ഇന്നത്തെ വിപണി വിശകലനം

ബാങ്ക് നിഫ്റ്റിയുടെ പിന്തുണയിൽ കത്തിക്കയറി വിപണി, സാമ്പത്തിക ഓഹരികൾ മിന്നും പ്രകടനം കാഴ്ചവച്ചു.

ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15000 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം ഒന്ന് പതുങ്ങിയെങ്കിലും പിന്നീട് കുതിച്ചുകയറി. 4 മണിക്കൂറോളം 40 പോയിന്റുകൾക്ക് ഉള്ളിൽ വ്യാപാരം നടത്തിയിരുന്ന സൂചികയെ സാമ്പത്തിക ഓഹരികളാണ്  കെെപിടിച്ചുയർത്തിയത്. തിങ്കളാഴ്ചത്തെ ഏറ്റവും ഉയർന്ന നിലമറികടന്ന സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 269 പോയിന്റുകൾ/ 1.81 ശതമാനം മുകളിലായി 15175 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

33,748 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 33400ന്  അടുത്തായി ഏറെ നേരം അസ്ഥിരമായി കാണപ്പെട്ടു. എന്നാൽ ഉച്ചയോടെ SBI-യുടെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സൂചിക കത്തിക്കയറി 600 പോയിന്റുകളുടെ നേട്ടം കെെവരിച്ചു.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 1272 പോയിന്റ്/ 3.82 ശതമാനം  മുകളിലായി 34606 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് 3.82 ശതമാനവും നിഫ്റ്റി ഫിൻസർവ് 3.2  ശതമാനവും നിഫ്റ്റി റിയൽറ്റി 1.15  ശതമാനവും നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന്  ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസയമം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ്  വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ഫെബ്രുവരിയിലെ ബജറ്റിന് ശേഷം സാമ്പത്തിക ഓഹരികൾ നേട്ടം കെെവരിച്ച നിർണായക ദിവസമായിരുന്നു ഇന്നത്തേത്.

മാർച്ചിലെ നാലാം പാദത്തിൽ State Bank of India-യുടെ  പ്രതിവർഷ അറ്റാദായം 80 ശതമാനം വർദ്ധിച്ച്  6450 കോടി രൂപയായി. ബാങ്കിന്റെ എൻ.പി.എ മുൻ 1.50 ശതമാനമായി  കുറഞ്ഞു. മൂന്നാം പാദത്തിൽ ഇത് 1.81 ശതമാനമായിരുന്നു. ഇത് ബാങ്ക് നിഫ്റ്റിക്ക്  മേലുള്ള പ്രതീക്ഷ ഉയർത്തുകയും HDFC Bank-ന്റെ സഹായത്തോടെ സൂചിക കുതിച്ചുകയറുകയും ചെയ്തു.

IndusInd Bank, HDFC Bank എന്നിവയുടെ സഹായത്തോടെ സ്വകാര്യ ബാങ്കുകൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നാലാം പാദ ഫലം വന്നതോടെ SBI-യും ഇതിന്റെ ഭാഗമായി. നിഫ്റ്റിയുടെ ടോപ്പ് 7 ഗെയിനേഴ്സിലുള്ള ഏഴ് ഓഹരികളും സാമ്പത്തിക ഓഹരികളാണ്.

HDFC, HDFC Bank എന്നിവ നിഫ്റ്റിയുടെ മുന്നേറ്റത്തിനായി 100 പോയിന്റുകൾ സംഭാവന ചെയ്തു. ICICI Bank, SBI, Kotak Bank, Axis Bank, IndusInd Bank എന്നീ ബാങ്കുകളും സൂചികയ്ക്ക് 100 പോയിന്റിന് അടുത്ത് നേട്ടം നൽകി.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കായുള്ള ഉത്തേജന പാക്കേജിനുള്ള നിർദേശങ്ങൾ നൽകി വരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബ്ലാക്ക് ഫംഗസ് രോഗം വർദ്ധിച്ചു വരികയും വാക്സിൻ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ  ലോക്ക് ഡൗൺ ജൂൺ 1 വരെ നീട്ടാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ.

M&M ഇന്ന് 1.95 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി. Tata Motors ഇന്ന് 1.75 ശതമാനം ഉയർന്നു.

നാലാം പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച ഫലം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ Hindalco ഇന്ന് 1.2 ശതമാനം നേട്ടം കെെവരിച്ചു. കമ്പനിയുടെ പ്രതിവർഷ അറ്റാദായം 188 ശതമാനം വർദ്ധിച്ച് 1928 കോടി രൂപയായിരുന്നു.

വിപണി അടച്ചതിന് ശേഷം JSW Steel -ന്റെ നാലാം പാദഫലം പുറത്തുവന്നു. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 56 ശതമാനം വർദ്ധിച്ച്  4198 കോടി രൂപയായി. പോയവർഷത്തെ അപേക്ഷിച്ച് അറ്റാദായം 1717 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

പഞ്ചസാര കയറ്റുമതിക്കുള്ള സബ്സിഡി ടണ്ണിന് 4000 രൂപയായി കുറച്ചതിന് പിന്നാലെ Balramchin ഓഹരി വില 3.3 ശതമാനവും EidParry 1.3 ശതമാനവുമായി ഇടിഞ്ഞു.

നാലാം പാദത്തിൽ Dr Lal Path Labs-ന്റെ പ്രതിവർഷ അറ്റാദായം 156 ശതമാനം വർദ്ധിച്ച് 83.4 കോടി രൂപയായി. മുൻ പാദത്തേക്കാൾ 11 ശതമാനത്തിന്റെ  ഇടിവാണ് അറ്റാദായം രേഖപ്പെടുത്തിയത്. 

അറ്റാദായം 3018 കോടി രൂപയായതിന് പിന്നാലെ HPCL ഓഹരി ഇന്ന് 5 ശതമാനം ഇൻട്രാഡേ നേട്ടം കെെവരിക്കുകയും പിന്നീട് 3 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

ഇന്നലെ നാലാം പാദഫലം പുറത്തുവന്നതിനെ തുടർന്ന് Havells India ഇന്ന് 4 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

നിഫ്റ്റി വീണ്ടും 15000ലേക്ക് തിരികെ കയറുമെന്ന് ഇന്നലെ ഞങ്ങൾ പറഞ്ഞിരുന്നു.  SBI-യുടെ പിന്തുണ ഇതിന് നിർണായമാകുമെന്നും ഞങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സ്വകാര്യ ബാങ്കുകൾ ഇത്തരത്തിൽ അവിശ്വസനീയമായ മുന്നേറ്റം നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് പുറത്ത് വന്നത്  HDFC Bank-ന്റെ ഫലമാണോ എന്ന സംശയം ചിലർക്കെങ്കിലും ഉണ്ടാകാം. അത്രയ്ക്കും ശക്തമായ മുന്നേറ്റമാണ് HDFC ഇന്ന് കാഴ്ചവച്ചത്.

HDFC Bank, HDFC എന്നീ ഓഹരികൾ ചേർന്ന് 100 പോയിന്റുകൾക്ക് അടുത്ത് നേട്ടമാണ് നിഫ്റ്റിക്ക് നേടി കൊടുത്തത്. നിഫ്റ്റി 50യിലെ 5 ഓഹരികൾ മാത്രമാണ് ഇന്ന് നഷ്ടത്തിലടച്ചത് എന്നതും ശ്രദ്ധേയമാണ്. ഒരു ഓഹരി പോലും 1 ശതമാനം താഴെയായി വ്യാപാരം അവസാനിപ്പിച്ചില്ല. 

അടുത്താഴ്ച വളം ഓഹരികളിൽ കൂടുതൽ നീക്കം സംഭവിച്ചേക്കാം. UPL ശ്രദ്ധിക്കാവുന്നതാണ്. ഇതിനോട് അകം തന്നെ കമ്പനി നിക്ഷേപകർക്ക് ലാഭമുണ്ടാക്കി നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വരുന്ന ആഴ്ച വിപണിക്ക് അനുകൂലമാണെന്നാണ് കാണുന്നത്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement