മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഡിസംബറിലെ സേവനങ്ങളുടെ പിഎംഐ

ഡിസംബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഇന്ത്യയുടെ സേവന മേഖലയുടെ പിഎംഐ. അതേസമയം വിപുലീകരണം നിലനിർത്തുന്നുണ്ട്. 2021 ഡിസംബറിൽ 55.5 ആയിരുന്നു ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ സർവ്വീസസ് പർച്ചേസിംഗ് മാനേജേർസ് ഇൻഡക്സ് (പിഎംഐ). നവംബറിൽ ഇത് 58.1 ആയിരുന്നു. മുൻ മാസത്തെ അപേക്ഷിച്ച് 50 ന് മുകളിലുള്ള മൂല്യം വിപുലീകരണത്തെയാണ് സൂചിപ്പിക്കുന്നത്. ആഭ്യന്തര വിപണിയെ കേന്ദ്രീകരിച്ചായിരുന്നു പുതിയ ഓർഡറുകളുടെ വർദ്ധനവ്. അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ കാരണം വിദേശ ബിസിനസുകൾ കൂടുതൽ ഇടിഞ്ഞു.

ആസ്തികളും ബാധ്യതകളും പുതിയ യൂണിറ്റിലേക്ക് മാറ്റാൻ അദാനി ട്രാൻസ്മിഷൻ

കമ്പനിയുടെ ചില ആസ്തികളും ബാധ്യതകളും പുതുതായി സംയോജിപ്പിച്ച അദാനി ട്രാൻസ്മിഷൻ സ്റ്റെപ്പ്-വൺ ലിമിറ്റഡിന് കൈമാറാൻ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് (എടിഎൽ). ഇതിൽ അദാനി ട്രാൻസ്മിഷൻ ഇന്ത്യ ലിമിറ്റഡ് (എടിഐഎൽ), മഹാരാഷ്ട്ര ഈസ്റ്റേൺ ഗ്രിഡ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് (എംഇജിപിടിസിഎൽ) എന്നിവയിലെ എടിഎലിന്റെ ഓഹരികളും ഉൾപ്പെടുന്നു. എടിഐഎൽ, എംഇജിപിടിസിഎൽ എന്നിവയ്ക്ക് കമ്പനി നൽകിയ ഇന്റർ-കോർപ്പറേറ്റ് കടവും ഇതിൽ ഉൾപ്പെടുന്നു.

ഏപ്രിൽ-ഡിസംബർ കാലയളവിലെ കോൾ ഇന്ത്യയുടെ മൂല്യം 37 ശതമാനം ഉയർന്ന് 10,717 കോടിയായി.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെ 10,717 കോടി രൂപ മൂലധന ചെലവ് (കാപെക്‌സ്) രേഖപ്പെടുത്തി കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). 37.4% വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ കാലയളവിൽ സിഐഎൽന്റെ കാപെക്‌സ് ചെലവ് ലക്ഷ്യം വച്ചതിന്റെ 86.3% നേട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇതേകാലയളവിൽ സിഐഎൽന്റെ കൽക്കരി പ്ലാന്റുകളുടെ നിർമ്മാണം, 1,344 കോടി രൂപ ചെലവുള്ള സൈലോകൾ, 1,785 കോടി രൂപ ചെലവുള്ള റെയിൽ സൈഡിംഗുകൾ, റെയിൽ ഇടനാഴികൾ.എന്നിവ സിഐഎൽന്റെ മൊത്തം കാപെക്‌സിന്റെ 29% ആണ്.

ക്യു 3 യിൽ സുപ്രധാന ഓർഡറുകൾ നേടി എൽ & ടി ഹെവി എഞ്ചിനീയറിംഗ്

മൂന്നാം പാദത്തിൽ വിവിധ ബിസിനസ് സെഗ്‌മെന്റുകൾക്കായി സുപ്രധാന കരാറുകൾ നേടി ലാർസൻ ആൻഡ് ടൂബ്രോയുടെ ഹെവി എഞ്ചിനീയറിംഗ് വിഭാഗം. മിഡിൽ ഈസ്റ്റിലെ ഹൈഡ്രോകാർബൺ മേഖലയിലെ ഒരു പ്രധാന ഉപഭോക്താവിൽ നിന്നും കമ്പനിയുടെ എംആർയു വിഭാഗത്തിന് ഓർഡർ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ബറൗണി റിഫൈനറിയുടെ (ബിആർ-9) വിപുലീകരണത്തിന്റെ ഭാഗമായി ആർഎഫ്സിസി (റെസിഡ്യൂ ഫ്ലൂയിഡ് കാറ്റലിറ്റിക് ക്രാക്കിംഗ്) നവീകരണത്തിനുള്ള ഒരു പ്രോജക്റ്റും എംആർയു ബിസിനസ്സ് നേടിയിട്ടുണ്ട്.

എഐ ഉപയോഗിച്ച് നെറ്റ്‌വർക്ക് ഓഫറുകൾ നൽകുന്നതിനായി ആപെർകോമുമായി പങ്കാളികളായി എച്ച്‌എഫ്സിഎൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പവർഡ് വൈഫൈ അനലിറ്റിക്‌സ് ടെക് പ്രൊവൈഡറായ ആപെർകോമിന്റെ പങ്കാളിത്തത്തോടെ മുഴുവൻ ഐഒ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലും എഐ സംയോജിപ്പിക്കാൻ ഒരുങ്ങി എച്ച്‌എഫ്സിഎൽ ലിമിറ്റഡ്. കമ്പനിയുടെ വയർലെസ് സൊല്യൂഷനുകൾക്ക് തത്സമയം ഉപഭോക്തൃ അനുഭവം നിരീക്ഷിക്കാനും അതിന്റെ ക്ലൗഡ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി വൈഫൈ നെറ്റ്‌വർക്ക് കാലിബ്രേറ്റ് ചെയ്യാനും സാധിക്കും.

ഒഎൻജിസിയിൽ നിന്ന് 40 കോടിയുടെ കരാർ നേടി നെൽകോ

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ (ഒഎൻജിസി) നിന്നും 40 കോടി രൂപയുടെ കരാർ നേടി നെൽകോ ലിമിറ്റഡ്. ഓഫ്‌ഷോർ മേഖലകളിൽ ഉപഗ്രഹങ്ങൾ വഴിയുള്ള ആശയവിനിമയം സാധ്യമാക്കുന്നതിനാണിത്. ഒഎൻജിസിയുടെ ക്യാപ്റ്റീവ് വെരി സ്മോൾ അപ്പേർച്ചർ ടെർമിനൽ (വിഎസ്എടി) അടിസ്ഥാനമാക്കിയായിരിക്കും നെറ്റ്‌വർക്ക്. ഇതിന്റെ വിതരണം, കമ്മീഷൻ, പരിപാലനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.

ഫ്ലേം പ്രൂഫ് ലോ വോൾട്ടേജ് മോട്ടോറുകൾ പുറത്തിറക്കി എബിബി ഇന്ത്യ

ഫ്ലേം പ്രൂഫ് (എഫ്എൽപി) മോട്ടോറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി എഞ്ചിനീയറിംഗ് സർവീസ് കമ്പനിയായ എബിബി ഇന്ത്യ. സ്ഫോടന സാധ്യതയുള്ള അന്തരീക്ഷത്തിലുള്ള ആപ്ലിക്കേഷനുകൾക്കുള്ള സുരക്ഷിതമായ തിരഞ്ഞെടുപ്പാണ് ഫ്ലേം പ്രൂഫ് ലോ വോൾട്ടേജ് മോട്ടോറുകൾ. കുറഞ്ഞ വൈബ്രേഷൻ ലെവൽ, വർദ്ധിച്ച വിശ്വാസ്യത, കുറഞ്ഞ പരിപാലനം എന്നിവ എഫ്‌എൽപി മോട്ടോറുകൾ വാഗ്ദാനം ചെയ്യുന്നു. ഹരിയാനയിലെ ഫരീദാബാദിലുള്ള എബിബി ഇന്ത്യയുടെ സ്ഥാപനത്തിലാണ് ഉൽപ്പന്നം നിർമ്മിക്കുന്നത്.

ആമസോണും ഫ്യൂച്ചറും തമ്മിലുള്ള മധ്യസ്ഥത തടഞ്ഞ് ഡൽഹി ഹൈക്കോടതി

ആമസോൺ.കോം ഐഎൻസിയുമായുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ നിലവിലുള്ള മദ്ധ്യസ്ഥത നിർത്തിവച്ച് ഡൽഹി ഹൈക്കോടതി. ഒരു ഇന്ത്യൻ ആന്റിട്രസ്റ്റ് ഏജൻസി ഇരുപക്ഷവും തമ്മിലുള്ള 2019 ലെ ഇടപാട് താൽക്കാലികമായി നിർത്തിവച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ചില കരാറുകളുടെ ലംഘനം ആരോപിച്ച് റീട്ടെയിൽ ആസ്തികൾ എതിരാളികളായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് വിൽക്കാനുള്ള ഇന്ത്യൻ റീട്ടെയ്‌ലറുടെ ശ്രമം തടയാൻ ആമസോൺ ഫ്യൂച്ചർ യൂണിറ്റിലെ 2019 ലെ നിക്ഷേപത്തിന്റെ നിബന്ധനകൾ വിജയകരമായി പ്രയോഗിക്കുകയായിരുന്നു.

കാൺപൂർ മെട്രോക്കായി 2,000 ടൺ സ്റ്റെയിൻലെസ് സ്റ്റീൽ നൽകി ജെഎസ്എൽ

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കാൺപൂർ മെട്രോ പദ്ധതിക്കായി 2,000 ടൺ സ്റ്റീൽ വിതരണം ചെയ്ത് ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡ് (ജെഎസ്എൽ). വ്യത്യസ്ത തരത്തിലുള്ള ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീലാണ് കമ്പനി റോളിംഗ് സ്റ്റോക്ക് നിർമ്മാതാക്കളായ അൽസ്റ്റോമിന് കൈമാറിയത്. 2021 സെപ്റ്റംബർ 18-ന് മെട്രോയ്ക്കുള്ള ആദ്യത്തെ വിഭാഗം ട്രെയിനുകൾ ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷന് (യുപിഎംആർസി) അൽസ്റ്റോം കൈമാറിയിരുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement