2021 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം പുനരുപയോഗ ഊർജ്ജ ശേഷി എന്നത് 136 ജിഗാവാട്ടാണ്. ഇതിൽ 36.91 ജിഗാവാട്ട് സൗരോര്‍ജത്തിൽ നിന്നും  38.43 ജിഗാവാട്ട്  കാറ്റിൽ നിന്നും
45 ജിഗാവാട്ട് ജലവൈദ്യുതിയിൽ നിന്നുമാണ് ലഭ്യമാകുന്നത്. 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിക്കാനാണ് നിലവിൽ  സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 2021 ലെ കേന്ദ്ര ബജറ്റ് രാജ്യത്തെ പുനരുപയോഗ മേഖലയ്ക്ക് പുതിയ ഒരു വഴിതിരിവാണ് നൽകിയത്.


വെെദ്യൂതി ഭേദഗതി ബില്ലും ഊർജ്ജ രംഗത്തെ ഉത്പാദനം, വിതരണം, പ്രക്ഷേപണം എന്നിവ നടത്തി വരുന്ന കമ്പനികളിൽ ഇത് നിർണായക മാറ്റങ്ങൾ കൊണ്ടു വന്നേക്കും. കൺമുന്നിൽ വളരെ വലിയ ഒരു അവസരം തുറന്ന് കിടക്കുമ്പോൾ നിക്ഷേപകർക്ക് എങ്ങനെ പുനരുപയോഗ ഊർജ്ജത്തെ പ്രയോജനപ്പെടുത്താനാകുമെന്നാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

ബജറ്റ് പ്രഖ്യാപനം, നിലവിലെ സാഹചര്യം

സോളാർ, കാറ്റ് എന്നീ  മേഖലയ്ക്ക് കഴിഞ്ഞ് പോയ കാലങ്ങൾ ഒന്നും തന്നെ അനുകൂലമായിരുന്നില്ല. മോശം താരിഫുകൾ, അനുകൂലമല്ലാത്ത സർക്കാർ നയങ്ങൾ, ഉയർന്ന പേമെന്റ് നിരക്ക്  എന്നീ പ്രശ്നങ്ങളാണ് രാജ്യത്തെ പുനരുപയോഗ ഊർജ്ജ മേഖല നേരിട്ടിരുന്നത്. 2019ലെ കണക്കുകൾ പ്രകാരം പുനരുപയോഗ ഊർജ്ജ നിർമ്മാണ കമ്പനികൾ 6800 കോടി രൂപയാണ് കുടിശിക വരുത്തിയിരുന്നത്. ഇതിനാൽ തന്നെ പുതിയ പലപദ്ധതികളും ഏറ്റെടുക്കുന്നതിന് പുനരുപയോഗ ഊർജ്ജ സ്ഥാപനങ്ങൾ പ്രതിസന്ധി നേരിട്ടിരുന്നു.

പുനരുപയോഗ ഊർജ്ജത്തിന്റെ വില നിശ്ചയിക്കുന്ന സർക്കാർ രീതി സുതാര്യമായ പ്രകൃയയായിരുന്നില്ല. ഇതിനാൽ തന്നെ കമ്പനികൾ വളരെ ഏറെ വെല്ലുവിളികൾ നേരിട്ടിരുന്നു. മേഖലയ്ക്ക് നിക്ഷേപ സ്ഥാപനങ്ങളും കാര്യമായ പ്രധാന്യം  നൽകിയിരുന്നില്ല. ഇക്കാരണങ്ങൾ  എല്ലാം കൊണ്ട് തന്നെ രാജ്യത്തെ പുനരുപയോഗ ഊർജ്ജ  മേഖല അത്ര മെച്ചപെട്ട സ്ഥിതിയിലായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് പുനരുപയോഗ മേഖലയെ കെെപിടിച്ചുയർത്തി കൊണ്ട് 2021 കേന്ദ്ര ബജറ്റിൽ  ധനമന്ത്രി നിർമല സീതാരാമൻ നിർണായക പ്രഖ്യാപനം നടത്തിയത്.  ഇത് പ്രകാരം ഇൻഫ്രാസ്ട്രക്ചർ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, കുടിശ്ശിക തീർക്കൽ, ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തൽ  എന്നിവ ഉറപ്പാക്കും. വായ്പകൾ, ആനുകൂല്യങ്ങൾ, സബ്സിഡികൾ എന്നിവയുടെ ഭാഗമായി  2,600 കോടി രൂപയാണ് സർക്കാർ സൗരോർജ്ജ മേഖലയ്ക്കായി അനുവദിച്ചത്. ഇതിനൊപ്പം ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സോളാർ പാനലുകളുടെ ഇറക്കുമതി തീരുവയും സർക്കാർ  വർദ്ധിപ്പിക്കും. 

ട്രാൻസ്മിഷൻ, വിതരണ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പരിഷ്കാരങ്ങളും സർക്കാർ നടപ്പിലാക്കും. ഇതിലൂടെ  പുനരുപയോഗ ഊർജ്ജ കമ്പനികൾ നൽകാനുള്ള കുടിശിക തീർപ്പാക്കും.

ശ്രദ്ധിക്കേണ്ട ഓഹരികൾ

Adani Green

അദാനി ഗ്രൂപ്പിന് കീഴിലുള്ള  അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന  പുനരുപയോഗ ഊർജ്ജ നിർമ്മാണ കമ്പനിയാണ് അദാനി ഗ്രീൻ. 14000 ജിഗാവാട്ടിന്റെ പദ്ധതിയാണ് നിലവിൽ കമ്പനിക്കുള്ളത്. കമ്പനിയുടെ  എല്ലാ പദ്ധതികളും പ്രവർത്തനക്ഷമമായാൽ അവ 14 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും, ഇത് 42 ലക്ഷം വീടുകളിലേക്ക് വെെദ്യുതി എത്തിക്കും.

അദാനി ഗ്രീൻ കാറ്റ്, സോളാർ, ഹൈബ്രിഡ് സോളാർ-കാറ്റ് ഊർജ്ജ
പദ്ധതികളും കമ്പനി അവതരിപ്പിക്കുന്നു. 1.75 ശതമാനം വിപണി മൂല്യമാണ് കമ്പനിക്കുള്ളത്.  കമ്പനിയുടെ ഓഹരി വില ഒരു വർഷത്തിനുള്ളിൽ 1207 ശതമാനമാണ് ഉയർന്നത്. 

NHPC 

ജലവൈദ്യുത പദ്ധതി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1975ൽ സ്ഥാപിച്ച കമ്പനിയാണ് നാഷണൽ ഹെെഡ്രോ പവർ കോർപ്പറേഷൻ. 25514 കോടി രൂപയുടെ വിപണി മൂല്യമാണ് കമ്പനിക്കുള്ളത്. കമ്പനിയുടെ മൊത്തം ഊർജ്ജ ശേഷിയെന്നത് 7071.2  MW ആണ്. ഹിമാചൽ പ്രദേശ്, ഉത്തരഖണ്ട്, ജമ്മു കാശ്മീർ എന്നിവിടങ്ങളിലായി  നിരവധി പദ്ധതികളാണ്  കമ്പനിക്കുള്ളത്.

Sterling & Wilson Solar

സോളാർ യൂണിറ്റുകളുടെ സംഭരണം, നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവയിൽ പ്രവർത്തിക്കുന്ന  ഷാപൂർജി-പല്ലോഞ്ചി ഗ്രൂപ്പിന് കീഴിലുള്ള  കമ്പനിയാണ് സ്റ്റെർലിംഗ് & വിൽസൺ സോളാർ. 1975 കോടി രൂപയുടെ വിപണി മൂല്യമാണ് കമ്പനിക്കുള്ളത്.

എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇ.പി.സി) ബിസിനസ്സ് 19-20 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിന്റെ 96.7% സംഭാവന ചെയ്തു. ഇതേകാലയളിൽ  പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 3.3 ശതമാനം ഉയർന്നു.

പൂർത്തീകരിക്കാനുള്ള കമ്പനിയുടെ ഓർഡറുകൾ കൂടി വരുന്നതായി കാണാം. 2019 മാർച്ച് 31ന്  7739 കോടി രൂപയുണ്ടായിരുന്ന ഓർഡറുകൾ
2020 മാർച്ചിൽ 11,396 കോടി രൂപയായി. കമ്പനിക്ക്  കൂടുതൽ ഓർഡറുകൾ ലഭിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. 

JSW Energy

ജെ.എസ്.ഡബ്യൂ എനർജ്ജി നിലവിൽ 4559 MW ഊർജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ  3158 MW  തെർമ്മൽ പവറും 1391 MW ഹെെഡ്രോ പവറുമാണ്. കമ്പനി് ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ 34 ശതമാനവും ലഭ്യമാകുന്നത് പുനരുപയോഗ ഊർജ്ജത്തിൽ നിന്നുമാണ്.

Tata Power

2,637 MW ആണ് ടാറ്റാ പവറിന്റെ പുനരുപയോഗ ഊർജ്ജ ശേഷി. ഇതിൽ 932 MW കാറ്റിൽ നിന്നും  1705 MW  സോളാറിൽ നിന്നുമാണ് കമ്പനി കണ്ടെത്തുന്നത്. കമ്പനി ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ 36 ശതമാനവും ലഭ്യമാകുന്നത് പുനരുപയോഗ ഊർജ്ജത്തിൽ നിന്നുമാണ്. ഹെെഡ്രോ പവർ പദ്ധതികൾക്കായി  693 മേഗാ വാട്ടും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 2025 ഓടെ കമ്പനി തങ്ങളുടെ പുനരുപയോഗ ഊർജ്ജ നിർമ്മാണം  4.1 ജിഗാവാട്ടിൽ നിന്നും 15 ജിഗാവാട്ടിലേക്ക് ഉയർത്താനും പദ്ധതിയിടുന്നുണ്ട്.

മറ്റു ലിസ്റ്റഡ് കമ്പനികൾ
  • Waa Solar
  • Suzlon
  • Gita Renewables
  • Ujaas Energy

വൈദ്യുതി വിതരണ കമ്പനികളെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള  വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇത് കമ്പനികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ കുറഞ്ഞ  വിലയ്ക്ക്  സാധാരണക്കാരന് വെെദ്യുതി ലഭിക്കുകയും  ചെയ്യും.

ഓഹരി വിപണിയിൽ പലപ്പോഴും മാറ്റി നിർത്തപെട്ട സ്റ്റോക്കാണ് പുനരുപയോഗ ഊർജ്ജ മേഖലയിലെ ഓഹരികൾ. പെന്നി സ്റ്റോക്കുകളെന്നും ഓപ്പറേറ്റർ സ്റ്റോക്കുകളെന്നും തുടങ്ങി നിരവധി  പേരു ദോഷങ്ങളാണ് ഇവയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.

വൈദ്യുതി ഭേദഗതി ബിൽ,  ഊർജ്ജമേഖലയിൽ നടപ്പിലാക്കാൻ പോകുന്ന  പരിഷ്കാരങ്ങൾ, ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലെ  ഉയർന്ന  വ്യാപാരം എന്നിവ പുനരുപയോഗ ഊർജ്ജമേഖലകളുടെ സാധ്യതകൾ വർദ്ധിപ്പിക്കും.

ഊർജ്ജ മേഖലയിലെ ഈ മാറ്റം കമ്പനിളിലേക്കുള്ള പണം ഒഴുക്ക് വർദ്ധിപ്പിക്കും. ഇത് യഥാസമയം കുടിശിക തീർക്കാൻ കമ്പനികളെ സഹായിച്ചേക്കും. ഇതിലൂടെ പുനരുപയോഗ മേഖലയിലെ സാമ്പത്തിക ഭാരം കുറയുന്നു.എൻ.എസ്.ഇയിലും ബി.എസ്.ഇയിലുമായി നിരവധി സ്മോൾ ക്യാപ്പ്, പെന്നി സ്റ്റോക്ക് പുനരുപയോഗ ഊർജ്ജ  കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉയർന്ന  കടങ്ങൾ വീട്ടാനായാൽ  ഇവ പവർ ഭീമനായേക്കാം. ഇത്തരം കമ്പനികൾ ഏതെല്ലാമെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

ഞങ്ങളുടെ അഭിപ്രായത്തിൽ  മുകളിൽ പറഞ്ഞത് പ്രകാരമുള്ള  നല്ല കമ്പനികളിൽ മാത്രം നിക്ഷേപിക്കുന്നതാകും നല്ലത്. ഒരു പക്ഷേ ഇത്തരം ചെറിയ കമ്പനികൾ കടത്തിൽ നിന്നും കരകയറാതെ പോയേക്കാം. അതിനാൽ തന്നെ സ്വയം വിലയിരുത്തി മാത്രം ഓഹരികളിൽ നിക്ഷേപിക്കുക. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement