ഇന്ത്യയുടെ സേവന പി.എം.ഐ ജൂണിൽ 41.2 ആയി രേഖപ്പെടുത്തി

ഇന്ത്യയുടെ സേവന മേഖലയിലെ പ്രവർത്തനങ്ങൾ 11 മാസത്തെ  ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തി. ഇന്ത്യ സർവീസസ് പർച്ചേസിംഗ് മാനേജേഴസ് സൂചിക  ജൂണിൽ 41.2 ആയി. മേയിൽ ഇത് 46.4 ആയിരുന്നു. ഇന്ത്യൻ സേവനങ്ങൾക്കായുള്ള അന്താരാഷ്ട്ര ആവശ്യകതയും ജൂണിൽ ഇടിഞ്ഞു. 

എൻഎംസിഡിയിലെ  7.49 ശതമാനം ഓഹരി വിൽക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

നാഷണൽ മിനറൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ 7.49 ശതമാനം ഓഹരി വിൽക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഓപ്പൺ ഫോർ സെയിലിലൂടെ ഓഹരി ഒന്നിന് 165 രൂപ വീതം 11.72 കോടി ഇക്യുറ്റി ഓഹരികളാണ് വിറ്റഴിക്കുക. ഇതോടെ എൻഎംസിഡിയിലെ സർക്കാർ വിഹിതം 60 ശതമാനമായി കുറയും.

യൂറോപ്യൻ എനർജി എക്സ്ചേഞ്ചുമായി ധാരണാപത്രം ഒപ്പിട്ട് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ

വൈദ്യുതി ഡെറിവേറ്റീവ് ഉത്പ്പന്നങ്ങളെക്കുറിച്ചുള്ള അറിവും വൈദഗ്ധ്യവും പങ്കിടുന്നതിനായി യൂറോപ്യൻ എനർജി എക്സ്ചേഞ്ച് എ.ജിയുമായി ധാരണാപത്രം ഒപ്പിട്ട് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ. വിദ്യാഭ്യാസം, പരിശീലനം തുടങ്ങിയ മേഖലകളിൽ രണ്ട് എക്സ്ചേഞ്ചുകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

585 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കി ഐടിഡി സിമന്റേഷൻ 

585 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കി ഐടിഡി സിമന്റേഷൻ.  ‘ഡ്രീം സിറ്റി ഡിപ്പോ’യുടെ വികസനവും നിർമാണവുമായി ബന്ധപ്പെട്ടതാണ് ആദ്യ ഓർഡർ. ഡൽഹിയിലെ പാലാമിലെ എയർഫോഴ്സ് സ്റ്റേഷനിൽ എയ്‌റോ സ്പേസ് മ്യൂസിയം നിർമിക്കുന്നതിനായി മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിൽ നിന്നാണ് രണ്ടാമത്തെ ഓർഡർ ലഭിച്ചത്.

ഊർജ വിപണിയിലെ ഐ‌ഇ‌എക്സിന്റെ തത്സമയ വിൽ‌പന വോളിയം ജൂണിൽ മൂന്ന് മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തി

ഊർജ വിപണിയിലെ ഐ‌ഇ‌എക്സിന്റെ തത്സമയ വിൽ‌പന വോളിയം ജൂണിൽ മൂന്ന് മടങ്ങ് വർദ്ധിച്ച് 1726 മില്യൺ യുണിറ്റായി. ഐ‌ഇ‌എക്സിന്റെ വൈദ്യുതി വ്യാപാരം 48 ശതമാനം വർദ്ധിച്ച് 7,093 എം‌യു ആയി രേഖപ്പെടുത്തി.

ഹെറൻ‌ബ ഇൻഡസ്ട്രീസിന്റെ 110 കോടി രൂപയുടെ വിപുലീകരണ പദ്ധതിക്ക് അനുമതി ലഭിച്ചു

ഗുജറാത്തിലെ ഉത്പാദന കേന്ദ്രത്തിൽ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ നിന്നും ഹെറൻ‌ബ ഇൻഡസ്ട്രീസ് ലിമിറ്റഡിന്  അനുമതി ലഭിച്ചു. കീടനാശിനികൾ, കുമിൾനാശിനികൾ, എന്നിവ ഉത്പാദിപ്പിക്കുന്നതിനായി പ്രതിവർഷം 24,900 ടൺ അധിക ഉത്പാദന ശേഷി  സ്ഥാപിക്കുന്നതാണ് പദ്ധതി. 110 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

ഒന്നാം പാദത്തിൽ വിൽപ്പന ഇരട്ടിയായി വർദ്ധിക്കുമെന്ന് ഗോദ്‌റെജ് കൺസ്യൂമർ 

ജൂണിലെ ഒന്നാം പാദത്തിൽ വിൽപ്പന ഇരട്ടിയായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്. ഒന്നാം പാദത്തിൽ ജിസിപിഎല്ലിന്റെ ഹോം കെയർ വിഭാഗത്തിൽ ശക്തമായ വിൽപ്പന അരങ്ങേറിയിരുന്നു. 

570 കോടി രൂപയുടെ മുൻഗണനാ ഇഷ്യുവിന് അംഗീകാരം നൽകി റെലിഗെയർ ഓഹരി ഉടമകൾ

570 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ ഇഷ്യുവിന് അംഗീകാരം നൽകി റെലിഗെയർ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾ. ബർമൻ ഫാമിലി, ഏരസ് എസ്എസ്ജി ക്യാപിറ്റൽ എന്നിവയുൾപ്പെടെ നിലവിലുള്ള ഓഹരി ഉടമകൾക്ക് കമ്പനി 5.41 കോടി ഇക്വിറ്റി ഓഹരികൾ 105.25 രൂപയ്ക്ക് അനുവദിക്കും.

എച്ച്.ഡി.എഫ്.സി ബാങ്ക്, ഒന്നാം പാദത്തിൽ ലോൺ വളർച്ച 14 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ജൂണിലെ ഒന്നാം പാദത്തിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോൺ വളർച്ച 14.4 ശതമാനം വർദ്ധിച്ച് 11.47 ലക്ഷം കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് ലോൺ വളർച്ച 1.3 ശതമാനം ഉയർന്നു. ബാങ്കിന്റെ പ്രതിവർഷ നിക്ഷേപം 13 ശതമാനം  ഉയർന്ന് 13.4 ലക്ഷം കോടി രൂപയായി.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement