പ്രധാനതലക്കെട്ടുകൾ

SBI Cards: എസ്‌ബി‌ഐ കാർഡ്സ് ആന്റ് പേയ്‌മെന്റ് സർവീസസ് 5.1 ശതമാനം ഓഹരി 5,000 കോടി രൂപയ്ക്ക് വിറ്റഴിച്ചേക്കും. ഓഹരി ഇന്നലെ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Religare Enterprises: അനുബന്ധ സ്ഥാപനമായ കെയർ ഹെൽത്ത് ഇൻഷുറൻസിന്റെ പേരിൽ 2,000 കോടി രൂപയുടെ ഐപിഒ നടത്താൻ കമ്പനി പദ്ധതിയിടുന്നു.

Coal India:
വെെകാതെ തന്നെ കമ്പനി കോളിന്റെ വില വർദ്ധിപ്പിച്ചേക്കും.

Power Grid : മാർച്ചിലെ നാലാം പാദത്തിൽ പവർഗ്രിഡിന്റെ പ്രതിവർഷ അറ്റാദായം 6.42 ശതമാനം വർദ്ധിച്ച് 3526 കോടി രൂപയായി.

Tube Investments of India: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 78  ശതമാനം വർദ്ധിച്ച് 129.12 കോടി രൂപയായി.Hindustan Petroleum:
എഥനോൾ കലർത്തിയ പെട്രോൾ ജമ്മു കാശ്മീർ, ലഡാക്ക് മേഖലകളിൽ  ആദ്യമായി വിതരണം ചെയ്ത് കമ്പനി.

Novartis India: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 43  ശതമാനം വർദ്ധിച്ച് 9.7  കോടി രൂപയായി.

J&K Bank: നാലാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 316 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇത് 293 കോടി രൂപയായിരുന്നു.

Datamatics Global Services: സൈബർകോം ഡാറ്റമാറ്റിക്സ് ഇൻഫർമേഷൻ സൊല്യൂഷസിന്റെ 49.50 ശതമാനം  ഓഹരി സെപ്റ്റംബർ 30ന് മുമ്പ് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.

JSW Steel : കമ്പനിയുടെ പ്രൊമോട്ടർ സഹ്യോഗ് ഹോൾഡിംഗ്സ് ജൂൺ 12ന്
1.07 കോടി ഓഹരികൾ പണയംവച്ചു.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Insecticides (India)
  • Gujarat Fluorochemicals
  • Balaji Telefilms
  • Dhani Services
  • Hinduja Global Solutions
  • Oriental Carbon & Chemicals
  • PSP Projects
  • Shree Renuka Sugars
  • Timken India

ഇന്നത്തെ വിപണി സാധ്യത

ഫെഡ് നയപ്രഖ്യാപനത്തിന് ശേഷം ഇന്നലെ 15650ന് അടുത്തായി വ്യാപാരം ആരംഭിച്ച  നിഫ്റ്റി മുകളിലേക്ക് കയറിയിരുന്നു. പിന്നീട് താഴേക്ക് വീണ സൂചിക 15600ൽ സപ്പോർട്ട് എടുത്ത് നിരികെ കയറി 15680 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
യും ഇതേരീതി പിന്തുടർന്നു. മുകളിലേക്ക് കയറിയ സൂചിക പിന്നീട് താഴേക്ക് വീണു. തുടർന്ന് സൂചിക 34450 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

INFY, TCS എന്നിവയുടെ പിന്തുണയോടെ നിഫ്റ്റി ഐടി സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.  ഇറക്കുമതി കുറയ്ക്കാൻ ചൈന തങ്ങളുടെ കമ്പനികളോട് ഉത്തരവിട്ടതിന് പിന്നാലെ മെറ്റൽ ഓഹരികൾ കൂപ്പുകുത്തി.യൂറോപ്യൻ  വിപണികൾ ഏറെയും ഫ്ലാറ്റായാണ് അടയ്ക്കപെട്ടത്. യുഎസ് വിപണി  പൊതുവെ താഴേക്ക് വീണപ്പോൾ NASDAQ മാത്രം മുകളിലേക്ക് കയറി. ഉയർന്ന പണപ്പെരുപ്പത്തെ ഭയന്ന് നിക്ഷേപകർ വളർച്ചാ ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഇത് സാധാരണയായി സംഭവിക്കുന്നതാണ്.

ഇന്നലത്തെ പതനത്തിന് ശേഷം ഏഷ്യൻ വിപണികൾ ഏറെയും
ഫ്ലാറ്റായാണ് കാണപ്പെടുന്നത്. SGX NIFTY 15,761-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

15,620, 15,570, 15,500 എന്നിവിടായി നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,800, 15900 എന്നിവ ശക്തമായ പ്രതിരോധ മേഖലയായി തുടരും.

35,000 35,500, 35,700 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. 34,450, 34,130, 34000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

16500, 15800 എന്നിവിടെയാണ് എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15000,15500 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. ഈ മാസം അവസാനിക്കാൻ ഇനി 5 വ്യാപാരം ദിവസങ്ങളെ നമുക്ക് മുന്നിലുള്ളു. അതിനാൽ തന്നെ ഇന്ന് വിപണി അടയ്ക്കുമ്പോൾ വ്യക്തമായ ഒരു ചിത്രം നമുക്ക് ലഭിക്കും.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 879.73 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 45.24 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.ഇന്നലത്തെ നീക്കത്തിന് ശേഷം ഇന്ന് വിപണി നേരിയ തോതിൽ മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്.  ഈ ഗ്യാപ്പ് അപ്പ് നില നിർത്താൻ സൂചികയ്ക്ക് സാധിക്കുന്നുണ്ടോ എന്ന് നോക്കി കാണേണ്ടതുണ്ട്. ഇത് അടുത്ത ആഴ്ചയിലേക്കുള്ള ഒരു സൂചന നൽകും.

ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതിനെ തുടർന്ന് രൂപ ദുർബലമായി കൊണ്ടിരിക്കുകയാണ്. ഐടി, ഫാർമ ഓഹരികളിൽ ശ്രദ്ധിക്കുക. ഐടി ഓഹരികളുടെ മുന്നേറ്റം തുടർന്നാൽ ഫാർമ ഓഹരികളിലും അത് കാണപ്പെട്ടേക്കാം.

34,500 എന്ന സപ്പോർട്ട് നിലയിലാണ് ബാങ്ക് നിഫ്റ്റി നിലകൊള്ളുന്നത്. അവസാന തവണ ഇതിന് താഴെ അടച്ചപ്പോൾ ബാങ്ക് നിഫ്റ്റി 30500 ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇന്ന് ആഴ്ചയുടെ അവസാന ദിനമാണ്. അതിനാൽ തന്നെ നമുക്ക് സുരക്ഷിതമായി വ്യാപാരം നടത്താം. അടുത്ത ആഴ്ചയിലെ ട്രെന്റ് മനസിലാക്കാൻ വിപണിയെ നിരീക്ഷിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement