പ്രധാനതലക്കെട്ടുകൾ

Adani: സൗദി അരാംകോയുടെ ഓഹരി വാങ്ങാനുള്ള സാധ്യത ഉൾപ്പെടെ സൗദി അറേബ്യയിൽ സാധ്യതയുള്ള പങ്കാളിത്തതിന് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള സംഘം ഒരുങ്ങുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

Indian Oil, BPCL, HPCL: അന്താരാഷ്‌ട്ര എണ്ണവിലയിൽ 40 ശതമാനം  വർധനവുണ്ടായതിന് പിന്നാലെ ബൾക്ക് ഉപയോക്താക്കൾക്ക് വിൽക്കുന്ന ഡീസൽ വില ലിറ്ററിന് ഏകദേശം 25 രൂപ വീതം വർധിപ്പിച്ച് കമ്പനികൾ. അതേസമയം റീട്ടെയിൽ പമ്പുകളിൽ വില വ്യത്യാസം സംഭവിച്ചിട്ടില്ല.

Cochin Shipyard: IHC ഹോളണ്ടുമായി സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രെഡ്ജർ നിർമ്മിക്കുന്നതിന് ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കമ്പനി കരാർ ഒപ്പിട്ടു. 950 കോടി രൂപയുടെ പദ്ധതിയാണിത്.

Tata Consultancy Services: രാജേഷ് ഗോപിനാഥനെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ്ടും നിയമിക്കുകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി എൻ ഗണപതി സുബ്രഹ്മണ്യത്തിന്റെ നിയമനം അഞ്ച് വർഷത്തേക്ക് കമ്പനി നീട്ടുകയും ചെയ്തു.

Bharat Electronics: ഓഹരി ഒന്നിന് 1.5 രൂപ വീതം രണ്ടാം ഘട്ട ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി സാധ്യത

വ്യാഴാഴ്ച ഗ്യാപ്പ് അപ്പിൽ 17203 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. പ്രതീക്ഷിച്ചത് പോലെ തന്നെ ഫെഡ് പലിശ നിരക്ക് വർദ്ധിപ്പിച്ചത് വിപണിക്ക് പിന്തുണ നൽകി. തുടർന്ന് 17350ൽ പ്രതിബന്ധം രേഖപ്പെടുത്തിയ സൂചിക പിന്നീട് 312 പോയിന്റുകൾ/1.84 ശതമാനം മുകളിലായി 17350 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി  വലിയ ഗ്യാപ്പ് അപ്പിൽ 36317എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഏറെ നേരം വശങ്ങളിലേക്ക് അസ്ഥിരമായി വ്യാപാരം നടത്തി. 36600ൽ പ്രതിബന്ധം രേഖപ്പെടുത്തിയ സൂചിക പിന്നീട്  680 പോയിന്റുകൾ/ 1.9 ശതമാനം മുകളിലായി 36429 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഐടി ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിൽ അടച്ചു.

യൂഎസ് വിപണികൾ വെള്ളിയാഴ്ച  ലാഭത്തിലാണ് അടച്ചത്. യൂറോപ്യൻ വിപണികൾ നേരിയ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ  നേരിയ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിക്കി അവധിയാണ്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

SGX NIFTY  17,379-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

17,250, 17,175, 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,350, 17,480, 17,620 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,300, 36,000, 35,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,450, 36,600, 36,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ്  22.9 ആയി കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,800 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. 

ഹോളിയെ തുടർന്ന് വെള്ളിയാഴ്ച വിപണി അവധിയായിരുന്നു. ഫെഡ് പലിശ നിരക്ക് പ്രതീക്ഷിച്ച പോലെ തന്നെ വർദ്ധിപ്പിച്ചതിനാൽ തന്നെ  വ്യാഴാഴ്ച വിപണി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനാൽ തന്നെ വെള്ളിയാഴ്ച വരെ പാശ്ചാത്യ വിപണികൾ പോസിറ്റീവായി കാണപ്പെട്ടു.

കഴിഞ്ഞ ആഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടിയതായി കാണാം. വാൻഗാർഡ് ഗ്രൂപ്പ് ഇന്ത്യൻ കമ്പനീസിന്റെ 19 ശതമാനം ഓഹരി വിഹിതമാണ് വ്യാഴാഴ്ച വാങ്ങികൂട്ടിയത്. 2300 കോടി രൂപയുടെ ഓഹരികളാണ് ഈ ആഴ്ച അവർ വാങ്ങികൂട്ടിയത്. എഫ്ഐഐകളുടെ ഈ ആഴ്ചത്തെ നീക്കം ശ്രദ്ധിക്കാവുന്നതാണ്.

റഷ്യ മരിയൂപോളിനെ ആക്രമിച്ചതോടെ യുദ്ധം ശക്തമാവുകയാണ്. ജാവലിനും മിസൈലുകളും ഉക്രൈന് അമേരിക്ക നൽകും. ഇതിനൊപ്പം തന്നെ റഷ്യൻ നിർമ്മിത മിസൈലുകൾ ഉക്രൈന്  നൽകണമെന്ന് തുർക്കിയോട് അമേരിക്ക ആവശ്യപ്പെട്ടിട്ടു. അതേസമയം നാറ്റോയുടെ ഭീഷണികൾ നേരിടാൻ  തങ്ങൾക്ക് വ്യക്തമായ പദ്ധതികളുണ്ടെന്ന് ബോസ്നിയ ഹെർസഗോവിനയിലെ റഷ്യൻ അംബാസഡർ പറഞ്ഞു.

ക്രൂഡ് ഓയിൽ വില 110 ഡോളറിന് മുകളിലാണുള്ളത്. ശ്രദ്ധിക്കുക.

എന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടാകുന്നത് വരെ നിഫ്റ്റി 17000- 17500 എന്ന റേഞ്ചിനുള്ളിൽ തന്നെ നിൽക്കാനാണ് സാധ്യത. പോസിറ്റീവ് സംഭവങ്ങൾ വിപണിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേക്കും. നെഗറ്റീവ് ആയി സംഭവിച്ചാൽ വിപണി 17000ന് താഴേക്ക് വീണ്ടും കൂപ്പുകുത്തിയേക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement