റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ 4.48 ശതമാനമായി ഉയർന്നു

ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ച് ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം സെപ്റ്റംബറിലെ 4.35 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 4.48 ശതമാനമായി ഉയർന്നു. തുടർച്ചയായ നാലാം മാസമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഉയർന്ന മാർജിൻ ആയ 6 ശതമാനത്തിന് താഴെ സിപിഐ ഡാറ്റ വരുന്നത്. അതേസമയം ഭക്ഷ്യവിലപ്പെരുപ്പം സെപ്റ്റംബറിലെ 0.68 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 0.85 ശതമാനമായി വർധിച്ചു.

ഒഎൻജിസി ക്യു 2 ഫലം, അറ്റാദായം 565 ശതമാനം വർധിച്ച് 18,347 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 565 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 18,347 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 44 ശതമാനം വർദ്ധിച്ച് 24,353.6 കോടി രൂപയായി. ഒപ്പറേറ്റിംഗ് മാർജിൻ 2021 സാമ്പത്തിക വർഷത്തിലെ 37.78 ശതമാനത്തിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തിൽ 48.17 ശതമാനമായി ഉയർന്നു. അതേസമയം ഓഹരി ഒന്നിന് കമ്പനി 5.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

1,415 കോടി രൂപയുടെ ഓർഡറുകൾ നേടി കെഇസി ഇന്റർനാഷണൽ

ഇന്ത്യയിലെ സിവിൽ, ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ്‌ലൈൻ ബിസിനസുകളിൽ നിന്നും 1,415 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടി കെഇസി ഇന്റർനാഷണൽ ലിമിറ്റഡ്. ഇതു കൂടാതെ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ നിന്നും (സിഎംആർഎൽ) 11 സ്റ്റേഷനുകൾക്കൊപ്പം എലിവേറ്റഡ് വയഡക്ട് നിർമിക്കുന്നതിനുള്ള ഓർഡറും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഒരു പ്രതിരോധ സ്ഥാപനത്തിൽ നിന്ന്സിവിൽ ഇൻഫ്രാ വർക്ക് ഓർഡറും ലഭിച്ചു. അതേസമയം ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നും ഓയിൽ, ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായുള്ള ഓർഡറും കെഇസി ഇന്റർനാഷണൽ നേടിയിട്ടുണ്ട്.

വോഡഫോൺ ഐഡിയ ക്യു 2 ഫലം, അറ്റനഷ്ടം 7,132 കോടി രൂപയായി കുറഞ്ഞു

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 7,132.3 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി വോഡഫോൺ ഐഡിയ (വിഐ). കഴിഞ്ഞ പാദത്തിൽ 7,319 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3 ശതമാനം വർദ്ധിച്ച് 9,406.4 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തന ലാഭം 4.2 ഉയർന്ന് 3,862.9 കോടി രൂപയായിട്ടുണ്ട്. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 4.8 വർദ്ധിച്ച് 109 രൂപയായി.

ഗ്രാസിം ഇൻഡസ്ട്രീസ് ക്യു 2 ഫലം, അറ്റാദായം 180 ശതമാനം വർധിച്ച് 979 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 180 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 979.1 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 67 ശതമാനം വർദ്ധിച്ച് 4,933 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തന ലാഭം 87 ശതമാനം വർദ്ധിച്ച് 1,504 കോടി രൂപയായിട്ടുണ്ട്. അതേസമയം
ഗ്രാസിമിന്റെ കെമിക്കൽ ബിസിനസ്സിൻ്റെ മൊത്തം വിൽപ്പന 44.5 ശതമാനം വാർഷിക വളർച്ച നേടി 1,627 കോടി രൂപയായി.

ഇ-ഡിടിഎസ് മോട്ടോർ ടെക്‌നോളജിക്കായി ഇ-പ്രോപ്പൽഡുമായി പങ്കാളികളായി രാമകൃഷ്ണ ഫോർജിംഗ്‌സ്

മുൻനിര ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്ന സാങ്കേതിക കമ്പനിയായ ഇ-പ്രോപ്പൽഡുമായി (യുഎസ്എ) ധാരണാപത്രത്തിൽ ഒപ്പുവച്ച് രാമകൃഷ്ണ ഫോർജിംഗ്സ്. ഇ-പ്രോപ്പൽഡിന്റെ പേറ്റൻ്റുള്ള ഡയനാമിക്ക് ടോർക്ക് സ്വിച്ചിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇരു കമ്പനികളും ഇ- ആക്സിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കും. ഇത് വൈദ്യുതി കാര്യക്ഷമത കുറഞ്ഞത് 15 ശതമാനം വർദ്ധിപ്പിക്കും. കൂടാതെ ബാറ്ററി പാക്കുകളുടെ വലുപ്പവും വിലയും കുറയ്ക്കാൻ ഇത് നിർമ്മാതാക്കളെ സഹായിക്കും.

കോൾ ഇന്ത്യ ക്യു 2 ഫലം, അറ്റാദായം 2,933 കോടി രൂപയായി കുറഞ്ഞു

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 0.6 ശതമാനം കുറഞ്ഞ് 2,933 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 7.5 ശതമാനം കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10 ശതമാനം വർദ്ധിച്ച് 23,291 കോടി രൂപയായി. അസംസ്‌കൃത കൽക്കരിയുടെ ഉത്പാദനം 2021 സാമ്പത്തിക വർഷത്തിലെ 114.98 മെട്രിക് ടണ്ണിൽ നിന്നും നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 125.83 ദശലക്ഷം ടണ്ണായി (എംടി) വർദ്ധിച്ചു.

ബിസിനസ് കറസ്‌പോണ്ടന്റ് (ബിസി) ശൃംഖലയെ ഇരട്ടിയാക്കാൻ എയർടെൽ പേയ്‌മെന്റ്സ് ബാങ്ക്

രാജ്യവ്യാപകമായി ബിസിനസ് കറസ്‌പോണ്ടന്റ് (ബിസി) ശൃംഖലയെ ഇരട്ടിയാക്കാൻ എയർടെൽ പേയ്‌മെന്റ്സ് ബാങ്ക്. 12 മാസത്തിനുള്ളിൽ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബിസിനസ്-ടു-ബിസിനസ് സ്‌പെയ്‌സിലെ ക്യാഷ് മാനേജ്‌മെന്റ് സേവനങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന് പുറമെ ഇടപാടുകളുടെയും പലിശ അധിഷ്‌ഠിത വരുമാനത്തിന്റെയും സംയോജനത്തിലൂടെ പണം സമാഹരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഹിൻഡാൽകോ ക്യു 2 ഫലം, അറ്റാദായം 783 ശതമാനം വർധിച്ച് 3,417 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 783 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 3,417 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 23 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 52.6 ശതമാനം വർദ്ധിച്ച് 47,665 കോടി രൂപയായി. ഇബിഐടിഡിഎ 56 ശതമാനം 8,048 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement