പ്രധാനതലക്കെട്ടുകൾ

Bharti Airtel: റെെറ്റ് ഇഷ്യു വഴി 21000 കോടി രൂപ സമാഹരിക്കാൻ കമ്പനി ബോർഡ് അംഗീകാരം നൽകി.

Tata Steel: കമ്പനിയുടെ മൂലധന ചെലവിനായി നടപ്പ് സാമ്പത്തിക വർഷം 8000 കോടി രൂപ നിക്ഷേപിക്കും.

Hero Motocorp: രാജ്യത്തെ ഓട്ടോ ഡീലർഷിപ്പുകളിലെ ഡിജിറ്റൽ നൈപുണ്യ വിടവ് നികത്തുന്നതിനും വളർച്ചാ ശേഷി വർദ്ധിപ്പിക്കുന്നതിനും എ.എസ്.ഡി.സിയുമായി കമ്പനി കെെകോർത്തു.

Tata Motors: പാസഞ്ചർ ബിസിനസ് കെെമാറുന്നതിനായി  നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നിന്നും കമ്പനിക്ക് അനുമതി ലഭിച്ചു.

Steel Authority of India: ജാർഖണ്ഡിലെ ഗുവാ ഖനികളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി 4000 കോടി രൂപ നിക്ഷേപിക്കും.

Phillips Carbon Black:
ശേഷി വർദ്ധിപ്പിക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനി 1300-1400 കോടി രൂപ നിക്ഷേപിക്കും.

Nazara Technologies: ഹൈദരാബാദ് ആസ്ഥാനമായുള്ള ഓപ്പൺപ്ലേ 186.41 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുത്തു.

Burger King India: ബർഗർ കിംഗ് ഇന്തോനേഷ്യയുടെ 85 ശതമാനം ഓഹരിയും കമ്പനി ഏറ്റെടുത്തു. 

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച വളരെ ശക്തിയോടെ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുതിച്ചുകയറി പുതിയ ഉയരങ്ങൾ സ്വന്തമാക്കി. തുടർന്ന് എക്കാലത്തെയും ഉയർന്ന നിലയായ 16705ൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി അസ്ഥിരമായി 35627 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ, ഫാർമ എന്നീ സൂചികകൾ നിഫ്റ്റിയുടെ മുന്നേറ്റത്തിന് പിന്തുണ നൽകി. മറ്റെല്ലാം സൂചികകളും ലാഭത്തിൽ അടച്ചു.

യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. യുഎസ് വിപണിയും 1 ശതമാനത്തിന് മുകളിൽ ലാഭത്തിൽ അടച്ചു.

ജാക്സൺ ഹോൾ യോഗത്തിൽ ജെറോം പവൽ നടത്തിയ പ്രസംഗത്തെ തുടർന്നാണ് യുഎസ് വിപണി നേട്ടം കെെവരിച്ചത്. ഫെഡ് ബോണ്ട് വാങ്ങുന്നത് കുറയ്ക്കുമെന്നും എന്നാൽ പലിശ നിരക്ക് ഉടനടി വർദ്ധിപ്പിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണുള്ളത്. യൂറോപ്യൻ ഫ്യൂച്ചറുകൾ  ലാഭത്തിലും  യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായുമാണുള്ളത്.

SGX NIFTY ഉയർന്ന നിലയിൽ 16818-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

ഇത്രയും വലിയ ഗ്യാപ്പ് അപ്പിൽ തുറക്കുന്ന നിഫ്റ്റി ലാഭമെടുപ്പിനെ തുടർന്ന് തിരുത്തലിന് വിധേയമാകാൻ സാധ്യതയുണ്ട്. ഇങ്ങനെയെങ്കിൽ 16700 സപ്പോർട്ടായി പരിഗണിക്കാം. ഇവിടെ സപ്പോർട്ട് രേഖപ്പെടുത്തി സൂചിക തിരികെ കയറിയാൽ വിപണി ബുള്ളിഷാണെന്ന് കരുതാം.16700,16590,16,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുള്ളതായി കാണാം.

35,500 ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടായി തുടരും. ഇത് തകർക്കപ്പെട്ടാൽ  35,300-35,250, 35,000 എന്നിവ അടുത്ത സപ്പോർട്ടായി പരിഗണിക്കാം.  35,680, 35800,  36,000 എന്നിവ  ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 778 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1646 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി. ദിവസങ്ങളായി എഫ്.ഐഐഎസ് ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്.

നിഫ്റ്റിയിൽ കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐ രൂപപ്പെട്ടതായി കാണാം. 16600, 16500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുത്തത്. 16700, 17000 എന്നിവിടെ ഏറ്റവും കൂടുതൽ കോൾ ഒഐയും കാണപ്പെടുന്നു. 

ബാങ്ക് നിഫ്റ്റിയിൽ 36000-ലാണ് ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 35500ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

RELIANCE ഓഹരി 2200ന് മുകളിലായി ശക്തമായി നിലകൊള്ളുന്നതായി കാണാം. HDFCBANK 1565 പരീക്ഷിക്കുകയാണ്. ബാങ്ക് ഒരു ബ്രേക്ക് ഔട്ട് നടത്തിയേക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

നമ്മൾ വീണ്ടും ഒരു പുതിയ മാസത്തെ വരവേൽക്കുകയാണ്. നാളെ മുതൽ അനേകം സാമ്പത്തിക കണക്കുകൾ പുറത്തുവരും. ഇവ ഈ ആഴ്ച വിപണിയെ സ്വാധീനിച്ചേക്കാം.

വിപണി നിലവിൽ ശക്തമായാണ് കാണപ്പെടുന്നത്. എന്നിരുന്നാലും ലാഭമെടുപ്പ് ഏത് നിമിഷവും സംഭവിച്ചേക്കാം. എന്നാൽ അടുത്തിടെ ഒന്നും തന്നെ ശക്തമായ ലാഭമെടുപ്പുകൾ നടന്നിട്ടില്ലെന്നത് ഓർക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement