പ്രധാനതലക്കെട്ടുകൾ

RBL Bank: എംഡി & സിഇഒ സ്ഥാനത്തേക്കുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ബാങ്ക്. 

Ashiana Housing: കമ്പനിയിൽ ഏകദേശം 4.26 കോടി രൂപയുടെ ഫണ്ട് തിരിമറി നടന്നതായി ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തി.

Jindal Power: കമ്പനിയുടെ 96.42 ശതമാനം ഓഹരി 3015 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള വേൾഡ്‌വൺ പ്രൈവറ്റ് ലിമിറ്റഡിന്റെ നടപടിക്ക് അംഗീകാരം നൽകി സിസിഐ.

State Bank of India: ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ 9.95 ശതമാനം ഓഹരി 30.65 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ബാങ്ക്. 34.03 കോടി രൂപയ്ക്ക് ഇൻറർനാഷണൽ ക്ലിയറിംഗ് കോർപ്പറേഷന്റെ 9.95 ശതമാനം ഓഹരി കൂടി ബാങ്ക് സ്വന്തമാക്കി.

Power Grid Corporation: 322 കോടി രൂപ മുതൽമുടക്കിൽ ഡാറ്റാ സെന്റർ ബിസിനസ്സിലേക്ക് കടക്കാനുള്ള പദ്ധതി കമ്പനി അംഗീകരിച്ചു.

Route Mobile: കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളായ സ്റ്റാർട്ട് കോർപ് ഇന്ത്യയും സെൻഡ് പ്രൈവറ്റും ഒന്നിപ്പിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17205 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടന്ന് താഴേക്ക് വീണു. എന്നാൽ കാളകൾ ഓഹരിയെ മുകളിലേക്ക് ഉയർത്തി കൊണ്ട് മുന്നേറ്റം നടത്തി. 17265ൽ ശക്തമായ പ്രതിരോധമാണ് സൂചികയിൽ ഉണ്ടായത്. ശേഷം താഴേക്ക് വീണ സൂചിക 17200ൽ സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറി. റിലയൻസ് ഓഹരിയിൽ ഉണ്ടായ വിൽപ്പന സമ്മർദ്ദം നിഫ്റ്റിയെ കുടുതൽ താഴേക്ക് അടിച്ചു. തുടർന്ന് 10 പോയിന്റുകൾക്ക് താഴെയായി 17203 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 34982 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വ്യത്യസ്ഥമായ രീതിയിൽ വ്യാപാരം നടത്തി. സൂചിക ആദ്യ പകുതിയിൽ 35050 എന്ന നിലയിൽ ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി. എന്നാൽ രണ്ടാം പകുതിയിൽ സൂചിക ഇത് തകർത്തു. അവസാനം സൂചിക 35150 എന്ന നിലയിൽ ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് 18 പോയിന്റുകൾ/ 0.05 ശതമാനം മുകളിലായി 35064എന്ന നിലയിൽ  ബാങ്ക്  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി(+1% ) നേട്ടത്തിൽ അടച്ചപ്പോൾ, നിഫ്റ്റി മെറ്റൽ  (-1.17%) താഴേക്ക് വീണു.

യുഎസ് വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. FTSE ഒഴികെ യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിൽ അടച്ചു

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാന്റെ നിക്കി രാവിലെ താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി. യുഎസ് ,യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY 17,277-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,200, 17,150, 17,100, 17,000, 16,900 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,250, 17,325, 17,400, 17,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 35,000, 34,800, 34,600, 34,400, 34,200, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,200, 35,300, 35,500, 35,700, 36,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17500-ലാണ്  നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17200ലെ സ്ട്രാഡിൽ ഒഴിവാക്കിയാൽ 17000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 36000 ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിക്സ്  16.57 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 986 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 578 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി

യുഎസ് വിപണിയിൽ ഉയർന്ന നിലയിൽ ബെയറിഷ് എൻഗൽഫിംഗ് കാൻഡിൽ രൂപപ്പെട്ടത് കാണാം. എന്നാൽ ഇത് ഒരു ലോഗ് റാലിക്ക് ശേഷമാണ്. യുഎസിൽ ലിസ്‌റ്റ് ചെയ്‌ത ചൈനീസ് ഓഹരികളുടെ വിലയിൽ വർധനയുണ്ടായതിനാൽ ടെക് മേഖലയിൽ ഹോങ്കോങ്ങ് കുതിപ്പ് നടത്തി. 

നിഫ്റ്റി വീണ്ടും അസ്ഥിരമായി കാണപ്പെട്ടു. ഇത് 17150- 17300 എന്ന റേഞ്ചിന്റെ പ്രാധാന്യം ചൂണ്ടികാണിക്കുന്നു. നിഫ്റ്റിയെ ഈ നിലയിൽ നിർത്തിയതിന് പ്രധാന മേഖലാ സൂചികകൾക്ക് നിർണായക പങ്കാണുള്ളത്.

ഇന്നലത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് പോലെ റിലയൻസ് ഓഹരിയിൽ ശ്രദ്ധിക്കുക. വാർത്തയെ തുടർന്ന് ഓഹരി ഇന്നലെ കുത്തനെ താഴേക്ക് വീണിരുന്നു. ഓഹരി ഇന്ന് തിരികെ കയറിയേക്കാം.

താഴേക്ക് 17150, മുകളിലേക്ക് 17300 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. ഈ വർഷത്തെ അവസാന വ്യാപാര ദിവസമാണിന്ന്. ഈ വർഷം നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാനും വ്യാപാരത്തിലൂടെയും നിക്ഷേപത്തിലൂടെയും നേട്ടം കെെവരിക്കാൻ സാധിച്ചു എന്നും വിശ്വസിക്കുന്നു. പുതുവത്സര ആശംസകൾ!


ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement