റിലയൻസ് ഇൻഡസ്ട്രീസ് ക്യു 1 ഫലം, അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 12273 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 7.3 ശതമാനം ഇടിഞ്ഞ് 12273 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 58.2 ശതമാനം വർദ്ധിച്ച് 1.44 ലക്ഷം കോടി രൂപയായി.  

ജെഎസ്ഡബ്ല്യു സ്റ്റീൽ ക്യു 1 ഫലം, അറ്റാദായം 5904 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ പ്രതിവർഷ  ഏകീകൃത അറ്റാദായം 5904  കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 561 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 145 ശതമാനം വർദ്ധിച്ച് 28902 കോടി രൂപയായി.

ഒഡീഷയിൽ  യൂണിറ്റ് വിപുലീകരിക്കുന്നതിനായി  94 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ബ്രിട്ടാനിയ

ഒഡീഷയിലെ യൂണിറ്റ് വിപുലീകരിക്കുന്നതിനായി  94 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. പ്ലാന്റിന്റെ ഉത്പാദന ശേഷി പ്രതിവർഷം 85 ശതമാനം വർദ്ധിപ്പിച്ച് 65,000 മെട്രിക് ടണ്ണായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്  2022 ഒക്ടോബറോടെ പ്രവർത്തനക്ഷമമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

അംബുജ സിമൻറ്സ് ക്യു 2 ഫലം, അറ്റാദായം 91 ശതമാനം വർദ്ധിച്ച് 876 കോടി രൂപയായി

ജൂണിലെ രണ്ടാം പാദത്തിൽ അംബുജ സിമന്റ്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 91.78 ശതമാനം വർദ്ധിച്ച് 876.71 കോടി രൂപയായി. ജനുവരി-ഡിസംബർ സാമ്പത്തിക വർഷമാണ് കമ്പനി പിന്തുടരുന്നത്. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7.4 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 48.8 ശതമാനം വർദ്ധിച്ച് 7055.76 കോടി രൂപയായി.

അതുൽ ക്യു 1 ഫലം, അറ്റാദായം 40.8 ശതമാനം വർദ്ധിച്ച് 166 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ അതുൽ ലിമിറ്റഡിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 40.8 ശതമാനം വർദ്ധിച്ച് 166 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 5.2 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 58.27 ശതമാനം വർദ്ധിച്ച് 1109.82 കോടി രൂപയായി. ഗുജറാത്തിലെ വൽസാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയോജിത കെമിക്കൽ കമ്പനിയാണ് അതുൽ ലിമിറ്റഡ്. 

ഫെഡറൽ ബാങ്ക് ക്യു 1 ഫലം, അറ്റാദായം 8 ശതമാനം ഇടിഞ്ഞ് 367 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം  8 ശതമാനം ഇടിഞ്ഞ് 367 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 9.4 ശതമാനം വർദ്ധിച്ച് 1418 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 3.5 ശതമാനമായി രേഖപ്പെടുത്തി.

യുണൈറ്റഡ് സ്പിരിറ്റ്സ് ക്യു 1 ഫലം, അറ്റാദായം 69.1 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ അറ്റാദായം 69.1 കോടി രൂപയായി രേഖപ്പെടുത്തി.  പോയവർഷം ഇതേകാലയളവിൽ കമ്പനി 251 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം പ്രതിവർഷ  വരുമാനം 145 ശതമാനം വർദ്ധിച്ച് 28902 കോടി രൂപയായി.

യെസ് ബാങ്ക് ക്യു 1 ഫലം, അറ്റാദായം 355 ശതമാനം വർദ്ധിച്ച് 207 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ യെസ് ബാങ്കിന്റെ അറ്റാദായം 355 ശതമാനം വർദ്ധിച്ച് 207 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 26.5 ശതമാനം വർദ്ധിച്ച് 1402 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 15.6 ശതമാനമായി രേഖപ്പെടുത്തി.അതേസമയം ബാങ്കിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 20 ശതമാനം ഇടിഞ്ഞ് 920 കോടി രൂപയായി.

എസ്‌ബി‌ഐ കാർഡ്സ് ക്യു 1 ഫലം, അറ്റാദായം 22 ശതമാനം ഇടിഞ്ഞ് 305 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എസ്‌ബി‌ഐ കാർഡ്സിന്റെ പ്രതിവർഷ അറ്റാദായ 22 ശതമാനം ഇടിഞ്ഞു. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 73.65 ശതമാനമായി വർദ്ധിച്ചു.  മൊത്തം പ്രതിവർഷ  വരുമാനം 11.63 ശതമാനം വർദ്ധിച്ച് 2450.94 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 3.91 ശതമാനമായി വർദ്ധിച്ചു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement