പ്രധാനതലക്കെട്ടുകൾ

Bharti Airtel: മൂഡീസ് ഇൻവെസ്റ്റർ സർവീസ് കമ്പനിയുടെ ക്രെഡിറ്റ് ഔട്ട്‌ലുക്ക് സ്ഥിരതയിൽ നിന്ന് പോസിറ്റീവിലേക്ക് മാറ്റി.

Zomato: ദക്ഷിണാഫ്രിക്കയിലെ കമ്പനിയുടെ അനുബന്ധ സ്ഥാപനം രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. ചെലവ് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി നഷ്ടം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ കമ്പനി അടച്ചുപൂട്ടുകയാണ്.

Ujjivan Small Finance Bank: 3 വർഷത്തേക്ക് ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി ബാനവർ പ്രഭാകറിന്റെ നിയമനത്തിന് ആർബിഐ അംഗീകാരം നൽകി.

Balaji Amines: ഒക്ടോബർ 6-ന് അടച്ചുപൂട്ടിയ ഡിഎംഎഫ് കെമിക്കൽ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിച്ചു.

പൂർത്തിയാകാത്ത കേസുകൾക്ക് പോലും ടെലികോം കമ്പനികളുടെ ബാങ്ക് ഗ്യാരന്റി സർക്കാർ തിരികെ നൽകുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചേക്കും. Vodafone Idea- ഓഹരി നേട്ടം കെെവരിച്ചേക്കും.

BPCL: രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിർമ്മിക്കുന്നതിനായി 20 മെഗാവാട്ട് ഇലക്‌ട്രോലൈസറിനായി കമ്പനി ഉടൻ ടെൻഡർ നടത്തും.

HFCL: വിവിധ വായ്പാ ദാതാക്കളുമായി പണയം വച്ച എല്ലാ പ്രൊമോട്ടർ ഗ്രൂപ്പ് ഓഹരികളും തിരിച്ചെടുത്തതായി കമ്പനി അറിയിച്ചു. പ്രൊമോട്ടർമാർ സംയുക്തമായി കമ്പനിയുടെ 41.89 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.

Vedanta Ltd: ഓപ്പൺ മാർക്കറ്റ് ട്രാൻസാക്ഷനിലൂടെ പ്രൊമോട്ടർ ഉൾപ്പെടെയുള്ള രണ്ട് രണ്ട് എന്റിറ്റികൾ കമ്പനിയുടെ 3.7 ശതമാനം ഓഹരികൾ വാങ്ങികൂട്ടി.

Schaeffler India: തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിർമാണശാല സ്ഥാപിക്കുന്നതിനായി അടുത്ത നാലുവർഷത്തിനുള്ളിൽ കമ്പനി 300 കോടി രൂപയുടെ നിക്ഷേപം നടത്തും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17315 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന ആരംഭിച്ചതിനെ തുടർന്ന്
താഴെക്ക് കൂപ്പുകുത്തി. എന്നാൽ 17216ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറി 300 പോയിന്റുകളുടെ നേട്ടം കെെവരിച്ചു.
തുടർന്ന് 87 പോയിന്റുകൾക്ക് മുകളിലായി 17503 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി നേരിയ ഗ്യാപ്പ് ഡൌണിൽ 36862 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങിയെങ്കിലും കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി. 37250ന് അടുത്തായി സൂചിക നിരവധി തവണ സമ്മർദ്ദം രേഖപ്പെടുത്തി. ശേഷം ഇത് മറികടന്ന സൂചിക 37450 കെെവരിച്ചു. തുടർന്ന് 144 പോയിന്റുകൾ/ 0.39 ശതമാനം മുകളിലായി 37273 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റൽ(3.3%) നേട്ടം കെെവരിച്ച് മിന്നുപ്രകടനം കാഴ്ചവച്ചു.

യുഎസ് വിപണികൾ ദുർബലമായി വ്യാപാരം ആരംഭിച്ചെങ്കിലും അവസാന നിമിഷം നേട്ടത്തിൽ അടച്ചു. എന്നാൽ NASDAQ 0.5 ശതമാനം താഴേക്ക് വീണു. വലിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച
യൂറോപ്യൻ വിപണികൾ താഴേക്ക് വീണ് കുടത്ത നഷ്ടത്തിൽ അടച്ചു. എന്നാൽ FTSE തിരിക കയറി ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,568-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,450, 17,375, 17,325, 17,215, 17,050 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,550, 17,650, 17690, 17,800, 17,835
എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,000, 36,650, 36,500, 36,250 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,350, 37,500, 37,750 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 

18000, 17800 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 17500 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 18 ആയി കാണപ്പെടുന്നു.വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4,477 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,412 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ഇന്നലത്തെ താഴ്ന്ന നിലയിൽ നിന്നും വിപണി 300 പോയിന്റുകളുടെ ഇൻട്രാഡേ മുന്നേറ്റമാണ് കാഴ്ചവച്ചത്. എന്നാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടരുന്നത് കാളകൾക്ക് ശുഭകരമായി തോന്നുന്നില്ല. 18000 കോടിയ്ക്ക് അടുത്തായാണ് അവർ ഈ മാസം ഓഹരികൾ വിറ്റഴിച്ചത്.

കരുതൽ ശേഖരണത്തിലെ ക്രൂഡ് ഓയിൽ പുറത്തിറക്കാനുള്ള ബൈഡന്റെ തീരുമാനം പണപ്പെരുപ്പത്തിന്റെ വ്യാപ്തി കാണിക്കുന്നു. പല തുറമുഖങ്ങളിലും കണ്ടെയ്‌നറുകൾക്കായുള്ള കാത്തിരിപ്പ് കാലയളവ് റെക്കോർഡ് ഉയർന്നതാണെന്നും ഇത് ലോകം നേരിടുന്ന വിതരണ പ്രതിസന്ധിയെ എടുത്തുകാണിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ക്രൂഡ് ഓയിൽ വില ഇന്നലെയും ഉയർന്നു. ഇവ പരിഗണിക്കുമ്പോൾ, ആഗോള സൂചനകളും അനുകൂലമല്ല.

എന്നാൽ ചാർട്ടിലേക്ക് നോക്കിയാൽ എക്കാലത്തെയും ഉയർന്ന നിലയ്ക്ക് അടുത്തായി ആഗോള വിപണികൾ അസ്ഥിരമായി നിൽക്കുകയാണ്. പുറത്തുവന്നേക്കാവുന്ന ഒരു പോസിറ്റീവ് സൂചന പോലും വിപണിയെ മുകളിലേക്ക് ഉയർത്താൻ സഹായിച്ചേക്കും. എന്നാൽ ഏഷ്യൻ വിപണികൾ പ്രത്യേകിച്ചും നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 5 ശതമാനം ദൂരെയാണുള്ളത്.നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടാതെ വിപണി മുകളിലേക്ക് കയറുകയെന്നത് കഠിനകരമാണ്. ഇന്നലത്തെ റാലി അൽപ്പം പ്രതീക്ഷ നൽകുന്നു. 17200ന് അടുത്ത് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

എല്ലാ ബുധനാഴ്ചകളിലെയും പോലെ വിപണിയിൽ ഇന്നും ചാഞ്ചാട്ടം രൂക്ഷമായേക്കാം. പ്രത്യേകിച്ച് നാളെ മാസത്തെ എക്സ്പെയറി ഉള്ളതിനാൽ. എക്സ്പെയറിയുടെ ദിശ മനസിലാക്കുന്നതിനായി താഴേക്ക് 17200, മുകളിലേക്ക് 17700 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പ്രധാനതലക്കെട്ടുകൾ PayTM: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 473 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 436.7 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. IndusInd Bank: സ്വകാര്യമേഖലയിലെ വായ്പാ ദാതാക്കളിൽ 26 ശതമാനം വരെ പ്രൊമോട്ടർ ഹോൾഡിംഗ് അനുവദിക്കാനുള്ള ആർബിഐ നീക്കത്തെ അനുകൂലിച്ച് ബാങ്ക്. GHCL: സംസ്ഥാനത്ത് 500 കോടി രൂപ നിക്ഷേപിക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച് കമ്പനി. SBI: ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ. 2018 […]
പേടിഎം ക്യു 2 ഫലം, അറ്റ നഷ്ടം 473 കോടി രൂപയായി വർദ്ധിച്ചു സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 473 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 437 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 64 ശതമാനം വർദ്ധിച്ച് 1,090 കോടി രൂപയായി. കമ്പനിയുടെ ചെലവ് 37.75 ശതമാനം വർദ്ധിച്ച് 1,600 കോടി രൂപയായിട്ടുണ്ട്. അതേസമയം […]
പുതിയ കൊറോണ വകഭേദത്തിൽ നിന്നും നേട്ടമുണ്ടാക്കി വാക്സിനുകൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദത്തിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കേ നേട്ടമുണ്ടാക്കി കോവിഡ് വാക്സിനുകളും മറ്റ് ആരോഗ്യ ഓഹരികളും. വിർ ബയോടെക്നോളജി (+17%,നാസ്ഡാക്ക്), ഫൈസർ (+7%, എൻവൈഎസ്ഇ), ബയോ എൻ ടെക് എസ്ഇ (+20%, നാസ്ഡാക്ക്), മെഡേണ (+27%, നാസ്ഡാക്ക്), ഇനോവിയോ ഫാർമസ്യൂട്ടിക്കൽ (+6.7%, നാസ്ഡാക്ക്) എന്നിങ്ങനെ ഉയർന്നു. അതേസമയം യുഎസ് വിപണികൾ 2 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. (ഐഎസ്‌ടി സമയം 9:45 pm-ന് ലഭ്യമായ ഡാറ്റ അനുസരിച്ചാണിത്. യു.എസ് […]

Advertisement