ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിലെ  ഐപിഒകൾക്ക് വീണ്ടും തുടക്കമായിരിക്കുകയാണ്. ലോകത്തെ ഓട്ടോ അനുബന്ധ സ്ഥാപനങ്ങളിൽ ഒന്നായ Sona BLW Precision Forgings തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി എത്തിയിരിക്കുകയാണ്. കമ്പനിയുടെ ഐപിഒയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

Sona BLW Precision Forgings

Sona BLW Precision Forgings Ltd:- ഹരിയാനയിലെ ഗുരുഗ്രാമിലാണ് 1995ൽ കമ്പനി പ്രവർത്തനം ആരംഭിച്ചത്. സോണ കോംസ്റ്റാർ എന്നാണ് കമ്പനി പൊതുവെ അറിയപ്പെടുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മിഷൻ-ക്രിട്ടിക്കൽ ഓട്ടോമോട്ടീവ് സിസ്റ്റങ്ങളുടെയും ഘടകങ്ങളുടെയും രൂപകൽപ്പന, നിർമാണം, വിതരണം എന്നിവയിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നു. ഗിയറുകൾ,  മൈക്രോ-ഹൈബ്രിഡ് സ്റ്റാർട്ടർ മോട്ടോറുകൾ എന്നിവ ഉത്പന്നങ്ങളിൽ പെടുന്നവയാണ്. ഇലക്ട്രിക് വെഹിക്കിൾ  ട്രാക്ഷൻ മോട്ടോറുകളും കമ്പനി നിർമിക്കുന്നു. എല്ലാത്തരം വാഹനങ്ങളുടെയും ഉത്പാദനത്തിന് ആവശ്യമായ ഘടകങ്ങൾ കമ്പനി നിർമിച്ച്  നൽകുന്നു.

ഡിഫറൻഷ്യൽ ബെവൽ ഗിയർ വിഭാഗത്തിലെ മികച്ച 10 ആഗോള സ്ഥാപനങ്ങളിൽ ഒരാളായി പോയവർഷം സോണ കോംസ്റ്റാർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടർ മോട്ടോറുകളുടെ കയറ്റുമതിക്കാരും ഇവരാണ്. റിപ്പോർട്ടുകൾ പ്രകാരം 2020 ൽ സോണ കോംസ്റ്റാർ ഡിഫറൻഷ്യൽ ബെവൽ ഗിയറുകൾക്ക് 5 ശതമാനവും സ്റ്റാർട്ടർ മോട്ടോറുകൾക്ക് 3 ശതമാനവും ആഗോള വിപണി വിഹിതം നേടി.

ലോകത്തെ പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കമ്പനി നിറവേറ്റുന്നു. അശോക് ലെയ്‌ലാൻഡ്, വോൾവോ, മഹീന്ദ്ര & മഹീന്ദ്ര, മാരുതി സുസുക്കി, ഡൈംലർ, റെനോ നിസ്സാൻ എന്നിവ കമ്പനിയുടെ ക്ലയന്റ് പട്ടികയിൽ ഉൾപ്പെടുന്നു.

ഇന്ത്യ, യൂറോപ്പ്, ചൈന, അമേരിക്ക എന്നിവിടങ്ങളിൽ എസ്‌ബി‌പി‌എഫ്‌എൽ അതിന്റെ ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്നു. മൊത്തം വരുമാനത്തിന്റെ 95 ശതമാനത്തോളം വരുന്നത് വിദേശ വിപണികളിലെ വിൽപ്പനയിൽ നിന്നാണ്. ഇന്ത്യ, ചൈന, യുഎസ്, മെക്സിക്കോ എന്നിവിടങ്ങളിലായി 9 നിർമാണ, അസംബ്ലി യൂണിറ്റുകൾ കമ്പനിക്ക് സ്വന്തമായുണ്ട്. സഞ്ജയ് കപൂറിന്റെ നേതൃത്വത്തിൽ ഉള്ള ഒരു കൂട്ടം പരിചയസമ്പന്നരായ മാനേജർമാരും പ്രൊമോട്ടർമാരുമാണ് കമ്പനി നടത്തുന്നത്. ഓട്ടോ മേഖലയിൽ 21 വർഷത്തെ പരിചയ സമ്പത്താണ് അദ്ദേഹത്തിനുള്ളത്.

ഐപിഒ എങ്ങനെ

2021 മേയിലാണ് കമ്പനിക്ക് ഐപിഒ നടത്തുന്നതിനായി സെബിയിൽ നിന്നും അനുമതി ലഭിച്ചത്. ജൂൺ 14ന് ആരംഭിച്ച ഐപിഒ ജൂൺ 16ന് അവസാനിക്കും. ഐപിഒ വഴി 5550 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്രെഷ് ഇഷ്യുവിനായി 300 കോടി രൂപയുടെ ഓഹരിയാണ് മാറ്റിവച്ചിട്ടുള്ളത്.  Singapore VII Topco III Pte. Ltd-ന്റെ കെെവശമുള്ള 5250 കോടി രൂപയുടെ ഓഹരികളും ഓഫർ ഫോർ സെയിലിലൂടെ വിൽക്കും. മൊത്തം 19.07 കോടി ഓഹരികളാണ് വിതരണം ചെയ്യുക. ഓഹരി ഒന്നിന് 285-291 എന്ന വിലയിലാണ് വിതരണം ചെയ്യുക.

ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ  എണ്ണം 51 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി 14,941 രൂപ ആവശ്യമായി വരും. 

അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം  663  ഓഹരികൾ അഥവ 13 ലോട്ടുകളാണ്. 1,92,933 രൂപയുടെ ഓഹരികൾ മാത്രമെ വാങ്ങാൻ സാധിക്കു. എന്നാൽ ഓവർ സബ്സ്ക്രെെബിഡ് ആയാൽ നിങ്ങൾക്ക് ഒരു ലോട്ട് മാത്രമാകും ലഭിക്കുക.

ഐവിഒ വഴി ലഭിക്കുന്ന പണം കമ്പനിയുടെ കടം  അടച്ചു തീർക്കാൻ ഉപയോഗിക്കും.  241.12 കോടി ഇതിനായി കമ്പനി മാറ്റിവയ്ക്കും.  ബാങ്കി തുക പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും. കമ്പനിയുടെ 100 ശതമാനം ഓഹരികളും  പ്രൊമോട്ടർമാർ  കെെവശം വച്ചിട്ടുണ്ട്. ഐപിഒയ്ക്ക് ശേഷം ഇത് 67.30 ശതമാനമായി കുറയും. 

സാമ്പത്തിക സ്ഥിതി

കഴിഞ്ഞ ചില വർഷങ്ങളായി കമ്പനി ശക്തമായ സാമ്പത്തിക വളർച്ചയാണ് കാഴ്ചവക്കുന്നത്.  2018 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ കമ്പനിയുടെ സിഎജിആർ 22.9 ശതമാനമായാണ് വർദ്ധിച്ചത്. കമ്പനിക്ക് ഉയർന്ന ഇബിഐടിഡിഎ മാർജിനും ലാഭ മാർജിനും  ഉള്ളതായി കാണാം.

2020-21 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ അറ്റാദായം 40.2 ശതമാനം ഇടിഞ്ഞ് 215.17 കോടി രൂപയായി. കൊവിഡ് വ്യാപനം ഇതിന് കാരണമായി. ഇതേകാലയളവിൽ കമ്പനിയുടെ ഇപിഎസ് 3.76 രൂപയായി കുറഞ്ഞു. മുൻ വർഷം ഇത് 7.06 രൂപയായിരുന്നു. അതേസമയം കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 50 ശതമാനം വർദ്ധിച്ച് 1565.64 കോടി രൂപയായി. മുകളിൽ സൂചിപ്പിച്ചത് പോലെ കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ലോകമെമ്പാടുമുള്ള വലിയ വാഹന നിർമാതാക്കളിൽ നിന്നാണ് വരുന്നത്. അവിടെ  ഉത്പ്പന്നങ്ങൾ‌ക്കായുള്ള ആവശ്യകത വർദ്ധിച്ചതോടെ കമ്പനിയുടെ വരുമാനത്തിലും വർദ്ധനവ് രേഖപ്പെടുത്തി.

കമ്പനിയുടെ ROCE 35 ശതമാനമായാണ് നിലകൊള്ളുന്നത്. മറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്. ഇതിന് അർത്ഥം ഓരെ 100 രൂപ മൂലധനത്തിനും 35 രൂപ വീതം  കമ്പനി സാമ്പാദിക്കുന്നുവെന്നാണ്.

അപകട സാധ്യതകൾ

  • ആഗോളതലത്തിൽ ഓട്ടോമോട്ടീവ് മേഖലയുടെ പ്രകടനത്തെ ആശ്രയിച്ചാണ് കമ്പനിയുടെ ബിസിനസ് നടക്കുന്നത്. യുഎസ്, യൂറോപ്പ്, ഇന്ത്യ, ചൈന എന്നിവിടെ ഉണ്ടായേക്കാവുന്ന ഗുരുതരമായ മാറ്റങ്ങൾ കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെയും സാമ്പത്തിക പ്രകടനത്തെയും പ്രതികൂലമായി ബാധിച്ചേക്കും.

  • കമ്പനിയുടെ  മികച്ച 10 ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന വരുമാനം  മൊത്തം വിൽപ്പന വരുമാനത്തിന്റെ 79.9 ശതമാനമാണ്.  ഈ ഉപഭോക്താക്കളിൽ ആരെയെങ്കിലും നഷ്ടമായാൽ കമ്പനിയുടെ വരുമാനത്തെ അത് ബാധിച്ചേക്കും.

  • കൊവിഡ് 19 കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് കമ്പനിയുടെ ബിസിനസുകൾ ഏറെയും അടച്ചിടേണ്ടി വന്നു. ആവശ്യകതയിലും ഗണ്യമായ കുറവുണ്ടായി. ഇത്തരം സംഭവങ്ങൾ കമ്പിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കും.

  • ആഗോള ആഭ്യന്തര വിപണികളിൽ കമ്പനി വളരെ വലിയ മത്സരം നേരിടുന്നു.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ്, ജെ പി മോർഗൻ ഇന്ത്യ, ജെഎം ഫിനാൻഷ്യൽ, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി & സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.

ഐപിഒയ്ക്ക് മുമ്പായി നിക്ഷേപകരിൽ നിന്നും കമ്പനി 2497.5 കോടി രൂപ സമാഹരിച്ചിരുന്നു. സിംഗപ്പൂർ ഗവൺമെന്റ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ (ജിഐസി), നോമുറ അസറ്റ് മാനേജ്‌മെന്റ്, മോർഗൻ സ്റ്റാൻലി, ആർ‌ഡബ്ല്യുസി ഫണ്ട്സ്, ഗോൾഡ്മാൻ സാച്ച്സ് അസറ്റ് മാനേജ്‌മെന്റ് എന്നിവരാണ് ഓഹരികൾ വാങ്ങിയത്.

നിഗമനം

ആഗോള വാഹന ഘടക വ്യവസായം അതിവേഗം വളരുകയാണ്. ഓട്ടോമൊബൈൽ കോമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം 2026 ഓടെ ഇന്ത്യൻ വാഹന ഘടക വ്യവസായം 200 ബില്യൺ ഡോളർ വിപണിയിൽ എത്തിയേക്കും.  മേഖലയിലെ ഏറ്റവും മികച്ചതും നൂതനവുമായ കമ്പനിയാണ് സോണ ബി‌എൽ‌ഡബ്ല്യു പ്രിസിഷൻ ഫോർ‌ജിംഗ്സ്. കൊവിഡിൽ മറ്റു കമ്പനികൾ സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോഴും എസ്.ബി.പി.എഫ്.എല്ലിന്റെ വരുമാനം വർദ്ധിച്ചിരുന്നു.

ഹരിത സാങ്കേതികവിദ്യകൾ എത്തിക്കുന്നതിനും മൊബിലിറ്റി ഇലക്ട്രിക് വാഹനങ്ങളുടെ  ഭാവിക്ക് അനുയോജ്യമായ ഘടകങ്ങൾ സമാരംഭിക്കുന്നതിനും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. കമ്പനിയുടെ ഭാവി വളർച്ചാ സാധ്യതകളെ അടിസ്ഥാനമാക്കി നിക്ഷേപം നടത്താമെന്ന് ഇത് സൂചിപ്പിക്കുന്നു.

ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ  മദർസൺ സുമി സിസ്റ്റംസ്, സുന്ദരം ക്ലേട്ടൺ, ബോഷ് ലിമിറ്റഡ്, മഹീന്ദ്ര സിഐഇ, സുന്ദരം ഫാസ്റ്റണേഴ്‌സ് തുടങ്ങിയായ കമ്പനികൾ സോന കോംസ്റ്റാറിന്റെ എതിരാളികളാകും.

ഐപിഒയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്‌സ്‌ക്രൈബിഡാകുന്നുണ്ടോ എന്ന് പരിശേധിക്കുക. ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡ് കാരണം നിക്ഷേപകർ കമ്പനിയിലേക്ക്  ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്. കമ്പനിയുടെ അപകട സാധ്യതകൾ മനസിലാക്കിയതിന് ശേഷം മാത്രം നിക്ഷേപം നടത്തുക.

ഈ ഐപിഒയെ പറ്റിയുള്ള  നിങ്ങളുടെ അഭിപ്രായം എന്താണ്? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement