പ്രധാനതലക്കെട്ടുകൾ
Wipro: ഡെനിം ഗ്രൂപ്പിലെ മുഴുവൻ ഓഹരികളും 22.4 ദശലക്ഷം ഡോളറിന് കമ്പനി വിറ്റഴിച്ചു.
Tata Power: എൻടിപിസി ലിമിറ്റഡിൽ നിന്നും 686 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ടാറ്റാ പവർ സോളാർ. 210 മെഗാവാട്ട് പീക്ക് സോളാർ പിവി പദ്ധതിക്കായാണ് ഓർഡർ നൽകിയിട്ടുള്ളത്.
Deepak Fertilisers & Petrochemicals: കമ്പനിയുടെ പ്രധാന ബിസിനസുകളെ പ്രത്യേക കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്നതിനിടെ പങ്കാളിത്തത്തിനായി വിദേശ കമ്പനികളുമായി ചർച്ച നടത്തി ദീപക്ക് ഫെർട്ടിലെെസർസ്.
Lupin’s: ക്യാൻസർ രോഗികളെ ചികിത്സിക്കുന്നതിനുള്ള ബയോസിമിലാർ ഉത്പന്നത്തിന് അനുമതി നൽകി യുഎസ് ആരോഗ്യ വകുപ്പ്.
Rossari Biotech: 421 കോടി രൂപയ്ക്ക് യൂണിറ്റോപ്പ് കെമിക്കൽസ് ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റോസാരി ബയോടെക് അറിയിച്ചു.
NHPC: കോർപ്പറേറ്റ് ബോണ്ട് വിതരണത്തിലൂടെ 4300 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദേശം പരിഗണിക്കുന്നതിനായി
ജൂൺ 10ന് ബോർഡ് യോഗം ചേരാൻ കമ്പനി തീരുമാനിച്ചു.
Shriram Transport Finance Company: ഇക്യുറ്റി ഓഹരി വിതരണത്തിലൂടെ ധനസമാഹരണം നടത്തുന്നത് പരിഗണിക്കാനായി ജൂൺ 7ന് ബോർഡ് യോഗം ചേരാൻ കമ്പനി തീരുമാനിച്ചു.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:
- General Insurance Corporation of India
- APL Apollo Tubes
- Gujarat State Petronet
- Quess Corp
- Nilkamal
- Arvind Fashions
- Cupid
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നേരിയ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉച്ചവരെ താഴേക്ക് നീങ്ങി. പ്രാധാന ലാർജ് ക്യാപ്പ് ഓഹരികൾ എല്ലാം തന്നെ സൂചികയെ 15450ലേക്ക് വലിച്ചടുപ്പിച്ചു. പിന്നീട് നടന്ന റാലിയിൽ കത്തിക്കയറിയ സൂചിക 15600ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി നിഫ്റ്റിയുടെ അത്ര ബെയറിഷായിരുന്നില്ല. അവസാനം നടന്ന റാലിക്ക് മുമ്പ് വരെ സൂചിക അസ്ഥിരമായി കാണപ്പെട്ടു. സൂചിക 0.1 നേട്ടത്തിൽ 35373 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
RELIANCE 2200 എന്ന നില മറികടന്നു. നിഫ്റ്റി പി.എസ്.യു ബാങ്ക്സ്, മെറ്റൽ ഓഹരികൾ എന്നിവയും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
യൂറോപ്യൻ വിപണികൾ പോസിറ്റീവ് സൂചന നൽകി ഫ്ലാറ്റായാണ് അടയ്ക്കപെട്ടത്. യുഎസ് വിപണി അസ്ഥിരമായി നിന്നെങ്കിലും ഇടയ്ക്ക് താഴേക്ക് വീഴുകയും വ്യാപാരം അവസാനിക്കാൻ നേരം തിരികെ കയറി ഫ്ലാറ്റായി അടയ്ക്കുകയും ചെയ്തു.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്.
യൂറോപ്യൻ ഫ്യൂച്ചറുകൾ പോസിറ്റീവ് സൂചന നൽകുന്നു. യുഎസ് ഫ്യൂച്ചറുകൾ ഫ്ലാറ്റായിട്ടാണുള്ളത്. SGX NIFTY 15,703 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,550, 15,500, 15.450, 15,400 എന്നിവിടായി നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
15,700 എന്നിവിടെ അനേകം കോൾ ഒഐ ഉള്ളതിനാൽ നിഫ്റ്റിയിൽ ഇത് ശക്തമായ പ്രതിരോധം തീർത്തേക്കും. ഒരുപക്ഷേ ശക്തമായി ഇത് തകർക്കപെട്ടാൽ വിപണിയിൽ ഒരു ഹ്രസ്വകാല റാലി അരങ്ങേറിയേക്കാം.
35,500, 36,000 എന്നത് ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന പ്രതിരോധ മേഖലയാണ്. 35500ന് മുകളിലോ സമീപത്തോ ആയി സൂചിക വ്യാപാരം ആരംഭിക്കാനുള്ള സാധ്യത കാണുന്നു.
35,000ൽ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉണ്ട്. ദിവസങ്ങളായി സൂചിക ഇതിന് മുകളിൽ തന്നെയാണ് നിലകൊള്ളുന്നത്.
വിപണിയിൽ ഇന്നലെ അനേകം കോൾ ഒഐകൾ രൂപപ്പെട്ടിരുന്നു. നിഫ്റ്റിയുടെ പിസിആർ കുറഞ്ഞ് 1 ആയി. വിപണി ശാന്തമാകുന്നു എന്നതിന്റെ സൂചനയാണിത്.
15600, 15700 എന്നിവിടാണ് ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 15000, 15500 എന്നിവിടെ അനേകം പുട്ട് ഒഐയും കാണാം.
ഇന്നലെ കൂടുതൽ കോൾ ഒഐകൾ രൂപപ്പെട്ടതിന് പിന്നാലെ ബാങ്ക് നിഫ്റ്റിയുടെ പിസിആർ കുറഞ്ഞ് 0.7 ആയി. 35500ൽ അനേകം കോൾ ഒഐകൾ കാണാം. അതിനാൽ തന്നെ ഗ്യാപ്പ് അപ്പിൽ നിഫ്റ്റി 15700നും ബാങ്ക് നിഫ്റ്റി 35500നും മുകളിൽ നിലനിന്നാൽ അനേകം ഓപ്ഷൻ സെല്ലേഴ്സ് പ്രതിസന്ധിയിലാകും.
അപ്രതീക്ഷിതമായുള്ള ഗ്യാപ്പ് അപ്പ് ഓപ്പണിംഗിന് ശേഷം സാധാരണ ഗതിയിൽ സൂചിക താഴേക്ക് വീഴാനാണ് സാധ്യത. ഗ്യാപ്പ് അപ്പിന് ശേഷം നിഫ്റ്റിയിൽ ഇന്ന് എന്ത് തന്നെ സംഭവിക്കുമെന്ന് കണ്ട് അറിയാം.
INDIA VIX 17 ആയി. ഇത് അസ്ഥിരത സൂചിപ്പിക്കുന്നു. എന്നാൽ വിപണിയൽ ഇന്നലത്തെ പോലെ ചാഞ്ചാട്ടം പ്രതീക്ഷിക്കാവുന്നതാണ്.
RELIANCE-ന് 2200 എന്ന ലെവൽ നിലനിർത്താൻ സാധിക്കുമോ എന്ന് ശ്രദ്ധിക്കുക.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 921 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 241 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
വിപണി ശക്തമായി തന്നെ നിൽക്കുകയാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഇന്ന് എക്സ്പെയറി ദിവസമായതിനാൽ തന്നെ വിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. നിഫ്റ്റി ഇന്ന് 15500നും 15700നും ഇടയിലായി വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത. എന്നാൽ മുകളിലേക്ക് നീങ്ങിയാൽ ഇത് 15750 വരെ പോയേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.