പ്രധാനതലക്കെട്ടുകൾ
Stove Kraft: പ്രഥമ ഓഹരി വിൽപ്പനയിൽ (IPO) 18 തവണ സബ്സ്ക്രൈബുകൾ ചെയ്യപെട്ടതിന് പിന്നാലെ കമ്പനിയുടെ
ഷെയറുകൾ ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യും.
IRFC: സെയിൽ ഓഫ് 10 ഇയർ ബോണ്ടിലൂടെ കമ്പനി 750 മില്ല്യൺ ഡോളർ( ഏകദേശം 5740 കോടി രൂപ) ആഗോള നിക്ഷേപകരിൽ നിന്നും സമാഹരിച്ചു.
ഡിസംബറിലെ മൂന്നാം പാദത്തിൽ 41.3 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയതിന് പിന്നാലെ Gillette India ഓഹരിക്ക് 33 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
Container Corporation of India: മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 234.3 കോടി രൂപയായി ഉയർന്നു. പോയവർഷ ഇതേകാലയളവിൽ 180.9 കോടി രൂപയായിരുന്നു ലാഭം. പ്രതിവർഷ വരുമാനം 1766 കോടി രൂപയായി ഉയർന്നു.
Godrej Properties: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 69 ശതമാനം കുറഞ്ഞ് 14 കോടി രൂപയായി. പകർച്ചവ്യാധി മൂലം സമ്മർദ്ദം നേരിടുന്ന മറ്റ് നിർമ്മാതാക്കളിൽ നിന്ന് ഭൂമി, സ്വത്ത്, നിർമാണത്തിലിരിക്കുന്ന പദ്ധതികൾ എന്നിവ ഏറ്റെടുക്കുന്നതിനായി 7,300 കോടി രൂപയുടെ ഫണ്ട് തയ്യാറാക്കുന്നതായും കമ്പനി അറിയിച്ചു.
Tata Power: മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 318.4 കോടി രൂപയായി. പോയവർഷ ഇതേകാലയളവിൽ 260.1 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. പ്രതിവർഷ വരുമാനം 7,597.9 കോടി രൂപയായി ഉയർന്നു.
Biocon Biologics:ആഫ്രിക്കയിലെയും ഏഷ്യയിലുമായി മുപ്പതിലധികം രാജ്യങ്ങളിൽ കാൻസർ ബയോസിമിലറുകളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനായി ക്ലിന്റൺ ഹെൽത്ത് ആക്സസ് ഓർഗനൈസേഷനുമായി (CHAI) ബിക്കോണിന്റെ സഹസ്ഥാപനമായ കമ്പനി കരാറിൽ ഒപ്പുവച്ചു.
Adani Transmission: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 94 ശതമാനം ഉയർന്ന് 395.3 കോടി രൂപയായി. പ്രതിവർഷ വരുമാനം 6.4 ശതമാനം ഉയർന്ന് 2,597 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ
- Britannia Industries
- Mahindra & Mahindra
- Aditya Birla Capital
- Cadila Healthcare
- Shipping Corporation of India
- Cholamandalam Finance
- PNB
- Jubilant Life Sciences
- NIIT
ഇന്നത്തെ വിപണി സാധ്യത
നിഫ്റ്റി കഴിഞ്ഞ ദിവസം 100 പോയിനുകളോളം കത്തികയറി 14900ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു. ഇന്നലത്തെ വിപണിയെ പറ്റി കൂടുതലറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി വീണ്ടും 1000 പോയിന്റ് നേട്ടമാണ് ഇന്നലെ കാഴ്ചവച്ചത്.
തുടർന്ന് 35344 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. സൂചിക താഴേക്ക് വരാനും കൂടുതൽ അസ്ഥിരമാകാനുമാണ് സാധ്യത. എന്നാൽ SBI, Kotak Bank എന്നിവയുടെ ബുള്ളിഷ് തുടർന്നേക്കാം.
സ്റ്റിമ്യുലസ് പ്രതീക്ഷയിൽ യുഎസ് വിപണികൾ എല്ലാം തന്നെ പച്ചനിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണി മിക്സിഡാണ്. ഏഷ്യൻ വിപണികളും ലാഭത്തിലാണ് കാണപ്പെടുന്നു. SGX NIFTY 14970 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. SBI-ക്ക് ഒപ്പം ബാങ്ക് നിഫ്റ്റിയിൽ റാലി തുടർന്നാൽ നിഫ്റ്റി ഇന്ന് 15000 മറികടക്കുന്നത് നമ്മുക്ക് കാണാനാകും.
എന്നാൽ 15000ത്തിൽ എത്തുന്നതോടെ വലിയ രീതിയിലുള്ള ലാഭമെടുപ്പ് പ്രതീക്ഷിക്കാവുന്നതാണ്. കഴിഞ്ഞ ദിവസം ഫ്യൂച്ചർ സൂചികയിൽ നെറ്റ് ഔട്ട്ഫ്ലോ കാണാനായി. ഇത് വിപണിയിൽ ലാഭമെടുപ്പ് ആരംഭിച്ചുവെന്നതിന്റെ സൂചനയാണ്.
താഴേക്ക് പോയാൽ 14,800, 14660 എന്നത് നിഫ്റ്റിക്ക് ശക്തമായ ഒരു സപ്പോർട്ടാണ്.
ഇന്ന് 10 മണിക്ക് നടക്കാനിരിക്കുന്ന RBI യോഗം ഏറെ നിർണായകമാകും. പലിശ നിരക്കിൽ മാറ്റം വരുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും RBI ഗവർണറുടെ പരാമർശം വിപണിയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ട് പോയേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1937 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ 769 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.