ആർഐഎൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 42% വർധിച്ച് 18,549 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) അറ്റാദായം 41.5 ശതമാനം വർധിച്ച് 18,549 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 36% ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 54 ശതമാനം ഉയർന്ന് 1,91,271 കോടി രൂപയായി. ആർഐഎൽന്റെ ഓയിൽ ടു കെമിക്കൽ ബിസിനസ് വരുമാനം 57% വർധിച്ച് 1.31 ലക്ഷം കോടി രൂപയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റിലയൻസ് ജിയോയുടെ അറ്റാദായം മൂന്നാം പാദത്തിൽ 10% വർധിച്ച് 3,615 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വർഷം തോറും 4.6 ശതമാനം ഉയർന്ന് 19,347 കോടി രൂപയായി.
ജെഎസ്ഡബ്യു സ്റ്റീൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 62% വർധിച്ച് 4,357 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ജെഎസ്ഡബ്യു സ്റ്റീൽ ലിമിറ്റഡിന്റെ അറ്റാദായം 62 ശതമാനം വർധിച്ച് 4,357 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 39% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 74 ശതമാനം ഉയർന്ന് 13,183 കോടി രൂപയായി. ഇബിഐടിഡിഎ 15% വർധിച്ച് 3,279 കോടി രൂപയായി. കമ്പനിയുടെ മൊത്തം വിൽപ്പന അളവ് 1% കുറഞ്ഞ് 3.91 ദശലക്ഷം ടൺ ആയിട്ടുണ്ട്.
ബന്ധൻ ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 36% വർധിച്ച് 859 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബന്ധൻ ബാങ്കിന്റെ അറ്റാദായം 36 ശതമാനം വർധിച്ച് 859 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 2.7 ശതമാനം ഉയർന്ന് 2,125 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 1.1% ആയിരുന്ന ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം നടപ്പ് സാമ്പത്തിക വർഷത്തിൽ 10.81 % ആയി.
ഗ്ലാൻഡ് ഫാർമ ക്യു 3 ഫലങ്ങൾ: അറ്റാദായം 34% വർധിച്ച് 273 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഗ്ലാൻഡ് ഫാർമ ലിമിറ്റഡിന്റെ അറ്റാദായം 33.77 ശതമാനം വർധിച്ച് 273.03 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 39% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23.7 ശതമാനം ഉയർന്ന് 1,063.33 കോടി രൂപയായി. ഇബിഐടിഡിഎ 32% വർധിച്ച് 394.6 കോടി രൂപയായി. കമ്പനിയുടെ പ്രധാന വിപണികളിൽ നിന്നുള്ള (യുഎസ്, യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ) വരുമാനം 10% വർധിച്ച് 665.2 കോടി രൂപയായി.
സാമ്പത്തിക വായ്പാ യൂണിറ്റുകളിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെത്തുടർന്ന് പിടിസി ഇന്ത്യ ബോർഡ് ജനുവരി 22 ന് യോഗം ചേരും
പിടിസി ഇന്ത്യ ലിമിറ്റഡിന്റെ സാമ്പത്തിക വായ്പാ യൂണിറ്റുകളിലെ ഭരണത്തിലും പ്രവർത്തനങ്ങളിലും വീഴ്ചയുണ്ടായെന്ന ആരോപണങ്ങളെത്തുടർന്ന് ശനിയാഴ്ച (ജനുവരി 22) കമ്പനി അതിന്റെ ആദ്യ ബോർഡ് യോഗം ചേരും. പിടിസി ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിനെതിരെ കോർപ്പറേറ്റ് ഭരണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മൂന്ന് സ്വതന്ത്ര ഡയറക്ടർമാർ വ്യാഴാഴ്ച രാജിവച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പിടിഐ ഇന്ത്യയുടെ ചെയർമാൻ റജിബ് മിശ്ര പറഞ്ഞിട്ടുണ്ട്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഐനോക്സ് ലെഷർ ക്യു 3 ഫലങ്ങൾ: അറ്റനഷ്ടം 1.31 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഐനോക്സ് ലെഷർ ലിമിറ്റഡിന്റെ അറ്റ നഷ്ടം 1.31 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 102.5 കോടി രൂപയുടെ അറ്റ നഷ്ടവും മുൻ പാദത്തിൽ 87.66 കോടി രൂപയുടെ നഷ്ടവും കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1892.4 ശതമാനം ഉയർന്ന് 296.47 കോടി രൂപയായി. ഇബിഐടിഡിഎ 15% വർധിച്ച് 3,279 കോടി രൂപയായി.
കിറ്റ്കാറ്റ് പായ്ക്കറ്റുകളിൽ ദൈവങ്ങളുടെ ചിത്രങ്ങൾ ; കമ്പനി മാപ്പ് പറഞ്ഞു
ചോക്ലേറ്റ് ബ്രാൻഡായ കിറ്റ്കാറ്റിന്റെ ചില പായ്ക്കറ്റുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ചിത്രീകരിച്ചതിന് നെസ്ലെ ഇന്ത്യ മാപ്പ് പറഞ്ഞു. കഴിഞ്ഞ വർഷം പകുതിയോടെ ഈ പായ്ക്കറ്റുകൾ പിൻവലിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനി മതവികാരം വ്രണപ്പെടുത്തിയതായി സോഷ്യൽ മീഡിയയിലുടനീളം ആരോപണങ്ങളുണ്ടായിരുന്നു.
ഐഡിബിഐ ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 53% വർധിച്ച് 578 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 53 ശതമാനം വർധിച്ച് 578 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 31 ശതമാനം ഉയർന്ന് 2,383 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 23.52% ആയിരുന്ന ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം നടപ്പ് സാമ്പത്തിക വർഷത്തിൽ 20.56 % ആയി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രൊവിഷനുകൾ 11 ശതമാനം ഇടിഞ്ഞ് 1,189 കോടി രൂപയായി.
വോഡഫോൺ ഐഡിയ ക്യു 3 ഫലങ്ങൾ: അറ്റാദായം 7,231 കോടി രൂപയായി വർധിച്ചു
ഡിസംബറിൽ അവസാനിച്ച പാദത്തിൽ വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ അറ്റാദായത്തിൽ 7,231 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 4,532 കോടി രൂപയുടെ അറ്റ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10.8 ശതമാനം ഇടിഞ്ഞ് 9,717 കോടി രൂപയായി.
.