ഇന്നത്തെ വിപണി വിശകലനം

ശക്തി കാണിച്ച് കരടികൾ, വിപണിയിൽ  ഇന്ന് ചാഞ്ചാട്ടം ഉയർന്നു.

15821 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ബുള്ളിഷായി കാണപ്പെട്ടു. 11 മണിയോടെ 15870 എന്ന പ്രതിരോധം തകർത്ത് മുന്നേറിയ സൂചിക 15910-15915 എന്ന എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു. ഇവിടെ അനുഭവപ്പെട്ട ശക്തമായ പ്രതിരോധത്തെ തുടർന്ന് സൂചിക 110 പോയിന്റുകൾ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 16 പോയിന്റുകൾ/ 0.10 ശതമാനം താഴെയായി 15,818 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

35186 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഉച്ചയ്ക്ക് ശേഷം വിപണിയിൽ ഇടിവ് സംഭവിച്ചെങ്കിലും സൂചിക കാളക്കൂറ്റമ്മാരുടെ നിയന്ത്രണത്തിൽ തന്നെയായിരുന്നു. 35500 എന്ന പ്രതിരോധ നിലമറികടന്ന സൂചിക 35800 വരെ യാത്ര തുടർന്നു. ഇവിടെ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് സൂചിക പിന്നീട് 300 പോയിന്റുകൾ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 367 പോയിന്റുകൾ/ 1.04 ശതമാനം മുകളിലായി 35579 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ ഇന്ന് 1.74 ശതമാനവും നിഫ്റ്റി ഐടി  ഇന്ന് 1.04 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അതേസമയം ബാങ്ക് നിഫ്റ്റി 1.04 ശതമാനവും ഫിൻ നിഫ്റ്റി 0.97 ശതമാനവും നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം നേരിയ നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

UltraCemCo, Shree Cements എന്നീ ഓഹരികൾ ഇന്ന് 2.9 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. സാമ്പത്തിക പുനരാരംഭത്തോടെ ആവശ്യകത വർദ്ധിക്കുമെന്ന്  വിദഗ്ധർ പ്രതീക്ഷിക്കുന്നതിനാലാണ് സിമന്റ് ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്.

മറ്റു സിമന്റ് ഓഹരികളായ AmbujaCem 3.3 ശതമാനവും ACC 2 ശതമാനവും IndiaCem 1.8 ശതമാനവും JK Cement 5.99 ശതമാനവും Ramco Cements 4.8ശതമാനവും JK Lakshmi Cements 8.5 ശതമാനവും നേട്ടം കെെവരിച്ചു.

ആഴ്ചകളോളം അസ്ഥിരമായി നിന്നതിന് പിന്നാലെ HDFC Bank ഇന്ന് ബ്രേ്ക്ക് ഔട്ട് നടത്തി. ഒന്നാം പാദത്തിൽ മികച്ച ലോൺ വളർച്ച കമ്പനി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഓഹരി മാർച്ച് 31ന് ശേഷമുള്ള എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

അസറ്റ് അണ്ടർ മാനേജ്‌മെന്റ് 15.2 ശതമാനം വർദ്ധിച്ച് 1.59 ലക്ഷം കോടി രൂപയായതിന് പിന്നാലെ Bajaj Finance  ഓഹരി ഇന്ന് 2.1 ശതമാനം നേട്ടത്തിൽ അടച്ചു. ഉപഭോക്താക്കളുടെ എണ്ണം 17.4 ശതമാനം വർദ്ധിച്ച് 3.9 കോടിയായി. 46 ലക്ഷം ലോൺ ബൂക്കുകളും കമ്പനി  റിപ്പോർട്ട് ചെയ്തു. പോയവർഷം ഇത് 18 ലക്ഷം ആയിരുന്നു. Bajaj Holding 2.9  ശതമാനവും BajajFinserv 1.4  ശതമാനവും നേട്ടം കെെവരിച്ചു.

ഒന്നാം പാദത്തിൽ ടാറ്റാ മോട്ടോർസിന്റെ വിൽപ്പന 68.1 ശതമാനം വർദ്ധിച്ച് 1.24 ലക്ഷം യൂണിറ്റായി. എന്നാൽ ചിപ്പ് ക്ഷാമത്തെക്കുറിച്ചും ജെ‌എൽ‌ആറിന്റെ നെഗറ്റീവ് ഫ്രീ ക്യാഷ് ഫ്ലോയെക്കുറിച്ചുമുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ Tata Motors ഓഹരി ഇന്ന് 8.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.ഐടി ഓഹരികളായ TCS 1.7  ശതമാനവും TechM 2.3  ശതമാനവും Infy 1 ശതമാനവും നഷ്ടം രേഖപ്പെടുത്തി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ഓഹരികൾ മേയിൽ മികച്ച നേട്ടം കെെവരിച്ചിരുന്നു.

അൺലോക്കിംഗ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തിയേറ്റർ ഓഹരികളായ PVR 4.2  ശതമാനവും  INOX 2.5  ശതമാനവും ഉയർന്നു.

ജൂലെെ 21ന് ഓഹരി തിരികെ വാങ്ങുമെന്ന് പറഞ്ഞതിന് പിന്നാലെ Goldiam International ഓഹരി ഇന്ന് 8.5 ശതമാനം നേട്ടം കെെവരിച്ചു.

സി‌എൽ‌എസ്‌എയുടെ സെൽ കോളിന് പിന്നാലെ Biocon ഓഹരി ഇന്ന് 3.6 ശതമാനം നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

അനേകം കാരണങ്ങൾ ഒന്നിച്ച് വന്നതിന് പിന്നാലെയാണ് വിപണി ഇന്ന് വിൽപ്പന സമ്മർദ്ദത്തിലായത്.

നിഫ്റ്റി അതിന്റെ എക്കാലത്തെയും ഉയർന്ന പ്രതിരോധ മേഖലയിലാണ് ഇന്ന് എത്തപ്പെട്ടത്. ബാങ്ക് നിഫ്റ്റി അതിന്റെ മൂന്ന് മാസത്തെ ഉയർന്ന നിലയായ 35810 എന്ന നിലരേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ടാറ്റാ മോട്ടോർസിൽ നിന്നുള്ള മോശം വാർത്തയെ തുടർന്ന്  ഓട്ടോ ഓഹരികളും പിന്നാലെ  മെറ്റൽ ഓഹരികളും  താഴേക്ക് വീണത്.

ഈ നഷ്ടം  വീണ്ടെടുക്കാൻ ശ്രമിച്ച നിഫ്റ്റിക്ക് നേരിടേണ്ടി വന്നത്  ജിഎസ്ടി റവന്യൂ കളക്ഷൻ ഡാറ്റ സംബന്ധിച്ച വാർത്തയുടെ ആഘാതമായിരുന്നു. ജൂണിൽ ജിഎസ്ടി വരുമാനം 1 ശതമാനം ഇടിഞ്ഞ് 92849 കോടി രൂപയായി രേഖപ്പെടുത്തി. ഒമ്പത് മാസങ്ങൾക്ക് ശേഷം ആദ്യമായാണ് 1 ലക്ഷം കോടി രൂപയിൽ താഴെ ജിഎസ്ടി വരുമാനം രേഖപ്പെടുത്തുന്നത്.ഇതോടെ താഴേക്ക് കൂപ്പുകുത്താൻ ഒരുങ്ങിയ നിഫ്റ്റിക്ക് കെെത്താങ്ങായത് ബാങ്ക് നിഫ്റ്റിയാണ്. HDFC Bank തനിയെ 37 പോയിന്റുകളാണ് നിഫ്റ്റിക്ക് സംഭാവനയായി നൽകിയത്. ബാങ്ക് നിഫ്റ്റി 35500ന് മുകളിലും നിഫ്റ്റി 15800ന് മുകളിലുമാണ് ഇപ്പോഴും നിലനിൽക്കുന്നത്.

ഇന്നലെ പറഞ്ഞത് പോലെ ഗ്യാപ്പ് അപ്പിൽ അല്ലാതെ എക്കാലത്തെയും ഉയർന്ന നിലയായ 15900-15915 എന്നിവ മറികടന്നാൽ മാത്രമെ നിഫ്റ്റി ബുള്ളിഷാണെന്ന് പറയാനാകും. അതിനാൽ വിപണി ഇപ്പോൾ ന്യുട്ട്രലായി നിൽക്കുകയാണെന്ന് പറയാം. നിഫ്റ്റിക്ക് മുകളിലേക്ക് 15910 ഉം താഴേക്ക് 15750 ഉം ശ്രദ്ധിക്കാവുന്നതാണ്.

ബാങ്ക് നിഫ്റ്റി നേരിയ ബുള്ളിഷ് സൂചന നൽകിയെങ്കിലും 35800 മറികടന്നാൽ മാത്രമെ ഇത് സ്ഥിരീകരിക്കാനാകു. സ്വകാര്യ ബാങ്കുകൾ ശക്തമായി കാണപ്പെടുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement