ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനങ്ങളിൽ ഒന്നായ
റിലയൻസ് ഇൻഡസ്ട്രീസ്  ലിമിറ്റഡ് ഏതനും ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ ഓയില്‍ ടു കെമിക്കല്‍ (O2C) ബിസിനസുകളെ ഒരു സ്വതന്ത്ര  സ്ഥാപനമാക്കി മാറ്റുമെന്ന്  പ്രഖ്യാപിച്ചിരുന്നു. നിലവിൽ ടെലികോം ഭീമനായ ജിയോയെ കെെകാര്യം ചെയ്യുന്ന റിലയൻസിന്റെ അടിസ്ഥാന ബിസിനസ് ഓയിൽ  റിഫൈനറിയാണ്.

ഇതിലൂടെ റിലയൻസ് അവരുടെ മുഴുവൻ  റിഫെെനറി,വിപണന, പെട്രോകെമിക്കൽ ആസ്തികളും  O2C-യുടെ  അനുബന്ധ സ്ഥാപനത്തിലേക്ക് മാറ്റും. റിലയൻസിന്റെ പൂർണ  നിയന്ത്രണത്തിലാകും  പുതിയ മാനേജ്മെന്റിന്റെ  പ്രവർത്തനങ്ങൾ.
എന്നാൽ കാലക്രമേണ റിലയൻസ് ഇത് കുറച്ചുകൊണ്ട് വരുമെന്ന് ഞങ്ങൾ കരുതുന്നു. മാതൃസ്ഥാപനമായ റിലയൻസിൽ നിന്നും കമ്പനിക്ക് 25 ബില്ല്യൺ വായ്പ്പ ഇനത്തിൽ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇത് വളരെ രസകരമായ ഒരു കാര്യമാണ്. പിന്നീട്  തിരികെ നൽകം എന്ന് പറഞ്ഞ് അമ്മയുടെ കെെയിൽ നിന്നും പണം കടം വാങ്ങുന്ന മകനെയാണ് ഈ ഇടപാട് ഓർമ്മപ്പെടുത്തുന്നത്. എന്നാൽ സാമ്പത്തിക ബിസിനസ് രംഗത്ത് ഇത് സർവസാധാരണമാണ്.

റിലയൻസ് ജിയോയുടെയും റീട്ടെയിൽ ബിസിനസുകളുടെയും ദ്രുതഗതിയിലുള്ള വളർച്ച മൂലം പലപ്പോഴും ഓയിൽ ടു കെമിക്കൽ ബിസിനസുകളുടെ  പ്രധാന്യം ഇല്ലാതാകുന്നതായി കാണാം. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം റിലയൻസിന് ലഭിച്ച വരുമാനത്തിന്റെ 60 ശതമാനവും വന്നത് ഓയിൽ ടു കെമിക്കൽ ബിസിനസിൽ നിന്നുമാണ്.

വിൽപ്പന സാധ്യത

കഴിഞ്ഞ വർഷം ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ ആഗോള നിക്ഷേപകരിൽ നിന്നും 27 ബില്ല്യൺ ഡോളറാണ് റിലയൻസ് സമാഹരിച്ചത്.  നിലവിൽ റിലയൻസ് റീട്ടെയിലിന്റെ 85.1 ശതമാനം ഓഹരികളും ജിയോയുടെ 67.3 ശതമാനം ഓഹരികളുമാണ് റിലയൻസ് കെെവശം വച്ചിരിക്കുന്നത്.  റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ക്കായി പുതിയ മാനേജുമെന്റ് നിലവില്‍വരുന്നതോടെ ഇതിലേക്ക് കൂടുതൽ നിക്ഷേപകർ എത്തുമെന്ന് പ്രതീക്ഷിക്കാം. സൗദി അരാംകോ ഉള്‍പ്പടെയുള്ള ആഗോള കമ്പനികളില്‍ നിന്ന് നിക്ഷേപം ലക്ഷ്യമിട്ടാണ്  മുകേഷ് അംബാനിയുടെ പുതിയ നീക്കം.

സൗദി അറേബ്യയിലുള്ള പൊതു പെട്രോളിയം, നാച്ചുറൽ ഗ്യാസ് കമ്പനിയാണ് സൗദി അരാംകോ. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓയിൽ ബിസിനസ് കമ്പനിയാണ്. സൗദി അരാംകോയുമായി കെെകോർക്കാൻ സാധിച്ചാൽ അത് റിലയൻസിന്റെ ഒയിൽ ടു കെമിക്കൽ ബിസിനസിന്റെ പ്രവർത്തനങ്ങൾക്ക് ഇരട്ടി വേഗത നൽകും.

കമ്പനികൾ തമ്മിലുള്ള  ലയനം, വിഭജനം, ഏറ്റെടുക്കൽ, നിക്ഷേപങ്ങൾ എല്ലാം തന്നെ ഏറെ സങ്കീർണത നിറഞ്ഞ   പ്രവർത്തനങ്ങളാണ്. ഇത് സംബന്ധിച്ച തീരുമാനങ്ങളിലെത്താൻ ചിലപ്പോൾ മാസങ്ങൾ തന്നെ വേണ്ടി വന്നേക്കാം. 2019 ലാണ് ആദ്യമായി  സൗദി അരാംകോ റിലയൻസിൽ നിക്ഷേപം നടത്തുമെന്ന  തരത്തിൽ കിംവദന്തികൾ പ്രചരിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപാനത്തെ തുടർന്ന് ഇത് നിർത്തിവച്ചു. പിന്നീട് ഇത് സംബന്ധിച്ച വാർത്തകൾ ഒന്നും തന്നെ വന്നിരുന്നില്ല. ഓയിൽ കെമിക്കൽ ബിസിനസുകളെ  സ്വതന്ത്ര സ്ഥാപനമാക്കി മാറ്റി കൊണ്ട് സൗദി അരാംകോയുമായുള്ള കരാർ എത്രയും വേഗം  നടപ്പിലാക്കുകയാകും റിലയൻസിന്റെ ലക്ഷ്യം.

റിലയൻസ് ബിപി മൊബിലിറ്റിയിൽ  ബ്രീട്ടീഷ് പെട്രോളിയത്തിന്   51:49 സംയുക്ത സംഭരമാണ്  ഓയിൽ ടു കെമിക്കൽ ബിസിനസിലുള്ളത്.  നിലവിൽ റിലയൻസിന് 1400 ഔട്ട് ലെറ്റുകളുണ്ടെങ്കിലും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 5500 ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 

പുതിയ മുഖവുമായി റിലയൻസ്

രാജ്യത്ത്  ശുദ്ധമായ ഊർജ്ജം നിർമ്മിക്കുന്നതിനായി റിലയൻസ് മുന്നിലുണ്ടാകുമെന്ന് കമ്പനി മേധാവി മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഞങ്ങൾ  ഊർജ്ജ പരിവർത്തനത്തിനായി പ്രവർത്തിക്കുന്നു. ലോകം ശരിയായ പാതയിലാണ്, ഇന്ത്യ ശരിയായ മാനസികാവസ്ഥയിലാണ്. കുറച്ച് വർഷങ്ങൾക്ക് ഉള്ളിൽ തന്നെ ഞങ്ങൾ  ഫോസിൽ ഇന്ധനങ്ങളിൽ നിന്നും പുനർനിർമ്മിത ഊർജ്ജത്തിലേക്ക് മാറും മുകേഷ് അംബാനി പറഞ്ഞു.

ഓയിൽ ടു കെമിക്കൽ  ബിസിനസ് സ്വന്ത്ര സ്ഥാപനമാക്കുന്നതോടെ
റിലയൻസിന് ഹരിത, ശുദ്ധ ഊർജ്ജ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. ഇത് റിലയൻസിന്റെ വരുമാനത്തെയോ പണം ഒഴുക്കിനെയോ ബാധിക്കില്ല. ഹൈഡ്രജൻ ഉത്പാദനം ത്വരിതപ്പെടുത്തുമെന്നും കാർബണിൽ നിക്ഷേപിക്കുമെന്നും  കമ്പനി വ്യക്തമാക്കി.  ഇതിലൂടെ കാർബൺ‌ഡൈഓക്സൈഡിനെ  ഉത്പ്പന്നങ്ങളാക്കി  നിർമ്മിക്കുന്നതിനും  രാസവസ്തുക്കളാക്കി മാറ്റുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.


വരും കാലങ്ങളിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ എങ്ങനെ മുന്നേറുമെന്ന് കണ്ട് തന്നെ അറിയാം. ഇത് മുകേഷ് അംബാനിയുടെ മികച്ച തീരുമാനങ്ങളിൽ ഒന്നാണെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.


ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement