രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം
ജനുവരിയിൽ 4.06 ശതമാനമായി കുറഞ്ഞു

ഇന്ത്യയിലെ റീട്ടെയിൽ പണപ്പെരുപ്പം ജനുവരിയിൽ 4.06 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഇത് 4.59 ശതമാനമായിരുന്നു. ഉപഭോക്ത​ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. വ്യവസായ ഉത്‌പാദനം ഡിസംബറിൽ 1% വർദ്ധിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തുന്നുവെന്നതിന്റെ തെളിവാണിത്. 

മദർസൺ സുമി ക്യു 3 ഫലം: അറ്റാദായം 798 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ മദർസൺ സുമിയുടെ അറ്റാദായം 194 ശതമാനം ഉയർന്ന് 798 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 14 ശതമാനം ഉയർന്ന് 17,092.4 കോടി രൂപയായി. കഴിഞ്ഞ 14 പാദങ്ങളിലെ കണക്കെടുത്താൽ കമ്പനിയുടെ കടം കുറഞ്ഞുവരുന്നതായും കാണാം. 

കാമെങ് ജലവൈദ്യുത പദ്ധതി വാണിജ്യപരമായി പ്രവർത്തിക്കുന്നുവെന്ന് എൻ‌.ടി‌.പി‌.സി 

150 മെഗാവാട്ട് യൂണിറ്റിന്റെ കാമെങ് ജലവൈദ്യുത പദ്ധതി വാണിജ്യപരമായി പ്രവർത്തിക്കുന്നുവെന്ന് എൻ‌.ടി‌.പി‌.സി അറിയിച്ചു.
എൻ‌.ടി‌.പി‌.സിയുടെ സഹസ്ഥാപനമായ നോർത്ത് ഇസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷനാണ് പദ്ധതി പ്രവർത്തിപ്പിക്കുന്നത്. 

വോൾട്ടാസ് ക്യു 3 ഫലം: അറ്റാദായം 46 ശതമാനം ഉയർന്ന് 129 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ വോൾട്ടാസിന്റെ അറ്റാദായം 46.26 ശതമാനം ഉയർന്ന് 128.64 കോടി രൂപയായി.  ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം
32.29 ശതമാനം ഉയർന്ന് 2,046.26 കോടി രൂപയായി.

കമ്പനിയുടെ ആഭ്യന്തര പ്രോജക്ടുകൾ അനുബന്ധ സ്ഥാപനമായ  യൂണിവേഴ്സൽ എം‌ഇ‌പി പ്രോജക്ട്സ് ആന്റ് എഞ്ചിനീയറിംഗ് സർവീസിന് നൽകാനും ബോർഡ് യോഗം തീരുമാനിച്ചു.

ശോഭാ ക്യു 3 ഫലം: അറ്റാദായം 70 ശതമാനം ഇടിഞ്ഞ് 21 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ  ശോഭ ലിമിറ്റഡിന്റെ അറ്റാദായം 70.49 ശതമാനം ഇടിഞ്ഞ് 21.6 കോടി രൂപയായി. റിയൽ എസ്റ്റേറ്റ് കമ്പനിയുടെ വരുമാനം  കുറഞ്ഞ് 696.3 കോടി രൂപയായി. പോയസാമ്പത്തിക വർഷം ഇത് 901.2 കോടി രൂപയായിരുന്നു. 

ഭാരത് ഫോർജ് ക്യു 3 ഫലം:​​ 210  കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഭാരത് ഫോർജ് 210.45 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 5.9  ശതമാനമായി കുറഞ്ഞ് 1723.1 കോടി രൂപയായി.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ക്യൂ 3 ഫലം :​​ അറ്റാദായം 85 ശതമാനം ഉയർന്ന് 853 കോടി രൂപയായി


ഡിസംബറിലെ മൂന്നാം പാദത്തിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന്റെ അറ്റാദായം 85 ശതമാനം ഉയർന്ന് 853 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 21.8 ശതമാനം ഉയർന്ന് 5425.46 കോടി രൂപയായി.

ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസ് ക്യു 3 ഫലം: അറ്റാദായം 40 ശതമാനം ഇടിഞ്ഞ് 329 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസിന്റെ അറ്റാദായം 40.3 ശതമാനം ഇടിഞ്ഞ് 329.32 കോടി രൂപയായി. ഇതേകാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25 ശതമാനം കുറഞ്ഞ് 2513.25 കോടി രൂപയായി. കടപത്രവിതരണത്തിലൂടെ 5000 കോടി രൂപ സമാഹരിക്കാൻ കമ്പനി ബോർഡ്  തീരുമാനിച്ചു.

ഇക്വിറ്റാസ് എസ്‌.എഫ്‌.ബി ഫാസ്റ്റാഗ് പവർഡ് ട്രക്ക് ടെർമിനൽ ആരംഭിച്ചു

മഹാരാഷ്ട്രയിലെ ഖലാപൂറിൽ ഫാസ്റ്റാഗ് പവർഡ് ട്രക്ക് ടെർമിനലിന്  തുടക്കം കുറിച്ച് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്. മഹാരാഷ്ട്ര സ്റ്റേറ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷനും ഓഷൻ ഹെെവേ ഫെസിലിറ്റി സോലുഷൻ ലിമിറ്റഡുമായി  കെെകോർത്താണ് ബാങ്കിന്റെ  പദ്ധതി.

ബജാജ് ഓട്ടോ ക്യു 3 ഫലങ്ങൾ: അറ്റാദായം 17% കുറഞ്ഞ് 1,430 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 17% ഇടിഞ്ഞ് 1,429.68 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 1% വർഷം വർധിച്ച് 9,021.65 കോടി രൂപയായി. ഇബിഐടിഡിഎ 25% കുറഞ്ഞ് 1,154 കോടി രൂപയായി. കൂടാതെ മൂന്നാം പാദത്തിൽ കമ്പനിയുടെ ആകെ നിർമാണം […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ വീണ് വിപണി. ഫ്ലാറ്റായി 18120 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17950ൽ രണ്ട് തവണ സപ്പോർട്ട് എടുക്കുകയും തിരികെ കയറുകയും ചെയ്തു. ഒരിക്കൽ ഇത് തകർത്ത് താഴേക്ക് വീണ സൂചിക ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 230 പോയിന്റുകളും നഷ്ടം രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 174 പോയിന്റുകൾ/ 0.96 ശതമാനം താഴെയായി 18938 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38104 […]
എജിഎസ് ട്രാൻസാക്റ്റ് ടെക്നോളജീസ് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ആരംഭിച്ച ഐപിഒ ജനുവരി 22ന് അവസാനിക്കും. കമ്പനിയുടെ ബിസിനസ് രീതിയും മറ്റു ഐപിഒ വിശേഷങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. ബിസിനസ് മോഡൽ കമ്പനിയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (RHP) അനുസരിച്ച്, എജിഎസ് ട്രാൻസാക്റ്റ് ഇപ്പറയുന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു: Payment Solutions – എടിഎം, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് (CRM) ഔട്ട്‌സോഴ്‌സിംഗ്, മാനേജ്‌ഡ് സേവനങ്ങൾ, ക്യാഷ് മാനേജ്‌മെന്റ് സേവനങ്ങൾ, ട്രാൻസാക്ഷൻ സ്വിച്ചിംഗ് […]

Advertisement