ഇന്നത്തെ വിപണി വിശകലനം

സെബി മാർജിൻ നിയമത്തിലൂടെ ലിവറേജ് വെട്ടികുറച്ചതിന് ശേഷമുള്ള വിപണിയിലെ ആദ്യത്തെ മാസ എക്സ്പെയറി ആയിരുന്നു ഇന്ന്. അവസാന നിമിഷം വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാക്കി റിലയൻസിന്റെ വാർഷിക പൊതുയോഗം.

15733 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഏറെ നേരവും വശങ്ങളിലേക്ക് ചാഞ്ചാടിയാണ് വ്യാപാരം നടത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ദിവസത്തെ ഏറ്റവും ഉയർന്ന നിലമറികടന്ന സൂചിക മുന്നേറ്റം കാഴ്ചവച്ചു. എന്നാൽ 15800 കാളകൾക്ക് മുന്നിൽ ശക്തമായ പ്രതിരോധം തീർത്തു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 103 പോയിന്റുകൾ/ 0.66 ശതമാനം മുകളിലായി 15,790 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

34700 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയും വശങ്ങളിലേക്കാണ് ഏറെ നേരവും വ്യാപാരം നടത്തിയത്. ഉച്ചയ്ക്ക് ശേഷം റിലയൻസിന്റെ വാർഷിക പൊതുയോഗം നടന്നതിന് പിന്നാലെ സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമായി. 34935 ആണ് സുചികയുടെ ഇന്നത്തെ ഏറ്റവും ഉയർന്ന നില.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 253 പോയിന്റുകൾ/ 0.73 ശതമാനം മുകളിലായി 34827 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ സൂചിക ഇന്ന് 2.8 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി പി.എസ്.യു ബാങ്ക്, മീഡിയ എന്നിവ ഇന്ന് ഒരു ശതമാനം നഷ്ടം രേഖപ്പെടുത്തി. മറ്റു മേഖല സൂചികകൾ എല്ലാം തന്നെ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികളും യൂറോപ്യൻ വിപണികളും എല്ലാം തന്നെ നേരിയ ലാഭത്തിലാണുള്ളത്.

നിർണായക വാർത്തകൾ

റിലയൻസ് ഹരിത ഊർജ്ജ മേഖലയിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി വ്യക്തമാക്കി മുകേഷ് അംബാനി. ജിയോ, റീട്ടെയിൽ ബിസിനസുകളിൽ വളരെ വലിയ വളർച്ച കാണുന്നു. ഗൂഗിളുമായി ചേർന്ന് കൊണ്ട് കുറഞ്ഞ വിലയ്ക്ക് 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി അരാംകോ ഈ വർഷം കമ്പനിയുടെ ഒ 2 സി ബിസിനസിൽ നിക്ഷേപം നടത്തുമെന്നും ഇതിന്റെ ഭാഗമായി അരാംകോ ചെയർമാനെ റിലയൻസ് ബോർഡിന്റെ സ്വതന്ത്ര അംഗമാക്കിയതായും അംബാനി അറിയിച്ചു. റിലയൻസിന്റെ വാർഷിക പൊതു യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രഖ്യാപനത്തിന് പിന്നാലെ റിലയൻസ് ഓഹരി ഇന്ന് 2.35 ശതമാനം നഷ്ടത്തിൽ അടച്ചു.

ഐടി ഓഹരികൾ എല്ലാം തന്നെ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Infy 3.73 ശതമാനവും TCS 3.44 ശതമാനവും TechM 2.23 ശതമാനവും നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. CoForge, Mphasis, Mindtree, HCLTech,TechM എന്നിവയും നേട്ടം കെെവരിച്ചു.

ടോക്കണൈസ്ഡ് ആസ്തികളിൽ എക്സ്ചേഞ്ചുകളെയും ധനകാര്യ സ്ഥാപനങ്ങളെയും നവീകരിക്കാൻ സഹായിക്കുന്നതിനായി ക്വാർട്സ്  എന്ന ഉത്പന്നം ആരംഭിച്ചതിന് പിന്നാലെ TCS ഓഹരി ഇന്ന് 3.4 ശതമാനം നേട്ടത്തിൽ അടച്ചു.

ശക്തമായ പ്രഖ്യാപനങ്ങളുമായി റിലയൻസ് രംഗത്ത് വന്നതിന് പിന്നാലെ ടെലികോം ഓഹരികളായ Vodafone Idea 4 ശതമാനവും Bharti Airtel 1 ശതമാനവും നഷ്ടത്തിൽ അടച്ചു.UTI AMC ഓഹരി ഇന്ന് 12.7 ശതമാനം നേട്ടം കെെവരിച്ച് എക്കലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി. ഓക്ടോബറിൽ ലിസ്റ്റ് ചെയ്തത് മുതൽ ഓഹരി 71 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്.

പുതിയ രണ്ട് ഓഹരികൾ കൂടി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്തു. Shyam Metalics ഐപിഒ വിലയേക്കാൾ 23 ശതമാനം ലിസ്റ്റിംഗ് ഗെയിനും Sona Comstar 24 ശതമാനം ലിസ്റ്റിംഗ് ഗെയിനും സ്വന്തമാക്കി.

ഡെൽറ്റ പ്ലസ് കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് അൺലോക്ക് പദ്ധതികൾ നീട്ടിയേക്കുമെന്ന്  മഹാരാഷ്ട്ര സർക്കാർ പറഞ്ഞതിന് പിന്നാലെ PVR 2 ശതമാനവും INOX 1.1 ശതമാനവും  Phoenix Mills 1.3 ശതമാനവും നഷ്ടത്തിൽ അടച്ചു.

എസ്‌ബി‌ഐ കാർ‌ഡും ഫാബിൻ‌ഡിയയും ചേർന്ന്  ഫാബിൻ‌ഡിയ-എസ്‌ബി‌ഐ കാർഡ് ആരംഭിക്കും. SBI Card ഓഹരി ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു.

ഷുഗർ ഓഹരികളായ Balram Chini 7.6 ശതമാനവും Dalmia Sugar 14.6 ശതമാനവും Renuka Sugar 4.8 ശതമാനവും Triveni 6.55 ശതമാനവും നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

2200 എന്ന നില തകർത്തതിന് പിന്നാലെ രാവിൽ മുതൽക്കെ Reliance ഓഹരി ബെയറിഷായാണ് കാണപ്പെട്ടത്. ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 2140 എന്ന താഴ്ന്ന നില രേഖപ്പെടുത്തി. ഓഹരിയുടെ പതനം നിഫ്റ്റിയെ 43 പോയിന്റുകൾ താഴേക്ക് വലിച്ചു.

2 മണിക്ക് വാർഷിക പൊതുയോഗം ആരംഭിച്ചത് മുതൽ വിപണി അടച്ചത് വരെ  റിലയൻസ് 1.5 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഈ സമയം നിഫ്റ്റിയെ ഒരിഞ്ച് പോലും അനങ്ങാൻ സമ്മതിക്കാതെ വലിയ കളിക്കാർ അസ്ഥിരമാക്കി നിർത്തി.

സൂചികയിലെ  ഈ സംഘർഷങ്ങൾക്ക് ഇടയിലും Infy, TCS എന്നീ ഓഹരികൾ സംയുക്തമായി നിന്നുകൊണ്ട് നിഫ്റ്റിക്ക് 71 പോയിന്റുകൾ സംഭാവന ചെയ്തു. Infy-യുടെ ഷെയർ ബെെബാക്ക് നാളെ ആരംഭിക്കുകയാണ്.

നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം മേയിലെ എക്സ്പെയറിയേക്കാൾ 450 പോയിന്റുകൾക്ക് മുകളിലായാണ് ജൂണിലെ എക്സ്പെയറി ദിനം കടന്ന് പോയത്. അതേസമയം ബാങ്ക് നിഫ്റ്റി 250 പോയിന്റുകൾക്ക് താഴെയാണുള്ളത്.

എസ്.ബി.ഐ കാർഡിലും ശ്രദ്ധിക്കുക. ജൂണിലെ വീഴ്ചയ്ക്ക് ശേഷം ജൂലെെയിൽ ഓഹരി ശക്തമായ നേട്ടം കെെവരിച്ചേക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement