അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് അദാനി ഗ്രൂപ്പ്
അദാനി ഓഹരികളിൽ നിക്ഷേപമുള്ള മുന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചെന്ന വാർത്ത തെറ്റാണെന്ന് അദാനി ഗ്രൂപ്പ്. നിക്ഷേപ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് റിപ്പോർട്ടെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. അദാനി ഗ്രൂപ്പ് കമ്പനികളിൽ 43,500 കോടി രൂപയുടെ ഓഹരി നിക്ഷേപമുള്ള ആൽബുല ഇൻവെസ്റ്റ്മെൻറ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് എന്നിവയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇക്കണോമിക് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കോൾ ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 1.1 ശതമാനം ഇടിഞ്ഞ് 4587 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ കോൾ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 1.1 ശതമാനം ഇടിഞ്ഞ് 4587 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 48.66 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 4.2 ശതമാനം വർദ്ധിച്ച് 24510.80 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ മൊത്ത വിലക്കയറ്റം മേയിൽ എക്കലത്തെയും ഉയർന്ന നില രേഖപ്പെടുത്തി
ഇന്ത്യയുടെ മൊത്ത വിലക്കയറ്റം മേയിൽ എക്കലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. മൊത്ത വില സൂചിക 12.9 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ വില വർദ്ധിച്ചതാണ് ഇതിന് കാരണം. ഏപ്രിലിൽ മൊത്ത വില സൂചിക 10.97 ശതമാനം മാത്രമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം 4.31 ശതമാനമായി രേഖപ്പെടുത്തി. എപ്രിലിൽ ഇത് 4.92 ശതമാനം ആയിരുന്നു.
ഹരിത സാങ്കേതിക വിദ്യകളിൽ നിക്ഷേപം നടത്താൻ ഒരുങ്ങി അമര രാജ ബാറ്ററീസ്
അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ മേഖലയിലേക്ക് കടക്കുന്നതിനായി 1 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി അമര രാജ ബാറ്ററീസ് ലിമിറ്റഡ്. ലിഥിയം അയൺ ബാറ്ററികൾ ഉൾപ്പെടെയുള്ള ഹരിത സാങ്കേതിക വിദ്യകളിൽ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് ക്യു 4 ഫലം, അറ്റാദായം ഇരട്ടി വർദ്ധിച്ച് 350 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 349.77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 64.31 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 10.75 ശതമാനം വർദ്ധിച്ച് 6073.80 കോടി രൂപയായി. നിഷ്ക്രിയ ആസ്തി 11.69 ശതമാനം ഇടിഞ്ഞു. അതേസമയം കടപത്ര വിതരണത്തിലൂടെ 1000 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകി.
ക്യാൻസർ രോഗത്തിനുള്ള നാറ്റ്കോ ഫാർമയുടെ മരുന്നിന് അംഗീകാരം നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ
നാറ്റ്കോ ഫാർമയുടെ മാർക്കറ്റിംഗ് പങ്കാളിയായ ബ്രെക്കെൻറിഡ്ജ് ഫാർമസ്യൂട്ടിക്കൽ ഇൻകോർപ്പറേഷന് കാർഫിൽസോമിബ് മരുന്നിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും അനുമതി ലഭിച്ചു. ക്യാൻസർ രോഗത്തിനുള്ള ചികിത്സയ്ക്കായാണ് ഈ മരുന്ന് ഉപയോഗിക്കുക.
എൻ.സി.ഡി വിതരണത്തിലൂടെ 500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോർസ്
എൻസിഡി വഴി 500 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകി ടാറ്റാ മോട്ടോർസ് ഡയറക്ടർ ബോർഡ്. 10 ലക്ഷം രൂപ വീതം മുഖ വിലയ്ക്ക് 5000 എൻസിഡികൾ കമ്പനി വിതരണം ചെയ്യും.
ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 28.63 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസിന്റെ അറ്റാദായം 28.63 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 21.49 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതേസമയം ഓഹരി ഒന്നിന് 0.4 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
IPO Updates:
Shyam Metallics
909 കോടി രൂപ സമാഹരിക്കുവാനായി ശ്യാം മെറ്റാലിക്സ് നടത്തിയ ഐപിഒ അദ്യ ദിനം 1.23 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 2.19 തവണ സബ്സ്ക്രൈബു ചെയ്യപ്പെട്ടു. ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.