പ്രധാനതലക്കെട്ടുകൾ

Maruti Suzuki: വെബിലും വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റിയിലും ഇഷ്ടാനുസൃത വിൽപ്പന അനുഭവം സൃഷ്ടിക്കുന്നതിനായി എഐ സോഫ്റ്റ്‌വെയർ കമ്പനിയായ സോഷ്യോഗ്രാഫ് സൊല്യൂഷൻസിന്റെ 12.09 ശതമാനം ഓഹരി 1.99 കോടി രൂപയ്ക്ക് കമ്പനി വാങ്ങി.

Marico: എച്ച്‌ഡബ്ല്യു വെൽനസിന്റെ 53.98 ശതമാനം ഓഹരികൾ സ്വന്തമാക്കി കമ്പനി.

Bharat Electronics: കമ്പനിയുടെ വരുമാനം 8.35 ശതമാനമായി ഇടിഞ്ഞു.

ഇന്നത്തെ ക്യു 4 ഫലങ്ങൾ

Adani Ports
Grasim Industries
Zee Media Corporation

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 16294 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 16400 അടുത്ത് അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. തുടർന്ന് 51 പോയിന്റുകൾക്ക് താഴെയായി 16215 എന്ന നിലയിൽ നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഫ്ലാറ്റായി 34330 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിൽ കയറിയെങ്കിലും 34800ൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. ശേഷം താഴേക്ക് വീണ സൂചിക 29 പോയിന്റുകൾ/ 0.08 ശതമാനം താഴെയായി 34247 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ ഇന്നലെ 8 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണി, യൂറോപ്യൻ വിപണികൾ എന്നിവ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,207-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,185, 16,125, 16,080, 16,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,250, 16,340, 16,410, 16,485 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 34,000, 33,700, 33,400, 33,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,440, 34,800, 35,000, 35,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

17000, 16800  എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000, 16500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 34,000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 23.4 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 14000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വെള്ളിയാഴ്ച നടന്ന റാലിക്ക് ഒരു ഫോളോ-അപ്പ് നൽകാതെ റിലയൻസ് ഓഹരി ഇന്നലെ  0.6% നഷ്ടത്തിൽ അടച്ചു.

സ്റ്റീലിന്റെ കയറ്റുമതി തിരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതോടെ മെറ്റൽ സൂചിക ഇന്നലെ 8 ശതമാനം ഇടിഞ്ഞു. ആഭ്യന്തര ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനാണ് ഇത് ചെയ്തത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ 12 ശതമാനത്തിലധികം ഇടിഞ്ഞു.

പണപ്പെരുപ്പത്തെ തടയാൻ ഇനിയും പലിശ നിരക്ക് ഉയർത്തുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു. ഇത് വിപണിയെ വലിയ രീതിയിൽ ബാധിച്ചില്ല.

സെപ്റ്റംബറിൽ പലിശ നിരക്ക് വർദ്ധനവ് താൽക്കാലികമായി നിർത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഫെഡിന്റെ ബോസ്റ്റിക് പറഞ്ഞു.

ഇന്ന് രാത്രി ജെറോം പവലിന്റെ പത്രസമ്മേളനമുണ്ട്.

താഴേക്ക് 16120, മുകളിലേക്ക് 16260 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement