എസ്.ബി.ഐ ക്യു 1 ഫലം, അറ്റാദായം 55 ശതമാനം വർദ്ധിച്ച് 6504 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ എസ്.ബി.ഐയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 55.2 ശതമാനം വർദ്ധിച്ച് 6504 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 3.7 ശതമാനം വർദ്ധിച്ച് 27,638 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 5.32 ശതമാനമായി രേഖപ്പെടുത്തി. മുൻ പാദത്തിൽ ഇത് 4.98 ശതമാനമായിരുന്നു. ആഭ്യന്തര റീട്ടെയിൽ ലോൺ 16.5 ശതമാനം വർദ്ധിച്ച് 8.72 ലക്ഷം കോടിയായി.
ടൈറ്റാൻ ക്യ 1 ഫലം, അറ്റാദായം 61 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ടെെറ്റാന്റെ പ്രതിവർഷ അറ്റാദായം 61 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 270 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 74.5 ശതമാനം വർദ്ധിച്ച് 3249 കോടി രൂപയായി.
130 കോടി രൂപയുടെ നിക്ഷേപം നടത്തി ബ്രിട്ടാനിയ, വില വർദ്ധിപ്പിച്ചേക്കും
കമ്പനിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി 130 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇ-കൊമേഴ്സിൽ നിന്നും ഉയർന്ന വരുമാനം ലഭിക്കുമെന്നും കമ്പനി കണക്ക് കൂട്ടുന്നു. വർദ്ധിച്ച് വരുന്ന ഇൻപുട്ട് ചെലവ് പരിഹരിക്കുന്നതിനായി കമ്പനി ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചേക്കും.
അദാനി ഗ്രീൻ എനർജി ക്യു 1 ഫലം, അറ്റാദായം 219 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ അദാനി ഗ്രീൻ എനർജിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 895.45 ശതമാനം വർദ്ധിച്ച് 219 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 110.5 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 22.8 ശതമാനം വർദ്ധിച്ച് 1079 കോടി രൂപയായി.
പിഎൻബി ഹൗസിംഗ് ഫിനാൻസിൽ 4000 കോടി രൂപ നിക്ഷേപിക്കാൻ കാർലൈൽ ഗ്രൂപ്പിന് അനുമതി നൽകി സിസിഐ
പിഎൻബി ഹൗസിംഗ് ഫിനാൻസിൽ 4000 കോടി രൂപ നിക്ഷേപിക്കുന്നതിനായി കാർലൈൽ ഗ്രൂപ്പിന് അംഗീകാരം നൽകി സി.സി.ഐ. 2021 മെയിലാണ് കമ്പനി പിഎൻബി ഹൗസിംഗ് ഫിനാൻസിൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടത്. എന്നിരുന്നാലും, സെക്യൂരിറ്റീസ് ആൻഡ് അപ്പലേറ്റ് ട്രൈബ്യൂണൽ ഈ ഇടപാട് സംബന്ധിച്ച് അടുത്തിടെ നടത്തിയ മൂല്യനിർണ്ണയ വിവാദത്തിൽ വിധി പ്രഖ്യാപിച്ചിട്ടില്ല.
ഗോദ്രെജ് കൺസ്യൂമർ പ്രോഡക്ട്സ് ക്യു 1 ഫലം, അറ്റാദായം 5 ശതമാനം വർദ്ധിച്ച് 413 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ഗോദ്രെജ് കൺസ്യൂമർ പ്രോഡക്ട്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 4.75 ശതമാനം വർദ്ധിച്ച് 413.66 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 13.07 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 23.87 ശതമാനം വർദ്ധിച്ച് 2862.83 കോടി രൂപയായി.
കുമാർ മംഗലം ബിർളയെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്ന് വ്യക്തമാക്കി വിഐ
കുമാർ മംഗലം ബിർളയെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്ന് വ്യക്തമാക്കി വോഡഫോൺ ഐഡിയ. പകരം ഹിമാൻഷു കപാനിയയെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി കമ്പനി ബോർഡ് തിരഞ്ഞെടുത്തു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് കമ്പനിയുടെ നിർണായക തീരുമാനം.
ബോഷ് ക്യു 1 ഫലം, അറ്റാദായം 260 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ ബോഷ് ലിമിറ്റഡിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 260.3 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 121.5 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം 146 ശതമാനം വർദ്ധിച്ച് 2443 കോടി രൂപയായി.
എച്ച്.പി.സി.എൽ ക്യു 1 ഫലം, അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 2004 കോടി രൂപയായി
ജൂണിലെ ഒന്നാം പാദത്തിൽ എച്ച്.പി.സി.എല്ലിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 2004 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 34.5 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 66.9 ശതമാനം വർദ്ധിച്ച് 77980 കോടി രൂപയായി.