പ്രധാനതലക്കെട്ടുകൾ

HDFC: അൻസൽ ഹൗസിംഗിന്റെ 8.4 ശതമാനം ഓഹരി ഏറ്റെടുത്ത് എച്ച്.ഡി.എഫ്.സി ബാങ്ക്.

Indiabulls Housing Finance: വിവിധ മാർഗങ്ങളിലൂടെ 7000 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അംഗീകാരം നൽകി.

Axis Bank:
ഡിജിറ്റൽ പരിവർത്തന പരിപാടികൾക്ക് ശക്തി പകരുന്നതിനായി ആമസോൺ വെബ് സർവീസസുമായി ബാങ്ക് കരാർ ഒപ്പുവച്ചു.

Cipla: ഇന്ത്യയിലേക്ക് മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യാൻ സിപ്ലയ്ക്ക് അനുമതി നൽകി ഡിസിജിഐ. കൊവിഡിന് എതിരെ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നൽകി.കൊവിഡിനെതിരെയുള്ള ആൻറിവൈറൽ മരുന്നായ മൊൽനുപിരാവിറിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി Cipla, Dr. Reddy’s Laboratories, Emcure Pharmaceuticals, Sun Pharmaceutical Industries, Torrent Pharmaceuticals എന്നീ കമ്പനികൾ ചേർന്ന് പ്രവർത്തിക്കും.

Indian Hotels Company: അടുത്ത രണ്ട് വർഷം കൊണ്ട് 25 നഗരങ്ങളിലേക്കായി  ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ ക്വിൻ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.

NTPC: 2030 ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കെെവരിക്കുന്നതിനായി പണം സമാഹരിക്കാൻ എൻ‌ടി‌പി‌സി റിന്യൂവബിൾ എനർജി തീരുമാനിച്ചു,

Bharti Airtel: യുകെ ആസ്ഥാനമായ സാറ്റ്ലെെറ്റ് സ്റ്റാർട്ട് അപ്പ് കമ്പനിയായ വൺവെബിൽ 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി ഭാരതി എയർടെൽ.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • SpiceJet
  • Vodafone Idea
  • Balu Forge Industries
  • Cerebra Integrated Technologies
  • Coffee Day Enterprises
  • Dish TV India
  • IRCON International
  • Sadbhav Engineering, 

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 15800ൽ വ്യാപാരം  ആരംഭിച്ച നിഫ്റ്റി പിന്നീട് രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ട്  താഴേക്ക് വീണ് 15750ന് താഴെ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി നിഫ്റ്റിയേക്കാൾ ബെയറിഷായി കാണപ്പെട്ടു. 1 ശതമാനം നഷ്ടത്തിൽ സൂചിക 35000ന് താഴെ വ്യാപാരം അവസാനിപ്പിച്ചു.

പി.എസ്.യു ബാങ്ക്സ്, മെറ്റൽ എന്നിവ ഇന്നലെ നഷ്ടം രേഖപ്പെടുത്തി. ഏറെയും മേഖലകൾ ഇന്നലെ നഷ്ടത്തിലാണ് അടച്ചത്.

യൂറോപ്യൻ  വിപണികൾ ലാഭത്തിലാണ് അടച്ചത്. യുഎസ് വിപണി ഗ്യാപ്പ് അപ്പിൽ തുറന്ന ശേഷം അസ്ഥിരമായി നിന്നു കൊണ്ട് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ഫ്ലാറ്റായി നേരിയ ലാഭത്തിലാണുള്ളത്.

SGX NIFTY 15,820-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,750, 15,800 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

എക്കലത്തെയും ഉയർന്ന നിലയായ 15,900 നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലയാണ്. 3 തവണയാണ് സൂചിക ഇവിടെ നിന്നും താഴേക്ക് വീണത്.

35,500, 35800 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കുക.

35,000 34,650, 34,400 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

15900, 15800  എന്നിവിടെയാണ് നിഫ്റ്റിയിൽ എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15500,15700 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റിയുടെ പിസിആർ 0.7 ആണ്. ഇത് വിപണി ബെയറിഷാണെന്ന സൂചന നൽകുന്നു.

35000ൽ അനേകം പുട്ട്,കോൾ ഒപ്ഷനുകൾ ബാങ്ക് നിഫ്റ്റിയിൽ കാണപ്പെടുന്നു. 35500ൽ അനേകം കോൾ ഒഐ ഉള്ളതായി കാണാം.
സൂചികയ്ക്ക് ഇന്ന് 35000 നിലനിർത്താനാകുമോ എന്നതാണ് പ്രധാനമായും ശ്രദ്ധികേണ്ടത്.വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 116  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1,810 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വാർഷിക പൊതുയോഗത്തിന് പിന്നാലെ RELIANCE ഓഹരി താഴേക്ക് കൂപ്പുകുത്തിയിരുന്നു. ഓഹരി ഇപ്പോൾ 2080-2100 എന്ന സപ്പോർട്ടിലാണ് നിലകൊള്ളുന്നത്. ഓഹരി തിരികെ കയറുമോ എന്ന് നോക്കാം.

സൂചികയുടെ മുകളിലേക്കുള്ള നീക്കം പരിമിതമായിരിക്കുമെന്നാണ് ഒഐ അനാലിസിസ് പ്രകാരം കാണാനാകുന്നത്. താഴേക്ക് പോകാനുള്ള സാധ്യത കാണുന്നു. എന്നാൽ വിപണിയെ താഴേക്ക് വലിച്ചിടാൻ മാത്രമുള്ള കാരണങ്ങൾ ഒന്നും തന്നെയില്ല. അതിനാൽ തന്നെ വിപണി അസ്ഥിരമായി നിന്നേക്കും.


മുകളിലേക്ക് നോക്കിയാൽ നിഫ്റ്റിയെ 15900 വരെയും ബാങ്ക് നിഫ്റ്റിയെ 35500 വരെയും ശ്രദ്ധിക്കാം. 35000 എന്ന ബാങ്ക് നിഫ്റ്റിയുടെ താഴ്ന്ന് നില ശ്രദ്ധേയമാകും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement