പ്രധാനതലക്കെട്ടുകൾ

ZEEL: ഫെബ്രുവരിയിൽ 10,000 കോടി രൂപയുടെ വാല്യുവേഷനിൽ മറ്റൊരു ഇന്ത്യൻ മീഡിയ ഗ്രൂപ്പുമായി ലയിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയതായി കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായ ഇൻവെസ്കോ പറഞ്ഞു.

Tata Motors: ഇലക്ട്രിക് വാഹന ബിസിനസിനായി ടിപിജി റെെസ് ക്ലെെമറ്റിൽ നിന്നും 1 ബില്യൺ ഡോളർ സമാഹരിക്കുമെന്ന് കമ്പനി പറഞ്ഞു.

Adani Ports: അടുത്തിടെ ഉണ്ടായ ആരോപണങ്ങൾക്ക് പിന്നാലെ ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കുകൾ കെെകാര്യം ചെയ്യില്ലെന്ന് വ്യക്തമാക്കി കമ്പനി. നവംബർ 15 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

IndusInd Bank: ഡയറക്ട്, ഇൻഡയറക്ട് ടാക്സ് എന്നിവ സ്വീകരിക്കാൻ ബാങ്കിന് ആർബിഐയുടെ അനുമതി ലഭിച്ചു.

Steel Exchange India: ഒക്ടോബർ 15 ന് ധനസമാഹരണത്തിനുള്ള നിർദ്ദേശങ്ങൾ കമ്പനി പരിഗണിക്കും.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  • Infosys
  • Mindtree
  • Wipro

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയ നിഫ്റ്റി 18000 പരീക്ഷിച്ചു. പിന്നീട് ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ട സൂചിക അവസാന നിമിഷം ഇത് മറികടന്നു. തുടർന്ന്  0.26 ശതമാനം നേട്ടത്തിൽ 17991 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി കൊണ്ട് എക്കാലത്തെയും ഉയർന്ന നിലമറികടന്ന് 38600 രേഖപ്പെടുത്തി. തുടർന്ന് 227 പോയിന്റുകളുടെ നേട്ടത്തിൽ 38521 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി എഫ്എംസിജി (+1.2%), നിഫ്റ്റി മീഡിയ (+1.4%),  നിഫ്റ്റി മെറ്റൽ (+1.1%),  എന്നിവ  ലാഭത്തിൽ അടച്ചു. നിഫ്റ്റി പി.എസ്.യു ബാങ്ക് (+3%) അവസാന നിമിഷം കത്തിക്കയറി. നിഫ്റ്റി ഐടി (-0.88%) നഷ്ടത്തിൽ അടച്ചു.

യൂറോപ്യൻ വിപണികൾ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നേട്ടം കെെവരിച്ചെങ്കിലും നഷ്ടത്തിൽ തന്നെ അടച്ചു. യുഎസ് വിപണിയും നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ജപ്പാൻ ഫ്ലാറ്റായി കാണപ്പെടുന്നു. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവയും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY താഴ്ന്ന നിലയിൽ 18,046-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.18,000, 17,940, 17880 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,040, 18100, 18200 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,000, 38,450 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38600, 38800, 39000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18,000, 18,200 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17800, 17900 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

എസ്.ജി.എക്സ് നിഫ്റ്റിക്ക് സമാനമായി ഗ്യാപ്പ് അപ്പിൽ നിഫ്റ്റി വ്യാപാരം ആരംഭിച്ചാൽ മുകളിലേക്ക് മികച്ച നീക്കം പ്രതീക്ഷിക്കാം. ഇന്നലെ പറഞ്ഞത് പോലെ നിഫ്റ്റിയിൽ ഒരു ഷോർട്ട് കവറിംഗ് നീക്കം കാണപ്പെട്ടു. 18000ൽ ഉണ്ടായിരുന്ന കോൾ സെല്ലേഴ്സ് എല്ലാം തന്നെ ഇന്നലെ നഷ്ടത്തിൽ മുങ്ങിതാന്നു. 18,041 മറികടന്ന് മുന്നേറാനും ഇത് നിലനിർത്താനും സാധിച്ചാൽ സൂചിക കൂടുതൽ ഉയരങ്ങൾ സ്വന്തമാക്കിയേക്കാം.

നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ഒരുമിച്ച് ഓഹരികൾ വിറ്റഴിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 278.32 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 741 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ബാങ്ക് നിഫ്റ്റി ബുള്ളിഷായി തുടർന്നേക്കും. ഇതിനൊപ്പം പ്രധാന ഐടി ഓഹരികളായ ഇൻഫോസിസ്, വിപ്രോ എന്നിവയുടെ രണ്ടാം പാദഫലങ്ങൾ വരുന്നതിനാൽ വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. എസ്.ബി.ഐ ഓഹരിയിൽ കൂടി ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement