ടാറ്റാ ​ഗ്രൂപ്പ്- മിസ്ട്രി കേസിൽ  ടാറ്റയ്ക്ക് അനുകൂലമായി വിധി പറഞ്ഞ് സുപ്രീംകോടതി

സൈറസ് മിസ്ട്രിയെ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ കേസിൽ ടാറ്റയ്ക്ക് അനുകൂല വിധി പറഞ്ഞ് സുപ്രീംകോടതി. സൈറസ് മിസ്ട്രിയെ പുറത്താക്കിയ നടപടിയിൽ നിയമപ്രശ്നങ്ങളില്ലന്ന് പറഞ്ഞ കോടതി നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ നിർദ്ദേശം റദ്ദാക്കി.

ഭൂഷൺ പവർ & സ്റ്റീൽ ഏറ്റെടുക്കുന്നതിനായി 19350 കോടി രൂപ നൽകി ജെ.എസ്.ഡബ്ല്യു  സ്റ്റീൽ

ഭൂഷൺ പവർ & സ്റ്റീൽ ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിനായി 19350 കോടി രൂപ നൽകി ജെ.എസ്.ഡബ്ല്യു  സ്റ്റീൽ. ഇന്ത്യയുടെ കിഴക്കൻ മേഖലയിലേക്കുള്ള  ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ പ്രവേശനം ഇത് സാധ്യമാക്കുന്നു. സെയ്‌ലും ടാറ്റാ സ്റ്റീലുമാണ് ഇതുവരെ ഈ മേഖലകളിൽ ആധിപത്യം പുലർത്തിയിരുന്നത്.

ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനായി പിയർ മൊബിലിറ്റിയുമായി കെെകോർത്ത് ബജാജ് ഓട്ടോ

ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനായി പിയർ മൊബിലിറ്റിയുമായി കെെകോർത്ത് ബജാജ് ഓട്ടോ. അറ്റകുറ്റപ്പണി കുറഞ്ഞതും വായുമലിനീകരണം പൂർണമായും ഇല്ലാത്തതുമായ  ലൈറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2020 ഓടെ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ  അവതരിപ്പിക്കും.

ബാർബിക്യൂ നേഷൻ ഐപിഒ, അവസാന  ദിനം 5.98 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു

452 രൂപ സമാഹരിക്കുന്നതിനായി ബാർബിക്യൂ നേഷൻ നടത്തിയ ഐപിഒ  അവസാന  ദിനം 5.98 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. വിതരണത്തിനായി നൽകിയ 49.99  ലക്ഷം ഷെയറുകൾക്ക് വേണ്ടി
2.99 കോടി  ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു.  റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം  13.13 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

നോയിഡയിൽ 475 കോടി രൂപയുടെ 275 ലധികം വസ്തുവകകൾ വിറ്റഴിച്ച്
ഗോദ്‌റെജ് പ്രോപ്പർട്ടീസ്

നോയിഡയിലെ ഗോദ്‌റെജ് വുഡ്സ് ലോഞ്ചിംഗിന്റെ ഭാഗമായി 475 കോടി രൂപയുടെ 275 ലധികം വസ്തുവകകൾ വിറ്റഴിച്ചതായി ഗോദ്‌റെജ് പ്രോപ്പർട്ടീസ്  അറിയിച്ചു. നാഷണൽ ക്യാപിറ്റൽ മേഖലയിലെ  അഞ്ച് നഗരങ്ങളിലായി 17 പ്രോജക്ടുകൾ  ലഭിച്ചതായും കമ്പനി  അവകാശപ്പെട്ടു.

മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിനെ ഏകീകരിക്കുന്നതിനായി  
എം ആന്റ് എം ബോർഡ് അംഗീകാരം

മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിനെ ഏകീകരിക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഡയറക്ടർ ബോർഡ് അനുമതി നൽകി. ലാസ്റ്റ്  മൈൽ മൊബിലിറ്റി, ഇലക്ട്രിക് വെഹിക്കിൾ ടെക് സെന്റർ എന്നീ രണ്ട് തട്ടിലായി  കമ്പനിയുടെ ഇലക്ട്രിക് വാഹന പ്രവർത്തനങ്ങളെ തരം തിരിക്കാൻ ഇതിലൂടെ സാധിക്കും.

സി.എൻ.ജി സ്റ്റേഷനുകൾ ആരംഭിക്കുവാനായി ഗെയിൽ ഗ്യാസുമായി കരാർ ഒപ്പുവച്ച് കോൺഫിഡൻസ് പെട്രോളിയം

ബെംഗളൂരുവിൽ സി.എൻ.ജി സ്റ്റേഷനുകൾ ആരംഭിക്കുവാനായി
ഗെയിൽ ഗ്യാസുമായി കരാർ ഒപ്പുവച്ച് കോൺഫിഡൻസ് പെട്രോളിയം. ബിൽഡ്-ഓപ്പറേറ്റ് രീതിയിൽ  അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സി.എൻ.ജി സ്റ്റേഷനുകൾ നിർമ്മിക്കും. 

20.50 കോടി രൂപയക്ക് ബി‌ബി‌ടി‌എൽ ഏറ്റെടുത്ത് പവർ ഗ്രിഡ്

ബിക്കാനീർ -2 ഭിവടി ട്രാൻസ്കോ ലിമിറ്റഡ് (ബി‌ബി‌ടി‌എൽ) ഏറ്റെടുത്തതായി പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പറഞ്ഞു.  രാജസ്ഥാനിലെ സൗരോർജ്ജ മേഖലകളിൽ നിന്ന് വൈദ്യുതി നീക്കം ചെയ്യുന്നതിനായി പി‌എഫ്‌സി കൺസൾട്ടിംഗ് സ്ഥാപിച്ച എസ്‌പി‌വിയാണ്  ബി‌ബി‌ടി‌എൽ. 20.50 കോടി രൂപയ്ക്കാണ് ഇത് ഏറ്റെടുത്തത്.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement