പുനരുപയോഗ ഊർജ്ജ ഗിഗാ ഫാക്ടറികളിൽ 75,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി റിലയൻസ്

ഗുജറാത്ത് ജാംനഗറിലെ നാല് പുനരുപയോഗ ഊർജ്ജ ഗിഗാ ഫാക്ടറികളിൽ 75,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവ നടപ്പാക്കും. ഒരു സോളാർ ഫോട്ടോവോൾട്ടെയ്ക്ക് മൊഡ്യൂൾ ഫാക്ടറിയും  നൂതന ഊർജ്ജ സംഭരണ ​​ബാറ്ററി ഫാക്ടറിയും ഈ സമുച്ചയത്തിൽ ഉൾപ്പെടും. ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള  ഇലക്ട്രോലൈസർ ഫാക്ടറിയും ഇന്ധന-സെൽ ഫാക്ടറിയും ഇതിന്റെ ഭാഗമാകും.

6687 കോടി രൂപയ്ക്ക് എക്സെെഡ് ലെെഫ് ഏറ്റെടുത്ത് എച്ച്.ഡി.എഫ്.സി ലെെഫ്

6,687 കോടി രൂപയുടെ ഇടപാടിൽ  എക്സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനി ഏറ്റെടുത്ത് എച്ച്.ഡി.എഫ്.സി ലെെഫ് ഇൻഷുറൻസ് കമ്പനി. ബാറ്ററി നിർമാതാക്കളായ എക്സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് എക്സൈഡ് ലൈഫ്. നിർദ്ദിഷ്ട ഇടപാട് സ്ഥാപനത്തിന്റെ ഏജൻസി ബിസിനസിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും കമ്പനി പറഞ്ഞു. 

ആഗസ്റ്റിൽ ഇന്ത്യയുടെ സേവന പിഎംഐ ആറ് മാസത്തെ ഉയർന്ന നിലരേഖപ്പെടുത്തി

ആഗസ്റ്റിൽ ഇന്ത്യയുടെ സേവന പിഎംഐ ആറ് മാസത്തെ ഉയർന്ന നിലരേഖപ്പെടുത്തി. ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ സർവീസസ് പർച്ചേസിംഗ് മാനേജേഴ്സ് സൂചിക ആഗസ്റ്റിൽ 56.7 ആയി രേഖപ്പെടുത്തി. ജൂലെെയിൽ ഇത് 45.4 ആയിരുന്നു. കൂടുതൽ ആളുകൾക്ക് വാക്സിൻ ലഭിക്കുകയും നിരവധി സ്ഥാപനങ്ങൾ വീണ്ടും തുറക്കുകയും ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തത് ഇതിന് കാരണമായേക്കാം. 

ജാംനഗറിൽ 3 സ്ക്രീൻ മൾട്ടിപ്ലക്സ് ആരംഭിച്ച് പിവിആർ

ഗുജറാത്തിലെ ജാംനഗറിൽ  3 സ്ക്രീൻ മൾട്ടിപ്ലക്സ് ആരംഭിച്ച് പിവിആർ ലിമിറ്റഡ്. 706 സീറ്റിന്റെ ശേഷിയാണ് ഇതിനുള്ളത്. ആറ് കോടി രൂപയാണ് പദ്ധതിക്കായി കമ്പനി മുടക്കിയത്.

70 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിച്ച് ടാറ്റാ മോട്ടോർസ്

ദക്ഷിണേന്ത്യയിലുടനീളമായി 70 സെയിൽസ് ഔട്ട്ലെറ്റുകൾ ആരംഭിച്ച്  ടാറ്റാ മോട്ടോർസ് ലിമിറ്റഡ്. 53 ഓളം നഗരങ്ങളിലായാണ് ഔട്ട്ലെറ്റുകൾ ആരംഭിച്ചിരിക്കുന്നത്.

കടപത്രവിതരണത്തിലൂടെ 1000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ്

കടപത്രവിതരണത്തിലൂടെ 1000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ്. സുരക്ഷിതവും അല്ലാത്തതുമായ എൻസിഡി 1000 രൂപ മുഖവിലയ്ക്കാണ് കമ്പനി നൽകുക. 8.05 ശതമാനം മുതൽ 9.75 ശതമാനം വരെ കൂപ്പൺ നിരക്കാണ് എൻസിഡി വാഗ്ദാനം ചെയ്യുന്നത്.

സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1.81 ലക്ഷം വാഹനങ്ങൾ തിരികെ വിളിച്ച് മാരുതി സുസുകി

സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1.81 ലക്ഷം വാഹനങ്ങൾ തിരികെ വിളിച്ച് മാരുതി സുസുകി. 2018 മെയ് 4 നും 2020 ഒക്ടോബർ 27 നും ഇടയിൽ നിർമിച്ച സിയാസ്, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എർട്ടിഗ, എക്സ്എൽ 6 എന്നിവയുടെ പെട്രോൾ മോഡലുകളാണ് കമ്പനി തിരികെ വിളിച്ചത്.

വാണിജ്യ കപ്പലുകൾ നിർമിക്കുന്നതിനായി റഷ്യയിലെ സ്വെസ്ദയുമായി കെെകോർത്ത് മസാഗോൺ ഡോക്ക് 

വാണിജ്യ കപ്പലുകൾ നിർമിക്കുന്നതിനായി റഷ്യയിലെ സ്വെസ്ദയുമായി മസാഗോൺ ഡോക്ക് പങ്കാളിത്തത്തിൽ ഏർപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വീഡിയോ കോൺഫറൻസിംഗ് വഴി ആറാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയിലെ ഏറ്റവും വലിയ കപ്പൽശാലയാണ് സ്വെസ്ദ.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement