ഗുജറാത്തിലെ ഗ്രീൻ എനർജി പ്രൊജക്ടുകളിൽ 80 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി റിലയൻസ്

ഗുജറാത്തിലെ ഗ്രീൻ എനർജിയിലും മറ്റ് പദ്ധതികൾക്കു മായി 80.49 ബില്യൺ ഡോളർ (5.95 ലക്ഷം കോടി രൂപ) നിക്ഷേപിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). 100 ജിഗാവാട്ട് ശേഷിയുള്ള എനർജി പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി 10 മുതൽ 15 വർഷത്തേക്ക് 5 ലക്ഷം കോടി രൂപ നിക്ഷേപിക്കും. സോളാർ മൊഡ്യൂളുകളും ഫ്യൂവൽ സെല്ലുകളും സ്ഥാപിക്കുന്നതിനായി 60,000 കോടി രൂപയും നിക്ഷേപിക്കും. കൂടാതെ ജിയോ ടെലികോം നെറ്റ്‌വർക്ക് നവീകരിക്കാൻ 7,500 കോടി രൂപ ചെലവഴിക്കുകയും റീട്ടെയിൽ ബിസിനസിൽ 3,000 കോടി രൂപ നിക്ഷേപിക്കുകയും ചെയ്യും.

മൈൻഡ്‌ട്രീ ക്യു 3 ഫലങ്ങൾ: അറ്റാദായം 34% വർധിച്ച് 437 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ മൈൻഡ്‌ട്രീ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 34% വർധിച്ച് 437.5 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 9.7% വർദ്ധിച്ചു. അതേസമയം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 36% ഉയർന്ന് 2,750 കോടി രൂപയായി. കമ്പനിയുടെ ഓർഡർ ബുക്ക് മൂന്നാംപാദത്തിൽ 14.6% വർധിച്ച് 358 മില്യൺ ഡോളറായിട്ടുണ്ട് ( ഏകദേശം 2,645 കോടി രൂപ).

ഇലക്ട്രിക് കൊമേഴ്‌സ്യൽ മൊബിലിറ്റിയെ ശക്തിപ്പെടുത്താൻ സ്വിഗ്ഗിയുമായി സഹകരിക്കാൻ ടിവിഎസ് മോട്ടോർ

ഇലക്ട്രിക് കൊമേഴ്‌സ്യൽ മൊബിലിറ്റി വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനായി ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായി കരാർ ഒപ്പിട്ട് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. മൊബിലിറ്റി സെഗ്‌മെന്റുകളിലുടനീളം വൈദ്യുതീകരണം ശക്തിപ്പെടുത്തുക ഡെലിവറി ഫ്‌ളീറ്റിൽ ഇവികൾ ഉപയോഗിക്കുന്നതിന് സ്വിഗ്ഗിയെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യങ്ങൾ. ഭക്ഷണ വിതരണത്തിനും സ്വിഗ്ഗിയുടെ മറ്റ് സേവനങ്ങൾക്കുമായി ടിവിഎസ് മോട്ടോറിന്റെ ഇവി നടപ്പിലാക്കുന്നത് എന്റിറ്റികൾ പരിശോധിക്കും.

ഫ്യൂച്ചർ കൂപ്പണുകളിൽ സിസിഐ ഉത്തരവിനെതിരെയുള്ള ആമസോണിന്റെ ഹർജി എൻസിഎൽഎടി അംഗീകരിച്ചു

ഫ്യൂച്ചർ കൂപ്പണുകളിൽ നിക്ഷേപിക്കുന്നതിനായി നേരത്തെ നൽകിയ അനുമതി താൽക്കാലികമായി നിർത്തിവച്ച കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെ ചോദ്യം ചെയ്യുന്ന ആമസോണിന്റെ ഹർജി നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) അംഗീകരിച്ചു. ട്രിബ്യൂണൽ സിസിഐക്കും ഫ്യൂച്ചർ ഗ്രൂപ്പിനും നോട്ടീസ് നൽകിയിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് ഹർജിയിൽ അടുത്ത വാദം കേൾക്കും.

ഗുജറാത്തിൽ സ്റ്റീൽ മിൽ സ്ഥാപിക്കാൻ പോസ്‌കോയുമായി ധാരണാപത്രം ഒപ്പുവച്ച് അദാനി ഗ്രൂപ്പ്

ഗുജറാത്തിലെ മുന്ദ്രയിൽ സംയോജിത സ്റ്റീൽ മിൽ വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനിയായ പോസ്കോയുമായി നോൺ-ബൈൻഡിംഗ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് (എംഒയു) ഒപ്പുവച്ച് അദാനി ഗ്രൂപ്പ്. 5 ബില്യൺ ഡോളറിന്റേതാണ് ( ഏകദേശം 37,000 കോടി രൂപ) പദ്ധതി. റിന്യൂവബിൾ എനർജി, ഹൈഡ്രജൻ, ലോജിസ്റ്റിക്‌സ് തുടങ്ങിയ വിവിധ വ്യവസായങ്ങളിൽ കൂടുതൽ സഹകരിക്കാൻ പോസ്‌കോയും അദാനിയും ലക്ഷ്യമിടുന്നുണ്ട്.

ക്യു 3 യിൽ 13% വർധിച്ച് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മൊത്ത അഡ്വാൻസുകൾ

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ (എസ്എഫ്ബി) മൊത്ത അഡ്വാൻസുകൾ വാർഷികാടിസ്ഥാനത്തിൽ 13% ഉയർന്ന് 19,642 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് 3% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ ബാങ്കിന്റെ മൊത്തം നിക്ഷേപം 13 ശതമാനം വർധിച്ച് 17,884 കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് (സിഎഎസ്എ) 129% വർധിച്ച് 9,085 കോടി രൂപയായി.

ആദിത്യ ബിർള മണി Q3 ഫലങ്ങൾ: അറ്റാദായം 52% വർഷം വർധിച്ച് 6.4 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ആദിത്യ ബിർള മണി ലിമിറ്റഡിന്റെ അറ്റാദായം 53.8% വർധിച്ച് 6.46 കോടി രൂപയായി. അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 23.53% ഉയർന്ന് 60.27 കോടി രൂപയായി. മൂന്നാം പാദത്തിൽ ഇബി‌ഐ‌ടി‌ടി‌എ 32% വർധിച്ച് 16.9 കോടി രൂപയായി.

നെറ്റ്‌വർക്ക് ശൃംഖല നവീകരിക്കുന്നതിനായി സിയീനയുമായി സഹകരിക്കാൻ വോഡഫോൺ ഐഡിയ

5G നെറ്റ്‌വർക്ക് റോളൗട്ടിന് തയ്യാറെടുക്കുന്നതിനായി നെറ്റ്‌വർക്ക് ശൃംഘല നവീകരിക്കാൻ യുഎസ് ആസ്ഥാനമായുള്ള ടെലികോം ഉപകരണ നിർമ്മാതാക്കളായ സിയീനയുമായി സഹകരിച്ച് വോഡഫോൺ ഐഡിയ. ഹൈ-സ്പീഡ് നെറ്റ്‌വർക്ക് സേവനങ്ങൾക്കായി സിയീനയുടെ 6500 പാക്കറ്റ്-ഒപ്റ്റിക്കൽ പ്ലാറ്റ്‌ഫോം വിഐ വിന്യസിച്ചിട്ടുണ്ട്. ഇതിലൂടെ 5G ക്കു വേണ്ടി ഫൈബർ കപ്പാസിറ്റിയും നെറ്റ്‌വർക്ക് കാര്യക്ഷമതയും പരമാവധി വർദ്ധിപ്പിക്കും.

ജിടിപിഎൽ ഹാത്ത്‌വേ ക്യു 3 ഫലങ്ങൾ: അറ്റാദായം 21% വർധിച്ച് 54.6 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ജിടിപിഎൽ ഹാത്ത്‌വേ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 20.83% വർധിച്ച് 54.6 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27% വർദ്ധിച്ചു. അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം.7.42% കുറഞ്ഞ് 599.13 കോടി രൂപയായി. ഇബി‌ഐ‌ടി‌ടി‌എ 5% കുറഞ്ഞ് 133 കോടി രൂപയായി.

ടാറ്റ മോട്ടോഴ്‌സിന്റെ ആഗോള മൊത്തവ്യാപാരം 2% വർധിച്ച് 2.85 ലക്ഷം യൂണിറ്റിലെത്തി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ആഗോള മൊത്തവ്യാപാരത്തിൽ (ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ) 2% വർധന രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. ഇതോടെ മൊത്തവ്യാപാരം 2% വർധിച്ച് 2,85,445 യൂണിറ്റുകളായി. ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ദേവൂ ശ്രേണിയുടെയും ആഗോള മൊത്തവ്യാപാരം മൂന്നാം പാദത്തിൽ 14% വർധിച്ച് 1,02,772 യൂണിറ്റായി. ഇതേ കാലയളവിൽ യാത്രാ വാഹനങ്ങളുടെ ആഗോള മൊത്തവ്യാപാരം 3 ശതമാനം ഇടിഞ്ഞ് 1,82,763 യൂണിറ്റിലെത്തി. ജാഗ്വാർ ലാൻഡ് റോവർ മൂന്നാം പാദത്തിൽ ആഗോളതലത്തിൽ 83,110 വാഹനങ്ങൾ വിറ്റു.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement