പ്രധാനതലക്കെട്ടുകൾ

ആഗസ്റ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ പണപ്പെരുപ്പ കണക്കുകൾ യുഎസ് പുറത്തുവിട്ടതിന് പിന്നാലെ നഷ്ടത്തിൽ മുങ്ങി ഏഷ്യൻ വിപണികൾ. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി ഗ്യാപ്പ് അപ്പിൽ വ്യാപാരം നടത്തുകയാണ് SGX Nifty.

LIC Housing Finance: കമ്പനിയിലെ വിഹിതം 40.31 ശതമാനത്തിൽ നിന്നും 45.23 ശതമാനമായി വർദ്ധിപ്പിച്ച് എൽഐസി.

Shree Cement: രാജസ്ഥാനിൽ 3.5 MTPA വരെ  സിമന്റ് ശേഷിയുള്ള  സംയോജിത സിമന്റ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി കമ്പനി. 3500 കോടി രൂപ ചെലവ് വരുന്ന പ്ലാന്റ് 2024 ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Power Finance Corporation: സ്വിസ് നിക്ഷേപ സ്ഥാപനമായ യുബിഎസ് ഗ്രൂപ്പ് എജി കമ്പനിയിലെ നിക്ഷേപം 3.4 ശതമാനത്തിൽ നിന്നും 5.67 ശതമാനമായി വർദ്ധിപ്പിച്ചു.

Jindal Steel & Power: ക്രിസിൽ റേറ്റിംഗ് ഏജൻസി കമ്പനിക്ക് എ പ്ലസ് പോസിറ്റീവ് റേറ്റിംഗ് നൽകി.

UTI Asset Management Company: കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് സെപ്റ്റംബർ 20ന് യോഗം ചേരും.

Zee Entertainment:  കമ്പനിയിൽ അനേകം നിക്ഷേപ സ്ഥാപനങ്ങൾ
താത്പര്യം കാണിക്കുന്നു. രാകേഷ് ജുൻജുൻവാലയുടെ റേയർ എന്റെർപ്രെെസസ് ഓഹരി ഒന്നിന് 220 രൂപ നിരക്കിൽ 50 ലക്ഷം ഓഹരികളാണ് വാങ്ങികൂട്ടിയത്. ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് 48.65 ലക്ഷം ഓഹരികൾ വാങ്ങി.

Wipro: കമ്പനിയുടെ പ്രൊമോട്ടർ താരിഖ് പ്രേംജി സെപ്റ്റംബർ 13ന് 9.10 ലക്ഷം ഓഹരികൾ വാങ്ങികൂട്ടി.

Setco Automotive:
കമ്പനിയുടെ പ്രൊമോട്ടർ 16.25 ശതമാനം ഓഹരി പണയംവച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 17420ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയായ 17438ൽ പ്രതിരോധം രേഖപ്പെടുത്തി. തുടർന്ന് ദിവസം മുഴുവൻ താഴേക്ക് വീണ സൂചിക 17380ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ഒരിക്കൽ കൂടി 36500 എന്ന സപ്പോർട്ട് രേഖപ്പെടുത്തി ഇൻഡസ്ഇൻഡ് ബാങ്ക് കൊട്ടക് ബാങ്ക് എന്നിവയുടെ പിന്തുണയോടെ ലാഭത്തിൽ അടച്ചു. 0.39 ശതമാനം നേട്ടത്തിൽ 36613 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

സീൽ ഓഹരി 40 ശതമാനം നേട്ടം കെെവരിച്ചതിന് പിന്നാലെ നിഫ്റ്റി മീഡിയ 14 ശതമാനം ഉയരത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു. 

ചാഞ്ചാടി നിന്ന യൂറോപ്യൻ വിപണികൾ യുഎസ് വിപണി തുറന്നതിന് പിന്നാലെ താഴേക്ക് വീണു. പണപ്പെരുപ്പ കണക്കുകളെ തുടർന്ന് താഴേക്ക് വീണ യുഎസ് വിപണി നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണിയെ പിന്തുടർന്ന് ഏഷ്യൻ വിപണികൾ ഏറെയും നഷ്ത്തിലാണ് കാണപ്പെടുന്നത്. കൊറിയയുടെ KOSPI സൂചിക നേരിയ ലാഭത്തിലാണുള്ളത്. മറ്റു വിപണികൾ തിരികെ കയറാൻ സാവധാനം ശ്രമിക്കുന്നതായി കാണാം. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 17,424-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,350-17,270, 17,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17400, 17440, 17500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,500, 36,300, 36200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,700, 368,00, 37000, 37200 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17400, 17500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17300, 17200 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

36500ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 36500ൽ തന്നെ അനേകം പുട്ട് ഒഐയും കാണാം. ഇതിന് അടുത്തായി തന്നെ ഈ ആഴ്ച സൂചിക വ്യാപാരം അവസാനിപ്പിക്കുമെന്ന് ഓപ്ഷൻ സെല്ലേഴ്സ് കരുതപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,649.6 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും  310.31 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

യുഎസിലെ  പണപ്പെരുപ്പ കണക്കുകൾ ഇന്നലെ രാത്രി പുറത്തുവന്നിരുന്നു. ഇത് യുഎസ് വിപണി പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായിരുന്നു. ലാഭത്തിൽ തുറന്ന വിപണി പിന്നീട് വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു.

ഇന്നലെ ഹെവിവെയിറ്റ് ഓഹരികളായ RELIANCE, HDFCBANK എന്നിവ നേരിയ തോതിൽ നഷ്ടം രേഖപ്പെടുത്തി. KOTAK BANK ഓഹരി ശക്തമായ മുന്നേറ്റം തുടർന്ന് നേട്ടം കെെവരിച്ചു. 5 ദിവസം കൊണ്ട് 6 ശതമാനം നേട്ടമാണ് കൊട്ടക് സ്വന്തമാക്കിയത്. ഓഹരിയുടെ ശക്തി ഇന്ന് നഷ്ടമായാൽ ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ അടച്ചേക്കും.

ITC ഓഹരിയും ശാന്തമായ മുന്നേറ്റം നടത്താൻ ഒരുങ്ങുന്നതായി കാണാം. നിങ്ങൾക്ക് കഴിയുന്നത് പോലെ ഇടവേളകളിൽ ഈ ഓഹരിയിൽ നിക്ഷേപം നടത്താവുന്നാതാണ്.

ഇന്ന് ബുധനാഴ്ചയായതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും. ഗ്യാപ്പ് അപ്പ് ഓപ്പണിന് പിന്നാലെ ഒരു വീഴ്ച പ്രതീക്ഷിക്കാവുന്നതാണ്. എങ്കിലും ഏഷ്യൻ വിപണികൾ തിരികെ കയറാൻ ശ്രമിക്കുന്നത് കാണാം. അതിനാൽ നിഫ്റ്റി ഇന്ന് ഫ്ലാറ്റായി തന്നെ നിൽക്കുമെന്ന് കരുതാം. എങ്കിലും വിപണിയുടെ ദിശ മനസിലാക്കി മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement