ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിലെ  ഐപിഒകൾക്ക് വീണ്ടും തുടക്കമായിരിക്കുകയാണ്.  ജൂൺ 14ന് ആരംഭിച്ച ശ്യാം മെറ്റാലിക്സ് ആൻഡ് എനർജി ലിമിറ്റഡിന്റെ ഐപിഒയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

Shyam Metalics and Energy Limited (SMEL)

ഇന്ത്യയിലെ പ്രമുഖ സംയോജിത ലോഹ ഉത്പാദന കമ്പനിയാണ് ശ്യാം മെറ്റലിക്സ് ആൻഡ് എനർജി ലിമിറ്റഡ് അഥവ എസ്.എം.ഇ.എൽ.  കൊൽക്കത്ത ആസ്ഥാനമായി 2002 ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. നീളമുള്ള ഉരുക്ക് ഉത്പന്നങ്ങളും ഫെറോഅലോയ്കളും ഉത്പാദിപ്പിക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. പെല്ലറ്റ് ശേഷിയുടെ കാര്യത്തിൽ ഇന്ത്യയിലെ മികച്ച കമ്പനികളിലൊന്നാണ്  ശ്യാം മെറ്റലിക്സ്.

ഇന്ത്യയിലെ സ്പോഞ്ച് ഇരുമ്പിന്റെ ശേഷി പരിഗണിക്കുമ്പോൾ, സ്പോഞ്ച് ഇരുമ്പ് വ്യവസായത്തിലെ നാലാമത്തെ വലിയ കമ്പനിയായി എസ്.എം.ഇ.എല്ലിനെ പരിഗണിക്കാം. 2020 ഡിസംബർ 31 ലെ കണക്കു പ്രകാരം  കമ്പനിയുടെ ലോഹ ശേഷി എന്നത് 5.71 ദശലക്ഷം ടണ്ണാണ്. നിലവിൽ ഒഡീഷയിലെ സംബാൽപൂർ, പശ്ചിമ ബംഗാളിലെ ജാമൂറിയ, മംഗൽപൂർ എന്നിവിടങ്ങളിലായി മൂന്ന് നിർമാണശാലകളാണ് കമ്പനിക്കുള്ളത്. 2025 ഓടെ  ശേഷി 11.60 എംടിപിഎയായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്. 

ശ്യാം മെറ്റാലിക്സ് ഒരു അലുമിനിയം ഫോയിൽ റോളിംഗ് മിൽ നിർമിക്കുന്നുണ്ട്. ഇത് 2022 സാമ്പത്തിക വർഷം  പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിലും വിദേശത്തുമായി കമ്പനിക്ക് അനേകം ഉപയോക്താക്കളാണുള്ളത്. ജിൻഡാൽ സ്റ്റെയിൻ‌ലെസ് ലിമിറ്റഡ്, റിംജിം ഇസ്പാറ്റ് ലിമിറ്റഡ്, ജെ‌എം ഗ്ലോബൽ റിസോഴ്‌സസ്, ട്രാക്‌സിസ് നോർത്ത് അമേരിക്ക എൽ‌എൽ‌സി എന്നിവയാണ് കമ്പനിയുടെ അറിയപ്പെടുന്ന ചില ക്ലയന്റുകൾ.

അയൺ, പവർ, ഫെറോഅലോയ്സ്, അലുമിനിയം ഫോയിൽ എന്നിവയുടെ വിവിധ ഡൊമെയ്‌നുകളിൽ കമ്പനി  പ്രവർത്തിച്ചുവരുന്നു. വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്.

ഐപിഒ എങ്ങനെ

ജൂൺ 14ന് ആരംഭിക്കുന്ന ഐപിഒ ജൂൺ 16ന് അവസാനിക്കും. ഐപിഒ വഴി 909 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 657 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവിനാണ് കമ്പനി പദ്ധതിയിടുന്നത്.  ഓഹരി ഒന്നിന് 303 മുതൽ 306 വരെ നിരക്കിലാണ് വിതരണം ചെയ്യുക.

ഐവിഒ വഴി ലഭിക്കുന്ന പണം കമ്പനിയുടെ കടം പൂർണമായോ ഭാഗികമായോ അടച്ചു തീർക്കാൻ ഉപയോഗിക്കും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ  എണ്ണം 45 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 630 ഓഹരികൾ അഥവ 14 ലോട്ടുകളാണ്. ഓവർ സബ്സ്ക്രെെബിഡ് ആയാൽ നിങ്ങൾക്ക് ഒരു ലോട്ട് മാത്രമാകും ലഭിക്കുക.

ഐ.പി.ഒക്കായി ഒരു നിക്ഷേപകന് ഏറ്റവും കുറഞ്ഞത് 13770 രൂപ നൽകേണ്ടി വരും. അതേസമയം 14 ലോട്ട് വാങ്ങാനായി 1,927800 രൂപ നൽകേണ്ടി  വരും. കമ്പനിയുടെ 100 ശതമാനം ഓഹരികളും  പ്രെമോട്ടർമാർ  കെെവശം വച്ചിട്ടുണ്ട്. ഐപിഒയ്ക്ക് ശേഷം ഇത് 88.35 ശതമാനമായി കുറയും. പ്രെമോട്ടർമാർ കമ്പനിയിൽ പൂർണ വിശ്വാസം അർപ്പിക്കുന്നു എന്നതിന്റെ സൂചനയാണിത്. 

ഐ‌.സി‌.ഐ‌.സി‌.ഐ സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റൽ, ഐ‌.ഐ‌.എഫ്‌.എൽ സെക്യൂരിറ്റീസ്, ജെ‌.എം ഫിനാൻഷ്യൽ, എസ്‌.ബി‌.ഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.

സാമ്പത്തിക സ്ഥിതി

കൊവിഡ് വ്യാപനത്തെ തുടർന്ന്  2020 സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായവും വരുമാനവും മുൻവർഷത്തെ അപേക്ഷിച്ച്  ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2021ലെ നാലാം പാദ ഫലം കമ്പനി ഇത് വരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ 2020 ഡിസംബർ വരെ നോക്കിയാൽ കഴിഞ്ഞ വർഷത്തെ ലാഭ സംഖ്യയെ മറികടക്കാൻ കമ്പനിക്ക് സാധിച്ചു, ഇത് ശുഭസൂചന നൽകുന്നു.  കമ്പനിയുടെ ആസ്തി 2018 മുതൽ 2020 വരെ വർദ്ധിച്ച് വന്നതായി കാണാം.

കമ്പനിയുടെ ഇപിഎസ് വർദ്ധിച്ച് വരുന്നതായി കാണാൻ സാധിക്കുന്നില്ല. ഇത് 2018ൽ 18.17 രൂപ, 2019ൽ  25.86 രൂപ, 2020ൽ 14.57 രൂപ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.  ഇപിഎസ്  ശരാശരി 18.93 രൂപയാണ്.  ഇത് മൂന്നാം പാദത്തിലെ 19.52 രൂപയേക്കാൾ കുറവാണ്. 2019ലെ കമ്പനിയുടെ (RONW) 24.27 ശതമാനത്തിൽ നിന്നും 2020ൽ 12.04 ശതമാനമായി കുറഞ്ഞു.

അപകട സാധ്യതകൾ

ഒരു നാണയത്തിന്റെ രണ്ട് വശമെന്ന പോലെ കമ്പനിയുടെ സാമ്പത്തിക നില മികച്ചതാണെങ്കിലും ചില അപകട സാധ്യതകൾ അവഗണിക്കാൻ കഴിയില്ല.

  • ഇരുമ്പയിര്, കൽക്കരി എന്നിവയുടെ വിതരണക്കാരെ ആശ്രയിച്ചാണ് കമ്പനിയുടെ  ഉത്പാദനം നടക്കുന്നത്. വിതരണത്തിൽ ഉണ്ടായേക്കാവുന്ന വീഴ്ച ഉത്പാദനത്തെ ബാധിച്ചേക്കാം.
  • സ്റ്റീലിന്റെ വിലയും ആവശ്യകതയും ചാഞ്ചാട്ടത്തിന് വിധേയമാണ്. സ്റ്റീലിന്റെ വില ഇടിഞ്ഞാൽ കമ്പനിയുടെ വരുമാനത്തെ അത് ബാധിച്ചേക്കും.

  • കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് കമ്പനിയുടെ ബിസിനസുകൾ ഏറെയും അടച്ചിടേണ്ടി വന്നിരുന്നു. ഗതാഗതം തടസപ്പെട്ടതിനാൽ തന്നെ കമ്പനിയുടെ പ്രവർത്തനങ്ങളെ അത് സാരമായി ബാധിച്ചു. ഭാവിയിൽ ഇത്തരം  നിയന്ത്രണങ്ങൾ  ഉണ്ടായാൽ അത് കമ്പനിയെ ബാധിക്കും.

  • കമ്പനിയുടെ എല്ലാ നിർമാണശാലകളും രാജ്യത്തിന്റെ കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിൽ സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങൾ കമ്പനിയെ ബാധിച്ചേക്കാം.

  • മേഖലയിൽ ഒന്നിലധികം സ്ഥാപനങ്ങൾ ഉള്ളതിനാൽ  മത്സരം വർദ്ധിക്കുന്നതാണ്. അതിനാൽ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ കമ്പനി കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

നിഗമനം

കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്റ്റീൽ വിലയിൽ ഇടിവ് സംഭവിച്ചിരുന്നു.  പിന്നീട് അതിന്റെ വില സാവധാനം ഉയരുകയും ചെയ്തിരുന്നു. സ്റ്റീലിന്റെ ആവശ്യകത വർദ്ധിച്ചതിനെ തുടർന്ന് 2015ൽ നിന്നും 2020 വരെയുള്ള കമ്പനിയുടെ  CAGR വളർച്ച 5.4 ശതമാനമായി രേഖപ്പെടുത്തി.

ഐപിഒ നടക്കുന്ന സമയം വളരെ അനുയോജ്യമാണ്. എന്തെന്നാൽ സ്റ്റീൽ കമ്പനികൾ ഏറെയും ശക്തമായ മുന്നേറ്റം കാഴ്ചവക്കുന്ന സമയമാണിത്. നിങ്ങൾ  Tata Steel, Sail എന്നീ കമ്പനികൾ കെെവശംവച്ചിട്ടിലെങ്കിൽ നിങ്ങൾക്ക് വളരെ നല്ല ഒരു അവസരം നഷ്ടമായെന്ന് തന്നെ പറയാം. എസ്.എം.ഇ.എല്ലിന്റെ ഐപിഒ വളരെ രസകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കൊവിഡിൽ നിന്നും മുക്തമാകുന്നതിന് പിന്നാലെ മെട്രോ നിർമാണം പോലെയുള്ള അനേകം  പദ്ധതികളാണ് സർക്കാരിനുള്ളത്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള ഐപിഒ ആയതിനാൽ നിക്ഷേപകർ ഇതിൽ താത്പര്യം പ്രകടിപ്പിച്ചേക്കും.

കമ്പനിയെ പറ്റി വ്യക്തമായി പഠിച്ച് മനസിലാക്കിയതിന് ശേഷം മാത്രം നിക്ഷേപിക്കുക. ശ്യാം മെറ്റലിക്സ് ആൻഡ് എനർജി ലിമിറ്റഡിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്തെന്ന് കമന്റ് ചെയ്ത് അറിയിക്കുക. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement