സെയിൽ ക്യു 4 ഫലം, അറ്റാദായം 31 ശതമാനം വർദ്ധിച്ച് 3470 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സെയിലിന്റെ പ്രതിവർഷ അറ്റാദായം 31 ശതമാനം വർദ്ധിച്ച് 3470 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 136.34 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ആദായം 41.98 ശതമാനം വർദ്ധിച്ച് 23533.19 കോടി രൂപയായി. കമ്പനിയുടെ മൊത്തം ഉത്പാദനം 6 ശതമാനം വർദ്ധിച്ച് 4.56 മില്യൺ ടണ്ണായി. അതേസമയം ഓഹരി ഒന്നിന് 1.80 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം ഏപ്രിലിൽ ഇടിവ് രേഖപ്പെടുത്തി

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിലിൽ  ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം  കുറഞ്ഞു. വ്യാവസായിക ഉത്പാദന സൂചിക മുൻ  മാസത്തേ അപേക്ഷിച്ച് 13 ശതമാനം ഇടിഞ്ഞ് 126.6 ആയി. വൈദ്യുതി ഉത്പാദന സൂചിക ഏപ്രിലിൽ 174 ആയി രേഖപ്പെടുത്തി. മാർച്ചിൽ ഇത് 180 ആയിരുന്നു.

വിർജിൻ അറ്റ്ലാന്റിക്കുമായുള്ള 17 വർഷത്തെ പങ്കാളിത്തം നീട്ടി ടിസിഎസ്

യുകെ ആസ്ഥാനമായുള്ള വിർജിൻ അറ്റ്ലാന്റിക് കമ്പനിയുമായുള്ള 17 വർഷത്തെ പങ്കാളിത്തം നീട്ടി ടാറ്റാ കൺസൾട്ടൻസി സർവീസസ്. എയർലൈനിന്റെ മൊത്തം ഓപ്പറേഷൻ മാനേജ്മെന്റും ഡിജിറ്റൽ പരിവർത്തനവും ടിസിഎസ് ഏറ്റെടുക്കും.

ഡി.എൽ.എഫ് ക്യു 4 ഫലം, അറ്റാദായം 481 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഡി.എൽ.എഫിന്റെ ഏകീകൃത അറ്റാദായം 481 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 1857.76 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തം ആദായം 1.75 ശതമാനം വർദ്ധിച്ച് 1906.59 കോടി രൂപയായി.

അശോക ബിൽഡ്‌കോണിന് 726 കോടി രൂപയുടെ ഓർഡർ ലഭിച്ചു

പഞ്ചാബിലെ റോഡ് പദ്ധതിക്കായി അശോക ബിൽഡ്‌കോൺ ലിമിറ്റഡിന് 726 കോടി രൂപയുടെ ഓർഡർ ലഭിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നാണ് കമ്പനിക്ക് പുതിയ ഓർഡർ ലഭിച്ചത്. ഐടി സിറ്റി ചൗക്ക് മുതൽ കൂരാളി ചണ്ഡിഗഡ് റോഡ് വരെയുള്ള  31.23 കിലോ മീറ്ററാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹെരൺബ ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 64.5 ശതമാനം വർദ്ധിച്ച് 43 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഹെരൺബ ഇൻഡസ്ട്രീസിന്റെ പ്രതിവർഷ അറ്റാദായം 64.51 ശതമാനം വർദ്ധിച്ച് 43.20 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 3.42 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 25.34 ശതമാനം വർദ്ധിച്ച് 267.83 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.70 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

ട്രോഫിക് വെൽനസിന്റെ 13 ശതമാനം ഓഹരി 21 കോടി രൂപയ്ക്ക് ഏറ്റെടുത്ത്  ഇപ്ക ലബോറട്ടറീസ്

ട്രോഫിക് വെൽനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 13.09 ശതമാനം  ഓഹരി 21.20 കോടി രൂപയ്ക്ക് ഏറ്റെടുത്ത്  ഇപ്ക ലബോറട്ടറീസ് ലിമിറ്റഡ്. നിലവിൽ ടിഡബ്ല്യുപിഎല്ലിന്റെ 52.35 ശതമാനം ഓഹരിയാണ് കമ്പനി കെെവശംവച്ചിരിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ട്രോഫിക് വെൽനസ് ഇപ്ക ലബോറട്ടറിയുടെ  അനുബന്ധ സ്ഥാപനമായി മാറി.

ബി.എച്ച്.ഇ.എൽ ക്യു 4 ഫലം, അറ്റനഷ്ടം 1035 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബി.എച്ച്.ഇ.എല്ലിന്റെ ഏകീകൃത അറ്റനഷ്ടം 1034.82 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 1532.67 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തം ആദായം 40.23 ശതമാനം വർദ്ധിച്ച് 7245.16 കോടി രൂപയായി.

ഒടിടി പ്ലാറ്റ്ഫോമായ സീ 5 യുഎസിൽ ആരംഭിക്കാൻ ഒരുങ്ങി സീ എന്റർടെെൻമെന്റ്

സീ എന്റർടെെൻമെന്റിന്റെ ഒടിടി പ്ലാറ്റ്ഫോമായ സീ 5 യുഎസിൽ ആരംഭിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. ജൂൺ 22ന് പ്രദർശനം ആരംഭിക്കും. നിലവിൽ യുകെ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ സീ 5 പ്രവർത്തിക്കുന്നുണ്ട്.

ഡെക്കാൻ സിമൻറ്സ് ക്യു 4 ഫലം, അറ്റാദായം 22.08 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഡെക്കാൻ സിമൻറ്സിന്റെ അറ്റാദായം 22.08 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 2.96 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 72.83 ശതമാനം വർദ്ധിച്ച് 213.83 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

സ്പെഷ്യാലിറ്റി സ്റ്റീൽ ഉത്പാദനത്തിനായി 6322 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് കേന്ദ്രാനുമതി രാജ്യത്ത് സ്പെഷ്യാലിറ്റി സ്റ്റീല്‍ ഉത്പാദനത്തിനായുള്ള 6322 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്  പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. 40,000 കോടി രൂപയുടെ അധിക നിക്ഷേപവും 25 മെട്രിക് ടണ്‍ ശേഷി വര്‍ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇത് സ്റ്റീൽ കയറ്റുമതി വർദ്ധിപ്പിക്കുകയും ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയ്ക്കുകയും ചെയ്യും. ഹിന്ദുസ്ഥാൻ യൂണിലിവർ ക്യു 1 ഫലം, അറ്റാദായം 9.6 ശതമാനം വർദ്ധിച്ച് 2061 […]
ഇന്നത്തെ വിപണി വിശകലനം ആഗോള വിപണികൾ നേട്ടം കെെവരിച്ചതിന് പിന്നാലെ തിരികെ കയറി നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 15,746 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 80 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക 15810-825 എന്നിവിടെ സമ്മർദ്ദം നേരിട്ടു. ഉച്ചയോടെ താഴേക്ക് വീണ സൂചിക വിപണി അടയ്ക്കുന്നതിന് മുമ്പായി ശക്തമായ തേരോട്ടം കാഴ്ചവച്ച് ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 192 പോയിന്റുകൾ/ 1.23 ശതമാനം […]
ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ  പ്രധാന പങ്കുവഹിച്ച കമ്പനിയാണ് 80 വർഷത്തിലേറെ പാരമ്പര്യമുള്ള ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡ്.  രണ്ടാം ലോകമഹായുദ്ധസമയത്ത് രണ്ട് ഡാനിഷ് എഞ്ചിനിയേഴ്സ് സ്ഥാപിച്ച എൽ ആന്റ് ടി ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, നിർമ്മാണ കമ്പനികളിലൊന്നായി വളർന്ന് പന്തലിച്ചു. ദേശീയപാതകൾ, വിമാനത്താവളങ്ങൾ, മെട്രോകൾ, ഫാക്ടറികൾ, ന്യൂക്ലിയർ റിയാക്ടറുകൾ, പവർ പ്ലാന്റുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവ കമ്പനി നിർമിച്ചുവരുന്നു. എല്ലാ മാസവും ആയിരം കോടിയിൽ ഏറെ രൂപയുടെ ഓർഡറുകളാണ് വിവിധ മേഖലകളിൽ നിന്നായി കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലാർസൻ […]

Advertisement