അംഗീകാരം നൽകി.

Cipla: ഉത്പാദന പ്രശ്നങ്ങളെ തുടർന്ന് യുഎസ് വിപണിയിൽ നിന്നും 7,228 ബോട്ടിൽ സോളിഫെനാസിൻ സുക്സിനേറ്റ് ടാബ്ലെറ്റുകൾ കമ്പനി തിരികെ വിളിച്ചു.Ambuja Cement:
ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം രണ്ട് ഇരട്ടി വർദ്ധിച്ച് 1161.16 കോടി രൂപയായി.

Yes Bank:
ജൂണിലെ ഒന്നാം പാദത്തിൽ യെസ് ബാങ്കിന്റെ അറ്റാദായം നാല് മടങ്ങ്  വർദ്ധിച്ച് 207 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

 • Kotak Mahindra Bank
 • Larsen & Toubro
 • Axis Bank
 • Tata Motors
 • SBI Life Insurance
 • Vedanta
 • DLF
 • GlaxoSmithKline Pharmaceuticals
 • Coromandel International
 • Navin Fluorin
 • M&M Financial Services
 • Alembic Pharmaceuticals

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി നേരിയ തോതിൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു. 15800 ന് താഴേക്ക് വീണ സൂചിക പെട്ടന്ന് തന്നെ തിരികെ കയറി 15900 കെെവരിച്ചെങ്കിലും പിന്നീട് 15850ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. ICICI BANK-ന്റെ ശക്തമായ മുന്നേറ്റം ഇതിന് കാരണമായി. സൂചിക 35000 മറികടന്നുവെന്നതും ഏറെ പ്രതീക്ഷ നൽകുന്നു.

ബാങ്ക്, റിയൽറ്റി
എന്നിവ വെള്ളിയാഴ്ച ശക്തമായ പ്രകടനം കാഴ്ചവച്ചു. മീഡിയ താഴേക്ക് വീണു. മറ്റെല്ലാ മേഖലാ സൂചികകളും ഇന്നലെ അസ്ഥിരമായി കാണപ്പെട്ടു.യൂറോപ്യൻ, യുഎസ് വിപണികൾ
എല്ലാം തന്നെ പോസിറ്റീവായി 1 ശതമാനത്തിന് മുകളിലാണ് അടയ്ക്കപ്പെട്ടത്.

അപ്രതീക്ഷിതമായി ചെെനീസ് മാർക്കറ്റിൽ ഉണ്ടായ ഇടിവ് ഏഷ്യൻ  വിപണികളെ  നഷ്ടത്തിലേക്ക് വലിക്കുന്നതായി കാണാം. എന്നാൽ ഇത് ചെെനയിലെ പ്രദേശിക പ്രശ്നത്തെ തുടർന്നാണ്. മറ്റു വിപണികൾ ഇതിനോട് അനാവശ്യമായി പ്രതികരിക്കുകയാണ്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നേരിയ നഷ്ടത്തിലാണുള്ളത്.

SGX NIFTY ഫ്ലാറ്റായി 15,739-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,700, 15,650, 15,600 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15,750, 15,800 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

34,500, 34,400 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 163 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 2187 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

16000 ലാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 15800ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐ ഉള്ളതായും കാണാം. സൂചിക ഗ്യാപ്പ് ഡൗണിൽ തുറന്നതിനാൽ തന്നെ 15800ലെ പുട്ട് സെല്ലേഴ്സ് പ്രതിസന്ധിയിൽ ആയിട്ടുണ്ടാകും.എന്നിരുന്നാലും നെഗറ്റീവ് ഓപ്പണിംഗ് എന്നത് താത്ക്കാലികമായേക്കും. വിപണി ഉടൻ  തന്നെ തിരികെ കയറാനുള്ള സാധ്യതയാണ് കാണുന്നത്.

ഹെവിവെയിറ്റുകളായ RELIANCE, ICICIBANK എന്നീ ഓഹരികളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക. ഫലപ്രഖ്യാപനത്തിന് ശേഷം ഇവ എങ്ങനെ നീങ്ങുന്നു എന്നത് വിപണിയെ വളരെ വലിയ രീതിയിൽ സ്വാധീനിച്ചേക്കും.

KOTAK, AXIS എന്നിവ ഇന്ന് ഫലങ്ങൾ പ്രഖ്യാപിക്കുകയും  INDUSINDBK നാളെ ഫലം പ്രഖ്യാപിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാങ്ക് നിഫ്റ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

നിഫ്റ്റി ഇന്ന് 15800ന് മുകളിൽ അടയ്ക്കപ്പെട്ടാൽ വിപണി ശക്തമാണെന്ന സൂചന ലഭിച്ചേക്കാം. ഒരുപക്ഷേ സൂചിക 15700-15800 എന്ന കൺസോളിഡേഷൻ റേഞ്ചിൽ തന്നെ തുടർന്നാൽ 16000 കെെവരിക്കുകയെന്ന ലക്ഷ്യത്തിന് കാലതാമസം ഉണ്ടായേക്കും.നേരത്തെ പറഞ്ഞത് പോലെ നിഫ്റ്റി ഇന്ന് ദുർബലമായി തുടരുമെന്ന് കരുതാനാകില്ല. ചെെനീസ് മാർക്കറ്റിന്റെ പതനം ആഗോള  വിപണികളെ അധിക നേരം സ്വാധീനിച്ചേക്കില്ല. 15700 സൂചികയ്ക്ക് ശക്തമായ സപ്പോർട്ടായി നിലകൊള്ളും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement